കാലിഫോർണിയ: ചുവന്ന നിറത്തിലുള്ള െഎഫോണും പുതിയ െഎപാഡും ആപ്പിൾ വിപണിയിലവതരിപ്പിച്ചു. 9.7 ഇഞ്ചിേൻറതാണ് പുതിയ െഎപാഡ് മോഡൽ. മികച്ച പിക്സൽ റെസല്യൂഷനാണ് െഎപാഡിെൻറ ഡിസ്പ്ലേക്കുള്ളത്. 10 മണിക്കൂർ നീണ്ട് നിൽക്കുന്ന ബാറ്ററിയും ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
8മെഗാപിക്സലിെൻറ പിൻ കാമറയും 1.2 മെഗാപികസലിെൻറ മുൻ കാമറയുമാണ് കാമറ ഡിപ്പാർട്ട്മെൻറിലെ പ്രത്യേകതകൾ. പുതിയ െഎപാഡിെൻറ ഹൈലൈറ്റ് അതിെൻറ വില തന്നെയാണ്. 32 ജി.ബി വൈ-ഫൈ മോഡലിന് 28,990 രൂപയും വൈ–ഫൈ സെല്ലുലാർ മോഡലിന് 39,990 രൂപയുമാണ് വില. വൈ–ഫൈ സെല്ലുലാർ മോഡലിൽ മികച്ച ഇൻറർനെറ്റ് കണക്ടിവിറ്റി ലഭ്യമാകുമെന്നാണ് ആപ്പിളിെൻറ അവകാശവാദം.
ലിമിറ്റഡ് എഡിഷനായാണ് െഎഫോൺ 7െൻറ ചുവന്ന നിറത്തിലുള്ള പതിപ്പ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. നിറത്തിലെ മാറ്റത്തിനപ്പുറം ഫോണിൽ മറ്റ്മാറ്റങ്ങളൊന്നും വരുത്താൻ ആപ്പിൾ മുതിർന്നിട്ടില്ല. 82,000 രൂപയാണ് െഎഫോൺ ലിമിറ്റഡ് എഡിഷെൻറ വില.
െഎപാഡിെൻറ പ്രധാന പ്രത്യേകതകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.