ഷൂട്ട്​ ചെയ്​തത്​​ ​െഎഫോണിൽ, സംവിധാനം ഒാസ്​കർ ജേതാവ്​; തരംഗമായി ആപ്പിളി​െൻറ 'വെർട്ടിക്കൽ ഷോർട്ട്​​ ഫിലിം' VIDEO

തങ്ങളുടെ പ്രൊഡക്​ടുകളുടെ മഹിമ പ്രദർശിപ്പിക്കാൻ ഏറ്റവും മികച്ച പ്രമോഷൻ പരിപാടികളുമായി അമേരിക്കൻ ടെക്​ ഭീമനായ ആപ്പിൾ എന്നും മുന്നോട്ടുവരാറുണ്ട്​. ​െഎഫോൺ 11, 11 പ്രോ എന്നീ സ്​മാർട്ട്​ഫോണുകൾ വിപണിയിൽ എത്തിച്ചതിന്​ പന്നാലെ ഫോണി​െൻറ കാമറ, ബാറ്ററി പ്രകടനങ്ങൾ കാണിക്കാൻ പ്രൊഫഷണൽ ഛായാഗ്രഹകർ പകർത്തിയ നിരവധി 'ഷോട്ട്​ ഒാൺ ​െഎഫോൺ - വിഡിയോകൾ ആപ്പിൾ പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ ഷോട്ട്​ ഒാൺ ​െഎഫോൺ - ക്യാ​െമ്പയിനി​െൻറ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന പുതിയ ഹൃസ്വ ചിത്രം പുറത്തിറക്കിയിരിക്കുകയാണ്​ ആപ്പിൾ.




ഹൃസ്വ ചിത്രത്തിന്​ മൂന്ന്​ പ്രധാനപ്പെട്ട പ്രത്യേകതകളാണുള്ളത്​. ഒന്ന്,​ പതിവിൽ നിന്നും വിപരീതമായി സിനിമ ചിത്രീകരിച്ചിരിക്കുന്നത്​ വെർട്ടിക്കൽ ആസ്​പെക്​റ്റ്​ റേഷ്യോയിലാണ്​. ഇതുവരെ 16:9 ഫോർമാറ്റിൽ സ്​ക്രീനി​െൻറ മുഴുവൻ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ട്​ ഒരുക്കുന്ന സിനിമകൾ കണ്ട്​ ശീലിച്ചവർക്ക്​വെർട്ടിക്കൽ സിനിമ പുതിയ അനുഭവമായിരിക്കും എന്നത്​ തീർച്ച.

രണ്ട്​, ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​ ഒാസ്​കർ ജേതാവായ ഡാമിയൻ ഷാസെല്ലാണ്​. വിപ്ലാഷ്​, ലാ ലാ ലാൻഡ്​​ തുടങ്ങിയ ഗംഭീര സിനിമകൾ ഒരുക്കിയ അദ്ദേഹം ​െഎഫോൺ 11 പ്രോ ഉപയോഗിച്ച്​ വെർട്ടിക്കൽ ഫോർമാറ്റിൽ സംവിധാനം ചെയ്​ത ചിത്രത്തി​െൻറ പേര്​ ' ദ സ്റ്റണ്ട്​ ഡബ്​ൾ' എന്നാണ്​. മൂന്നാമത്തെ പ്രത്യേകത സിനിമ ചിത്രീകരിച്ചിരിക്കുന്നത്​ ഒരു സ്​മാർട്ട്​ഫോണിൽ ആണെന്ന്​ വിശ്വസിക്കാനാവില്ല എന്നതാണ്​. ഒരു പ്രൊഫഷണൽ സിനിമാറ്റിക്​ കാമറയിലാണ്​ 'ദ സ്റ്റണ്ട്​ ഡബ്​ൾ' ഷൂട്ട്​ ചെയ്​തിരിക്കുന്നത്​ എന്ന്​ പറഞ്ഞാൽ ആരും അത്​ വിശ്വസിച്ച്​ പോകും. ഇൗ ഒരു 'വെർട്ടിക്കൽ സിനിമ' അനുഭവം മതി ​െഎഫോണി​െൻറ കാമറ മികവ്​ എത്രത്തോളമുണ്ടെന്ന്​ ആർക്കും വെളിപാടുണ്ടാവാൻ.

Full View

ഫോണിൽ വെർട്ടിക്കൽ ഉള്ളടക്കങ്ങൾ ആളുകൾ കൂട്ടമായി ആസ്വദിക്കുന്ന കാലഘട്ടത്തിൽ അത്തരം സിനിമകൾക്ക്​ പുതിയ വഴിതുറക്കുക കൂടിയാണ്​​ ഡാമിയൻ ഷാസെല്ലും ആപ്പിളും. ഒരിക്കലും ഫോൺ കുത്തനെ പിടിച്ച്​ സിനിമ കാണുന്നത്​ ആസ്വാദനത്തിന്​ കല്ലുകടിയാകുന്നില്ല. ടിക്​ടോക്​ അടക്കമുള്ള വിഡിയോ ഷെയറിങ്​ ആപ്പുകൾ വെർട്ടിക്കൽ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതിൽ വലിയ പങ്കാണ്​ വഹിച്ചിരിക്കുന്നത്​.

Tags:    
News Summary - Oscar-Winning Director Made Vertical Cinema Using an iPhone 11 Pro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.