കിടിലൻ സവിശേഷതകളോടെ പുതിയ എ55 ഇന്ത്യയിൽ അവതരിപ്പിച്ച്​ ഓപ്പോ

കൊച്ചി: പ്രമുഖ സ്മാർട്ട്​ഫോൺ ബ്രാൻഡായ ഓപ്പോ അവരുടെ ഏറ്റവും പുതിയ മോഡലായ എ55 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ചിത്രങ്ങൾ നൽകുന്ന ട്രൂ 50 എംപി എഐ ട്രിപ്പിള്‍ ക്യാമറയും 3ഡി കര്‍വ്ഡ് രൂപകല്‍പ്പനയുമായാണ്​ ഓപ്പോ, എ55 ലോഞ്ച്​ ചെയ്​തിരിക്കുന്നത്​.

ട്രൂ 50എംപി എഐ ക്യാമറയ്ക്ക് പുറമേ, ഓപ്പോ എ55 ട്രിപ്പിള്‍ എച്ച്ഡി ക്യാമറയില്‍ 2എംപി ബോക്കെ ഷൂട്ടറും 2എംപി മാക്രോ സ്നാപ്പറും ഉള്‍പ്പെടുന്നു. അതിലെ പ്രധാന എഐ ക്യാമറയില്‍ ഡൈനാമിക് പിക്സല്‍-ബിന്നിംഗ് സാങ്കേതികവിദ്യയുണ്ട്, അത് വളരെ കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു. മറുവശത്ത് 2എംപി ബോക്കെ ക്യാമറ ഭംഗിയുള്ള പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്തുന്നു. രാത്രിയിലും, ഓപ്പോ എ55 ബാക്ക്ലൈറ്റ് എച്ഡിആര്‍ ഉപയോഗിച്ച് ബാക്ക്ഗ്രൗണ്ട് ഡീറ്റെയില്‍സ് ഉറപ്പാക്കുന്നു.

ഏകദേശം 30 മണിക്കൂര്‍ കോള്‍ സമയം അല്ലെങ്കില്‍ 25 മണിക്കൂര്‍ മ്യൂസിക് സ്ട്രീമിംഗ് ലഭിക്കുന്ന 5000എംഎഎച്ച് ദൈര്‍ഘ്യമേറിയ ബാറ്ററിയാണ് ഉള്ളത്. സ്മാര്‍ട്ട്ഫോണില്‍ 18 വാട്ട് ഫാസ്റ്റ് ചാര്‍ജ് സാങ്കേതികവിദ്യയുണ്ട്, ഇത് വെറും 30 മിനിറ്റിനുള്ളില്‍ ഹാന്‍ഡ്സെറ്റ് 33% വരെ ചാര്‍ജ് ചെയ്യുന്നു.


സിസ്റ്റം ബൂസ്റ്റര്‍, ടൈം ഒപ്റ്റിമൈസര്‍, സ്റ്റോറേജ് ഒപ്റ്റിമൈസര്‍, യുഐ ഫസ്റ്റ് 3.0 എന്നീ ബൂസ്റ്റിംഗ് സവിശേഷതകളുള്ള ഓപ്പോ കളര്‍ ഒഎസ് 11.1 ആണ് ഈ സ്മാര്‍ട്ട്ഫോണിലുള്ളത്. ഗെയിം ഫോക്കസ് മോഡ്, ബുള്ളറ്റ് സ്ക്രീന്‍ തുടങ്ങിയ ഗെയിമിംഗ് സവിശേഷതകളും, സുരക്ഷാ സവിശേഷതകളായ ലോ ബാറ്ററി എസ്എംഎസ്, സ്വകാര്യ സുരക്ഷിതവും ആപ്പ് ലോക്കും സ്മാര്‍ട്ട്ഫോണിലുണ്ട്.

റെയിന്‍ബോ ബ്ലൂ & സ്റ്റാരി ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഓപ്പോയ്ക്ക് എ55- സ്റ്റൈലിഷ് 3ഡി കര്‍വ്ഡ് ഡിസൈനും 8.40 എംഎം വലിപ്പവും 193 ഗ്രാം ഭാരവുമുള്ള സ്ലിം ബോഡിയാണുള്ളത്. ഓപ്പോ എ55 രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. 4+64 ജിബി വേരിയന്‍റ് 15,490 രൂപയ്ക്ക് ലഭ്യമാകും, അതേസമയം 6+128 മോഡല്‍ 11 ഒക്ടോബര്‍ മുതല്‍ 17,490 രൂപക്ക് ആമസോണിലും പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭിക്കും.

Tags:    
News Summary - Oppo A55 launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.