കാലിഫോർണിയ: ടെക് ലോകം മറ്റൊരു പേറ്റൻറ് യുദ്ധത്തിന് കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന സൂചനകൾ നൽകി ആപ്പിളിനെതിരെ മൊബൈൽ ഫോൺ നിർമ്മാതക്കളിൽ പ്രമുഖരായിരുന്ന നോക്കിയ കേസ് ഫയൽ ചെയ്തു. നോക്കിയയുടെ 32 ടെക്നോളജി പേറ്റൻറുകൾ ആപ്പിൾ ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് ഇപ്പോൾ കമ്പനി കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ജർമ്മനിയിലെ മ്യൂണിക്കിലും അമേരിക്കയിലെ ടെക്സസിലുമാണ് ഇത്തരത്തിൽ നോക്കിയ കേസ് കൊടുത്തിരിക്കുന്നത്. ഡിസ്പ്ലേ,യൂസർ ഇൻറർഫേസ്, സോഫ്റ്റ്വെയർ, ആൻറിന, ചിപ്സെറ്റ്, വിഡിയോ കോഡിങ് എന്നിവയിൽ നോക്കിയക്ക് ലഭിച്ച പേറ്റൻറ് ആപ്പിൾ ഉപയോഗിച്ചു എന്നതാണ് പരാതി. സ്മാർട്ട് ഫോൺ വിപണിയിലേക്ക് 2017ൽ തിരിച്ച് വരാനിരിക്കെയാണ് നോക്കിയ ഇത്തരമൊരു കേസുമായി രംഗത്ത് വന്നിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ സാംസങും ആപ്പിളും തമ്മിൽ പേറ്റൻറ് കേസ് നില നിന്നിരുന്നു. ഫോണിെൻറ ഡിസൈനുമായി ബന്ധപ്പെട്ടാണ് അന്ന് കേസ് ഉണ്ടായിരുന്നത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.