ലണ്ടൻ: ഏവരും കാത്തിരുന്ന നോക്കിയയുടെ പുതിയ ഫോൺ 8 കമ്പനി അവതരിപ്പിച്ചു. ലണ്ടൻ വിപണിയിലാണ് ഫോൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. െഎഫോൺ 7, സാംസങ് ഗാലക്സ് എസ്8 എന്നിവയോട് കിടപിടിക്കുന്ന ഫീച്ചറുകളുമായാണ് നോക്കിയ 8 വിപണിയിലേക്ക് എത്തുന്നത്.
കാൾ സീസ് ലെൻസോടെയുള്ള ഇരട്ട കാമറയാണ് നോക്കിയ എട്ടിെൻറ പ്രധാന പ്രത്യേകത. 13 മെഗാപിക്സലിെൻറ ഇരട്ട കാമറകളാണ് പിന്നിൽ. 13 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ.
835 സ്നാപ്ഡ്രാഗൺ ആണ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. നാല് ജി.ബിയാണ് റാം. 64 ജി.ബിയാണ് ഇേൻറണൽ മെമ്മറി . 5.3 ഇഞ്ച് 2കെ എൽ.സി.ഡി ഡിസ്പ്ലേയാണ് നോക്കിയ എട്ടിന്. ഗോറില്ല ഗ്ലാസിെൻറ സുരക്ഷയും ഡിസ്പ്ലേക്കുണ്ട്. ബാറ്ററി ലൈഫ് 3090 എം.എ.എച്ച്.
സെപ്തംബറോടെ നോക്കിയ 8 രാജ്യാന്തര തലത്തിൽ വിൽപ്പനക്കെത്തും. 599 യൂറോയാണ് വില( എകദേശം 45,000 രൂപ ). ഇന്ത്യയിൽ ഒക്ടോബറിലായിരിക്കും ഫോൺ ഒൗദ്യോഗികമായി വിപണിയിലെത്തുക. എന്നാൽ ഇന്ത്യൻ വിപണിയിലെ വില സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.