ബെയ്ജിങ്: 23 മെഗാപിക്സലിെൻറ കിടിലൻ കാമറയുമായി നോക്കിയയുടെ പുതിയ ഫോൺ വിപണിയിെലത്തുന്നു. നോക്കിയയുടെ ആൻഡ്രോയിഡ് ഫോൺ വരുന്ന വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. 10,000 രൂപ വില വരുന്ന ഡി 1 സി മോഡലാണ് കമ്പനി ആദ്യം അവതരിപ്പിക്കുക. എന്നാൽ ഡി 1 സിയുടെ ഹൈ–എൻഡ് മോഡൽ കൂടി നോക്കിയ അടുത്ത വർഷത്തിൽ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
6 ജിബി റാം, സ്നാപ്്ഡ്രാഗൺ പ്രോസസർ, സീസ് ലെൻസോട് കൂടിയ 23 മെഗാപിക്സൽ കാമറ എന്നീവയാണ് പ്രധാന പ്രത്യേകതകൾ. ചൈനിയിലെ ടെക്നോളജി വെബ്സൈറ്റാണ് പുതിയ ഫോണിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വിട്ടത്. 5.2 അല്ലെങ്കിൽ 5.5 ഡിസ്പ്ലേ സൈസാകും ഫോണിനുണ്ടാവുക എന്നാണ് സൂചന. എന്നാൽ ഡിസ്പ്ലേയുടെ പ്രത്യേകതകളെ കുറിച്ച് കൂടുതൽ വാർത്തകൾ പുറത്ത് വന്നിട്ടില്ല.
ആൻഡ്രോയിഡ് നൂഗട്ട് ഒാപ്പറേറ്റ് സിസ്റ്റത്തിലാവും ഫോൺ പ്രവർത്തിക്കുക. മെറ്റൽ ബോഡിയും ഫോണിനായി നോക്കിയ നൽകുന്നുണ്ട്. വെള്ളം കയറാത്ത തരത്തിലാവും ഫോണിെൻറ രൂപകൽപ്പനയെന്ന് സൂചനകളുണ്ട്. ഫെബ്രുവരിയിൽ ബാഴ്സലോണയിൽ നടക്കുന്ന ടെക്നോളജി കോൺഫറൻസിൽ ഫോണിെൻറ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് അറിയിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.