ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന വൺ പ്ലസ് 6 മെയ് 18ന് ഇന്ത്യയിലെത്തും. ടെക് വെബ്സൈറ്റുകളാണ് വാർത്ത പുറത്ത് വിട്ടത്. ഏപ്രിൽ അവസാനത്തിലോ മെയ് ആദ്യ വാരത്തിലോ ഫോൺ എത്തുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ, തീയതി സംബന്ധിച്ച് വ്യക്തതവന്നിരുന്നില്ല.
35,000 രൂപ മുതൽ 40,000 വരെയായിരിക്കും ഫോണിെൻറ വിപണി വില. രണ്ട് വേരിയൻറുകൾ ഇന്ത്യൻ വിപണിയിൽ വൺ പ്ലസ് പുറത്തിറക്കുമെന്നാണ് സൂചന. 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറും 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറുമാവും കമ്പനി പുറത്തിറക്കുക.
േഫാണിെൻറ ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം െഎഫോൺ എക്സുമായി മൽസരിക്കാനാണ് ഇക്കുറി വൺ പ്ലസിെൻറ നീക്കം. വാട്ടർ പ്രൂഫ് സംവിധാനത്തോടെയാവും വൺ പ്ലസ് 6 വിപണിയിലെത്തുക. ആമസോണിലുടെ മാത്രമായിരിക്കും ഫോണിെൻറ വിൽപന.സ്നാപ്ഡ്രാഗൺ പ്രൊസസർ കരുത്ത് പകരുന്ന ഫോണിന് 16,20 മെഗാപിക്സലിെൻറ ഇരട്ട കാമറകളാണ് ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.