മുംബൈ: റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ 345 രൂപക്ക് 28 ജി.ബി ഡാറ്റ നൽകുന്നു. ഇതിനൊപ്പം കോളുകളും പരിപൂർണ്ണ സൗജന്യമായിരിക്കും. ഒരു ദിവസത്തേക്ക് 1 ജി.ബി എന്ന കണക്കിലാവും ഡാറ്റ ലഭിക്കുക. ഇതിൽ 500 എം.ബി പകൽ സമയത്തും 500 എം.ബി രാത്രി സമയത്തും ഉപയോഗിക്കണം.
പുതിയ പ്ലാൻ ആവശ്യമുള്ളവർക്ക് മാർച്ച് 31നകം അത് തെരഞ്ഞെടുക്കാം. ഇവർക്ക് പ്രതിമാസം 345 രൂപ നൽകി 11 മാസത്തേക്ക് കൂടി ഡാറ്റ സേവനങ്ങൾ ആസ്വദിക്കാം. 145 രൂപയുടെ മറ്റൊരു പ്ലാനും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൗ പ്ലാൻ പ്രകാരം 2 ജി.ബി 4ജി ഡാറ്റയും എയർടെൽ ടു എയർടെൽ കോളുകളും ഒരു മാസത്തേക്ക് സൗജന്യമായി ലഭിക്കും. നേരത്തെ, 348 രൂപ നൽകി പ്രതിദിനം 500 എം.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 28 ദിവസത്തേക്ക് നേടാനുള്ള ഒാഫർ െഎഡിയ അവതരിപ്പിച്ചിരുന്നു. 342 രൂപക്ക് 28 ദിവസത്തേക്ക് പ്രതിദിനം 1 ജി.ബി ഡാറ്റയും അൺ ലിമിറ്റഡ് കോളുകളുമുള്ള ഒാഫർ വോഡാഫോൺ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
303 രൂപക്ക് 28 ദിവസത്തേക്ക് 28 ജി.ബി 4 ജി ഡാറ്റയും സൗജന്യ കോളുകളുമായിരുന്നു ജിയോ നൽകിയിരുന്നത്. ഇൗ ഒാഫർ ലഭിക്കുന്നതിനായി 99 രൂപ നൽകി ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുക്കണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. ജിയോയുടെ ഒാഫർ കടുത്ത വെല്ലുവിളി ഉയർത്തിതോടെയാണ് പുതിയ ഒാഫറുകൾ മറ്റ് സേവന ദാതാക്കളും അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.