നോക്കിയ 8  ഇന്ത്യൻ  വിപണിയിൽ

നോക്കിയയുടെ ഫ്ലാഗ്​ഷിപ്​ മോഡൽ നോക്കിയ 8 ഇന്ത്യൻ വിപണിയി​ൽ ​. ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസോൺ വഴിയും തെരഞ്ഞെടുത്ത ഒാഫ്​ലൈൻ സ്​റ്റോറുകൾ വഴിയുമാണ്​ ഫോണി​​െൻറ വിൽപന. ഗ്രേറ്റ്​ ഇന്ത്യൻ ഫെസ്​റ്റീവ്​ സെയിലി​​െൻറ ഭാഗമായാണ്​ ആമസോൺ പുതിയ ഫോണിനെ വിൽപനക്കെത്തിച്ചിരിക്കുന്നത്​​.

36,999 രൂപയാണ്​ ഫോണി​​െൻറ ഇന്ത്യൻ വിപണിയിലെ വില. ഫോണിനൊപ്പം ജിയോയുടെ അധിക ഡാറ്റ ഒാഫറും കമ്പനി നൽകുന്നുണ്ട്​. 10 റിചാർജുകൾക്ക്​ 10 ജി.ബി വീതം 100 ജി.ബിയുടെ അധിക ഡാറ്റയാണ്​​ ജിയോ നൽകുക. 

കാൾ സീസ്​ ലെൻസോടെയുള്ള ഇരട്ട കാമറയാണ്​ നോക്കിയ എട്ടി​​​െൻറ പ്രധാന പ്രത്യേകത. 13 മെഗാപിക്​സലി​​​െൻറ ഇരട്ട കാമറകളാണ്​ പിന്നിൽ. 13 മെഗാപിക്​സലി​േൻറതാണ്​ സെൽഫി കാമറ.

835 സ്​നാപ്​ഡ്രാഗൺ ആണ്​ പ്രോസസറാണ്​ ഫോണിന്​ കരുത്ത്​ പകരുന്നത്​. നാല്​ ജി.ബിയാണ്​ റാം. 64 ജി.ബിയാണ്​ ഇ​​േൻറണൽ  മെമ്മറി . 5.3 ഇഞ്ച്​ 2കെ എൽ.സി.ഡി ഡിസ്​​പ്ലേയാണ്​ ​നോക്കിയ എട്ടിന്​​. ഗോറില്ല ഗ്ലാസി​​​െൻറ സുരക്ഷയും ഡിസ്​പ്ലേക്കുണ്ട്​. ബാറ്ററി ലൈഫ്​ 3090 എം.എ.എച്ച്​.

Tags:    
News Summary - Nokia 8 is now available for sale on Amazon for Rs 36,999-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.