ചൂടാവൽ മനുഷ്യരുടെ മാത്രമല്ല, സ്മാർട്ട്ഫോണുകളുടെയും ശീലമാണ്. അമിതമായി ചൂടാവുന്ന സ്മാർട്ട്ഫോണുകളെ സൂക്ഷിച്ചേ മതിയാവൂ. പല ജോലികൾ ഒരേസമയം ദീർഘനേരം ചെയ്യുേമ്പാഴാണ് ഫോണുകൾ ചൂടാവുന്നത്. ഇൗ ചൂട് പുറന്തള്ളാൻ പ്ലാസ്റ്റിക്കിന് പകരം േലാഹശരീരം ഉൾപ്പെടെയുള്ള കവചങ്ങളിപ്പോൾ ഇണക്കിച്ചേർത്തിട്ടുണ്ട്.
ജപ്പാൻ കമ്പനി പാനസോണിക് അമിതമായി ചൂടാവുന്നതും സർക്യൂട്ടുകൾ നശിക്കുന്നതും തടയാൻ അകത്ത് ഗ്രാൈഫറ്റ് ഫിലിമിെൻറ കവചമാണ് ഒരുക്കിയിരിക്കുന്നത്. പി 91 എന്ന ഇൗ മോഡലിന് 6,490 രൂപയാണ് വില. കറുപ്പ്, നീല, ഗോൾഡ് നിറങ്ങളിൽ ലഭിക്കും. ഷിയോമി െറഡ്മീ 4എ ആണ് പി 91െൻറ എതിരാളി.
അഞ്ച് ഇഞ്ച് എച്ച്.ഡി െഎ.പി.എസ് ഡിസ്പ്ലേ, 1.1 ജിഗാഹെർട്സ് നാലുകോർ മീഡിയടെക് പ്രോസസർ, ആൻഡ്രോയിഡ് 7.0 നഗറ്റ് ഒ.എസ്, ഒരു ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇേൻറണൽ മെമ്മറി, ഫ്ലാഷുള്ള എട്ട് മെഗാപിക്സൽ ഒാേട്ടാഫോക്കസ് പിൻകാമറ, അഞ്ച് മെഗാപിക്സൽ മുൻകാമറ, 2500 എം.എ.എച്ച് ബാറ്ററി, ഫോർജി വി.ഒ.എൽ.ടി.ഇ ഇരട്ട സിം, 161 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.