Image- androidauthority

പുതിയ ‘ഫ്ലിപ്പ് ഫോൺ’ ഇന്ത്യയിൽ അവതരിപ്പിച്ച് ഒപ്പോ; വിലയും വിശേഷങ്ങളും അറിയാം

ഒപ്പോ അവരുടെ ഏറ്റവും പുതിയ ഫ്ലിപ് ഫോണായ ഫൈന്‍ഡ് എൻ2 ഫ്‌ളിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസങ്ങിന്റെ സെഡ് ഫ്‌ളിപ്പുമായിട്ടാകും ഒപ്പോ ഫോണിന്റെ മത്സരം. കഴിഞ്ഞ വർഷാവസാനം ചൈനയിൽ അവതരിപ്പിച്ച ഫോൺ ഇന്ത്യയിലെത്താനായി കാത്തിരിക്കുകയായിരുന്നു സ്മാർട്ട്ഫോൺ ​പ്രേമികൾ. സവിശേഷമായ ക്ലാംഷെൽ ഡിസൈനിലെത്തുന്ന ഫൈൻഡ് എന്‍2 ഫ്‌ളിപ്പിന് കരുത്തേകുന്നത് മീഡിയടെക് ഡൈമൻസിറ്റി 9000 പ്രോസസറാണ്.


പുതിയ ഒപ്പോ സ്‌മാർട്ട്‌ഫോണിന് രണ്ട് ഡിസ്‌പ്ലേകൾ ഉണ്ട്: 60Hz റിഫ്രഷ് നിരക്കുള്ള 3.6-ഇഞ്ച് OLED ഔട്ടർ ഡിസ്‌പ്ലേ, 120Hz-ന്റെ റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് AMOLED LTPO പാനൽ ഇന്നർ ഡിസ്‌പ്ലേ, അതിന് HDR10+ പിന്തുണയുമുണ്ട്. എട്ട് ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഫോണിന് 191 ഗ്രാമാണ് ഭാരമുള്ളത്.

8MP അൾട്രാവൈഡ് സെൻസറിനൊപ്പം പിന്നിൽ 50MP പ്രൈമറി ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. സെല്‍ഫിയ്ക്ക് വേണ്ടി 32 എംപി ക്യാമറ നല്‍കിയിട്ടുണ്ട്. ഹാസൽബ്ലാഡുമായി സഹകരിച്ചാണ് ക്യാമറ സംവിധാനം. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 13.0 യിലാണ് ഫൈന്‍ഡ് എന്‍2 ഫ്ളിപ്പിന്റെ പ്രവര്‍ത്തനം.


വില വിവരങ്ങൾ...

2023 മാർച്ച് 17 മുതൽ ഫോൺ ഫ്ലിപ്കാർട്ടിൽ നിന്നും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വാങ്ങാം. 89,999 രൂപ മുതലാണ് ഫോണിന്റെ വില. 

എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡുകൾ, കൊട്ടക് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, വൺ കാർഡ്, അമെക്സ് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി ഒപ്പോ ഫൈന്റ് എൻ 2 ഫ്ലിപ്പ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ₹5,000 ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ഈ ഉപഭോക്താക്കൾക്ക് 9 മാസം വരെ ഒരു നോ-കോസ്റ്റ് EMI പ്ലാൻ തിരഞ്ഞെടുക്കാം.

ഇതിനകം തന്നെ ഒരു ഒപ്പോ സ്മാർട്ട്‌ഫോൺ സ്വന്തമായുള്ള ഉപയോക്താക്കൾക്ക് അവരുടെ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് ₹5,000 ലോയൽറ്റി ബോണസ് പ്രയോജനപ്പെടുത്താം. ഓപ്പോ ഇതര ഉപയോക്താക്കൾക്ക് അവരുടെ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌താൽ ₹2,000 രൂപ അധിക കിഴിവ് ലഭിക്കും.

Tags:    
News Summary - Oppo releases Find N2- its debut flip phone in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.