ട്രാക്കിലേക്ക്​ തിരിച്ചെത്തി നോക്കിയയും മോട്ടറോളയും; മികവാർന്ന ഫീച്ചറുകളുമായി രണ്ട്​ മോഡലുകൾ


ഡിസൈനിലും ബിൽഡ്​ ക്വാളിറ്റിയിലും കാണിക്കുന്ന ശുഷ്​കാന്തി പെർഫോമൻസിലും വിലയിലും കാണിക്കില്ല എന്ന പരാതി പരിഹിരിച്ച്​ നോക്കിയയും മോട്ടറോളയും വമ്പൻ തിരിച്ചുവരവിലേക്ക്​. നോക്കിയ 5.1 പ്ലസും മോട്ടറോള വൺ പവറുമാണ് കരുത്തേറിയ പ്രൊസസറും കുറഞ്ഞ വിലയും അലങ്കാരമാക്കി​ വിപണിയിലേക്ക്​ എത്താൻ പോകുന്നത്​.

ആൻഡ്രോയ്​ഡ്​ വൺ പവറുമായി മോട്ടറോള

മോട്ടറോളയുടെ ജി6, ജി6 പ്ലേ, ജി6 പ്ലസ്​ എന്നീ മോഡലുകൾ ഉയർന്ന വിലയുടെ പേരിലും കുറഞ്ഞ പ്രൊസസർ കരുത്തി​​​െൻറ പേരിലും പഴി​േകട്ടവയായിരുന്നു. സ്​നാപ്​ ഡ്രാഗൺ 450 എന്ന മിഡ്​റേഞ്ച്​ പ്രൊസസർ 10000 രൂപക്ക്​ മുകളിൽ വിലയുള്ള ഫോണുകളിൽ ഉപയോഗിക്കുന്നത്​ മറ്റ്​ പ്രമുഖ കമ്പനികൾ നിർത്തിപ്പോന്നെങ്കിലും മോട്ടറോളയും സാംസങ്ങും അത്​ തുടർന്ന്​ പോരുകയായിരുന്നു​.

എന്നാൽ മോട്ടറോളയുടെ ആൻഡ്രോയ്​ഡ്​ വൺ സ്​മാർട്​ഫോണായ വൺ പവറിൽ സ്​നാപ്​ഡ്രാഗ​​​െൻറ കരുത്തുറ്റ 636 പ്രൊസസറാണ്​ നൽകിയത്​. റെഡ്​മി നോട്ട്​ 5പ്രോയിലും അസ്യൂസ്​ ​െസൻഫോൺ മാക്​സ്​ ​പ്രോയിലും പരീക്ഷിച്ച്​ പഴകിയതാണെങ്കിലും 636 ആൻഡ്രോയ്​ഡ്​ വൺ പ്ലാറ്റ്​ഫോമിൽ പുലിയായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടതന്നെ. മികച്ച ഗെയിമിങ്ങിന്​ അഡ്രിനോ 509 ജീ.പി.യുവും ഉണ്ട്​.

5000 എം.എ.എച്ച്​ ബാറ്ററിയാണ്​ മറ്റൊരു സെല്ലിങ്​ പോയിൻറ്​. മോട്ടറോള പുറത്തിറക്കിയ ഏറ്റവും മികച്ച പവർ എഫിഷ്യൻറായ ഫോൺ എന്ന വിശേഷണം നൽകാവുന്ന മോഡലാണ്​​ വൺ പവർ. 15 വോൾട്ട്​ ഫാസ്റ്റ്​ ചാർജിങ്ങും ഇത്തവണ മോട്ടറോള ഒഴിവാക്കിയിട്ടില്ല. ഉയർന്ന എം.എ.എച്ച്​ ആയിട്ടുകൂടി ഫോണിന്​ തീർത്തും സ്ലിമ്മായ ഡിസൈൻ നൽകാനും മോട്ടറോളക്ക്​ കഴിഞ്ഞു.

15999 രൂപയ്​ക്ക്​ പുറത്തുവരുന്ന വൺ പവറിൽ ഫുൾ എച്ച്​ ഡി പ്ലസ്​ ഡിസ്​പ്ലേയുടെ അഴകുമുണ്ട്​. 2246 × 1080 പിക്​സൽ റെസൊല്യൂഷൻ എതിരാളികളായ റെഡ്​മി നോട്ട്​ സീരീസിനെയും സെൻഫോൺ മാക്​സ്​പ്രോ എം.1നെയും മറികടക്കുന്നതാണ്​. 19:9 ആസ്​പെക്​ട്​ റേഷ്യോയോടുകൂടിയ നോച്ച്​ ഡിസ്​പ്ലേയാണ്​ വൺ പവറിന്​. നാല്​ ജീ.ബി റാം 64 ജീബി ഇ​േൻറണൽ മെമ്മറിയുമുള്ള വേർഷനാണ്​ ഇന്ത്യയിൽ ഇറങ്ങുക. ​െമമ്മറി കാർഡ്​ ഇടാൻ പ്രത്യേക സ്ലോട്ടും നൽകിയിട്ടുണ്ട്​.

16+5 മെഗാ പിക്​സൽ ഇരട്ട പിൻകാമറ, യഥാക്രമം f/1.8, f/2.2 എന്നിങ്ങനെയാണ്​ അപർച്ചർ. f/2.0 അപർച്ചറുള്ള 12 മെഗാ പിക്​സൽ മുൻകാമറയും വിപണിയിൽ വൺ പവറിന്​ മുൻ തൂക്കം നൽകും. മുന്നിലും പിന്നിലും എൽ.ഇ.ഡി ഫ്ലാഷുകളും നൽകിയിട്ടുണ്ട്​.

ഫിംഗർ പ്രിൻറ്​ സെൻസറും ഫേസ്​ ​െഎ.ഡിയും യു.എസ്​.ബി ടൈപ്പ്​ സി പോർട്ടുമൊക്കെയായി വിപണിയിൽ ഷവോമിക്കും അസ്യൂസിനും റിയൽമിക്കും മറ്റ്​ കമ്പനികൾക്കും ഭീഷണി ഉയർത്താനായി മോട്ടറോള തയാറായിരിക്കുകയാണ്​.

Full View

നോക്കിയയുടെ ബജറ്റ്​ കിങ്​

കരുത്തി​​​െൻറ കാര്യത്തിൽ സ്​നാപ്​ഡ്രാഗൺ 660യോട്​ കിടപിടിക്കുന്ന മീഡിയ ടെകി​​​െൻറ ഹീലിയോ പി60യുമായാണ്​ നോക്കിയ ഇത്തവണ കൂട്ടുകൂടിയിരിക്കുന്നത്​. നോക്കിയ 5.1 പ്ലസ്​ എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുക 10,999 രൂപക്കായിരിക്കും. ഫ്ലിപ്​കാർട്ടിൽ ഒക്​ടോബർ 1ന്​ വിൽപനയാരംഭിക്കുന്ന 5.1 പ്ലസിൽ ട്ര​​െൻറായ നോച്ച്​ ഡിസ്​പ്ലേയും നോക്കിയ നൽകിയിട്ടുണ്ട്​.

മുൻ മോഡലായ നോക്കിയ 6.1പ്ലസിൽ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ പരീക്ഷിച്ചപ്പോൾ വില കുറഞ്ഞ ​5.1 പ്ലസിൽ 1520 x 720 പിക്​സൽ വ്യക്​തതയുള്ള എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ നൽകിയത്​.

3+32 ജീ.ബി മോഡലിനായിരിക്കും 10999 രൂപ. ഫിംഗർ പ്രിൻറ്​ സെൻസറും ഫേസ്​ അൺലോക്കും ഒഴിവാക്കിയില്ല എന്നതും പ്രത്യേകതയാണ്​. 13+5 മെഗാ പിക്​സലുള്ള ഇരട്ട പിൻ കാമറകൾ. 8 മെഗാ പിക്​സൽ മുൻ കാമറ, ആൻഡ്രോയ്​ഡ്​ 8.1 ഒാറിയോ അടങ്ങിയ സ്​റ്റോക്​ ആൻഡ്രോയ്​ഡ്​ ഒാപറേറ്റിങ്​ സിസ്റ്റം എന്നിവ പ്രത്യേകതകളാണ്​. ഉടൻ തന്നെ ആൻഡ്രോയ്​ഡ്​ 9.0 പൈയും പുതിയ ഫോണിൽ ലഭ്യമാക്കും. 3060 എം.എ.എച്ച്​ ബാറ്ററി, യു.എസ്​.ബി ടൈപ്​ സി​ പോർട്ട്​ എന്നീ സംവിധാനങ്ങളും ​പ്രതീക്ഷിക്കാം.

Full View
Tags:    
News Summary - nokia and motorola back in track-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.