ഏറെ പ്രത്യേകതകളുമായി എത്തിയ സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ (1). ബാക് പാനലിലെ എൽ.ഇ.ഡി ലൈറ്റുകളും അവയുടെ ഉപയോഗവുമൊക്കെ ടെക് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. മികച്ച സവിശേഷതകളുള്ള ഫോൺ, താങ്ങാവുന്ന വിലയ്ക്കാണ് ഇന്ത്യയിൽ വിപണിയിലെത്തിയത്. ഫ്ലിപ്കാർട്ടിൽ നത്തിങ് ഫോണിന് നിലവിൽ വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നത്തിങ് ഫോൺ (1) ന്റെ എല്ലാ വകഭേദങ്ങൾക്കും 6,500 രൂപയുടെ കിഴിവാണ് ലഭിക്കുക. 8GB+128GB മോഡൽ ഇപ്പോൾ 33,999 രൂപക്ക് പകരം 27,499 രൂപയ്ക്ക് ലഭ്യമാണ്. 8GB+256GB മോഡൽ ഇപ്പോൾ 29,499 രൂപയ്ക്ക് വാങ്ങാം (നേരത്തെ വില 36,999 രൂപയായിരുന്നു). ഉയർന്ന നിലവാരമുള്ള 12GB+256GB മോഡലിന് 32,499 രൂപയാണ് വില. യഥാർത്ഥ വില 38,999 രൂപയാണ്.
നിങ്ങൾ ഫെഡറൽ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡോ പഞ്ചാബ് നാഷണൽ ബാങ്ക് ക്രെഡിറ്റ് കാർഡോ ഉപയോഗിക്കുകയാണെങ്കിൽ 1,500 രൂപ വരെ അധിക കിഴിവ് ലഭിക്കും, ഇത് ഫോണിന്റെ പ്രാരംഭ വില 26,000 രൂപയായി കുറയ്ക്കും.
വളരെ ക്ലീൻ ആയ ഒ.എസ് അനുഭവവും മികച്ച ഫീച്ചറുകളും കിടിലൻ ഡിസൈനുമുളള ഒരു മിഡ്-റേഞ്ച് ഫോൺ എന്ന നിലക്ക് ഇപ്പോൾ നത്തിങ് ഫോണിന് ഫ്ലിപ്കാർട്ടിൽ നൽകിയിരിക്കുന്ന ഓഫർ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ്.
സ്നാപ്ഡ്രാഗണിന്റെ 778G+ എന്ന കരുത്തുറ്റ മിഡ്റേഞ്ച് പ്രൊസസറാണ് നത്തിങ് ഫോൺ 1-ൽ. 6.55- ഇഞ്ച് വലിപ്പമുള്ള സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേക്ക് HDR10+ പിന്തുണയും 120Hz റിഫ്രഷ് റേറ്റുമുണ്ട്. 12 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്‌റ്റോറേജും ഫോണിൽ നൽകിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50MP+16MP ഡ്യുവൽ പിൻ ക്യാമറകളും 4,500mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങും നത്തിങ് സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതകളാണ്. 16MP-യാണ് സെൽഫി ഷൂട്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.