കാലിഫോർണിയ: കാത്തിരിപ്പിന് വിരാമം; ഒടുവിൽ െഎഫോണിെൻറ പുതിയ മോഡലുകൾ ഒൗദ്യോഗികമായി വിപണിയിലവതരിപ്പിച്ച് ആപ്പിൾ. ഫോണിെൻറ മൂന്ന് വേരിയൻറുകളായിരിക്കും വിപണിയിലെത്തിക്കുക. െഎഫോൺ 8, 8 പ്ലസ്, ടെൻ എന്നിവയാണ് പുതുതായി വിപണിയിലെത്തുന്ന മോഡലുകൾ. വയർലെസ് ചാർജിങ്, എ.ആർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാമറ, ടച്ച് െഎ.ഡി, ഫേസ് െഎ.ഡി തുടങ്ങി നിരവധി പ്രത്യേകതകളാണ് ആപ്പിളിെൻറ പുതിയ ഫോണുകൾക്കുള്ളത്
4.7,5.5 രണ്ട് ഡിസ്പ്ലേ സൈസുകളിലായിരിക്കും െഎഫോൺ എട്ടിെൻറ വേരിയൻറുകൾ വിപണിയിലെത്തുന്നത്. 5.8 ഇഞ്ച് ഒ.എൽ.ഇ ഡി ഡിസ്പ്ലേയാണ് െഎഫോൺ ടെനിന്. കരുത്ത് കൂടിയ ബയോണിക് A11 ചിപ്പായിരിക്കും ഫോണിെൻറ ഹൃദയം. മുമ്പുണ്ടായിരുന്ന ചിപ്പിനേക്കാൾ 70 ശതമാനം മികച്ച പെർഫോമൻസ് ഇൗ ചിപ്പിനുണ്ടാകുമെന്നാണ് ആപ്പിളിെൻറ അവകാശവാദം.
കാമറയിലാണ് ആപ്പിൾ അൽഭുതങ്ങൾ കരുതി വെച്ചിരിക്കുന്നത്. ആഗ്മെൻറഡ് റിയാലിറ്റിയുടെ അനന്ത സാധ്യതകൾ ആപ്പിൾ കാമറയോട് ഇണക്കി ചേർത്തിരിക്കുന്നു. െഎഫോൺ എട്ടിന് 12 മെഗാപികസ്ലിെൻറ പിൻകാമറയും ടെൻ പ്ലസിന് 12 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറയുമാണ് ആപ്പിൾ നൽകിയിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോേട്ടാകൾ എടുക്കാൻ സഹായിക്കുന്നതാണ് കാമറകൾ എന്നാണ് ആപ്പിളിെൻറ അവകാശവാദം. 4k 60fps വീഡിയോകൾ കാമറ ഉപയോഗിച്ച് പകർത്താൻ സാധിക്കും. സ്ലോ മോഷൻ വീഡിയോകൾ പകർത്താനും അനുയോജ്യമാണ് ആപ്പിളിെൻറ കാമറ. െഎഫോൺ എട്ട് പ്ലസിന് സമാനമാണ് എക്സിെൻറ കാമറയും.
ആപ്പിൾ ഭാവിയുടെ ഫോണായി വാഴ്ത്തുന്നത് ടെന്നിനെയാണ്. പഴയ ടച്ച് െഎ.ഡി സംവിധാനം എക്സിൽ നമുക്ക് മറക്കാം. പകരം മുഖം തിരിച്ചറിഞ്ഞ് അൺലോക്കാവുന്ന ഫേസ് െഎ.ഡിയാണ് െഎഫോൺ ടെന്നിെൻറ പ്രധാനപ്രത്യേകത. ഹോം ബട്ടന് പകരം സ്്വയ്പ്പ് ചെയ്താൽ മെനുവിലേക്ക് എത്തുന്ന രീതിയിലാണ് എക്സിനെ ആപ്പിൾ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സാംസങ് ഗാലക്സി എസ്8ൽ അവതരിപ്പിച്ച വയർലെസ്സ് ചാർജിങ് സംവിധാനം പുതിയ ഫോണുകളിൽ ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. വ്യാപകമായി ഉപയോഗിക്കുന്ന QI വയർലെസ്സ് സ്റ്റാൻഡേർഡ് ഉപയോഗിച്ചാണ് െഎഫോൺ വയർലെസ്സ് ചാർജിങ് സംവിധാനത്തിെൻറ പ്രവർത്തനം. ഒന്നിലധികം ഗാഡ്ജറ്റുകൾ ഒരുമിച്ച് ചാർജ് ചെയ്യാനുള്ള സംവിധാനം െഎഫോൺ ടെന്നിൽ ലഭ്യമാണ്. ഇതിനൊപ്പം പൊടിയേയും വെള്ളത്തേയും ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന സംവിധാനം ആപ്പിളിെൻറ പുതിയ ഫോണുകളിൽ ഉണ്ട്.
മൂന്ന് മോഡലുകളും 64 ജി.ബി 256 ജി.ബി വേരിയൻറുകളിലായിരിക്കും വിപണിയിലെത്തുക. െഎഫോൺ എട്ടിെൻറ വില തുടങ്ങുന്നത് 699 ഡോളറിലാണ് 8പ്ലസിന് 799 ഡോളറും നൽകണം. െഎഫോൺ ടെന്നിന് 999 ഡോളറുമായിരിക്കും വില. സെപ്തംബറിൽ 15ന് െഎഫോൺ എട്ട്, എട്ട് പ്ലസ് എന്നീ ഫോണുകളുടെ പ്രീ ബുക്കിങ് ആരംഭിക്കും. െഎഫോൺ ടെന്നിെൻറ ബുക്കിങ് ഒക്ടോബറിലായിരിക്കും ആരംഭിക്കുക. ഫോണുകൾക്കൊപ്പം പുതിയ സ്മാർട്ട് വാച്ച് സീരിസും ടി.വിയും ആപ്പിൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.