ഷവോമിയുടെ സബ്-ബ്രാൻഡായ പോകോ അവരുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയ ഗെയിമിങ് ഫോൺ അവതരിപ്പിച്ചു. പോകോ എഫ്3 ജിടി എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഡിസൈനും സവിശേഷതകളും വിലയും കാരണം ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കുകയാണ്.
ഒരു ഗെയിമിങ് ഫോൺ എന്ന നിലക്ക് ഗെയിമിങ് അനുഭവം മികച്ചതാക്കാനായി രണ്ട് അധിക ബട്ടണുകൾ ഫോണിെൻറ ഒരു വശത്തായി കമ്പനി നൽകിയിട്ടുണ്ട്. 'മാഗ്ലെവ് ട്രിഗേഴ്സ്' എന്ന് കമ്പനി വിളിക്കുന്ന രണ്ട് ബട്ടണുകൾക്ക് പോപ്-അപ് മെക്കാനിസവുമുണ്ട്. ഗെയിം കളിക്കുേമ്പാൾ പൊന്തിവരുന്ന രീതിയിലാണ് നിർമാണം. പബ്ജി പോലുള്ള ബാറ്റിൽഗ്രൗണ്ട് ഗെയിമുകൾ കളിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യുന്നതാണീ ട്രിഗേഴ്സ്.
6.67 ഇഞ്ചുള്ള ഫുൾ എച്ച്ഡി പ്ലസ് സാംസങ് E4 അമോലെഡ് ഡിസ്പ്ലേയാണ് പോകോ എഫ്3 ജിടിക്ക്. 120Hz റിഫ്രഷ് റേറ്റും 480Hz ടച്ച് സാംപ്ലിങ് റേറ്റും മികച്ച ഗെയിമിങ് അനുഭവം സമ്മാനിച്ചേക്കും. 1300 നിറ്റ്സ് ബ്രൈറ്റ്നസ്, HDR10+ സർട്ടിഫിക്കേഷൻ, DCI-P3 കളർ ഗാമത് തുടങ്ങിയ സവിശേഷതകൾ കൂടി ചേരുന്നതോടെ സെഗ്മൻറിലെ തന്നെ ഏറ്റവും മികച്ച ഡിസ്പ്ലേയുള്ള ഫോണുകളിൽ ഒന്നായി പോകോ എഫ്3 ജിടി മാറും. ഡിസ്പ്ലേക്ക് സുരക്ഷയായി കോർണിങ് ഗൊറില്ല ക്ലാസ് 5ഉം നൽകിയിരിക്കുന്നു.
മീഡിയടെകിെൻറ 5ജി പിന്തുണയുള്ള 6നാനോമീറ്റർ ഡൈമൻസിറ്റി 1200 എന്ന കരുത്തുറ്റ ചിപ്സെറ്റാണ് പോകോ എഫ്3 ജിടിക്ക്. എട്ട് ജിബി വരെ റാമും 256 ജിബി വരെയുള്ള യു.എഫ്.എസ് 3.1 സ്റ്റോറേജും ഫോണിലുണ്ട്. LPDDR5 റാമാമണ് ഫോണിൽ ഷവോമി ഉൾകൊള്ളിച്ചിട്ടുള്ളത്.
ഒാഡിയോ ഡിപ്പാർട്ട്മെൻറിലുമുണ്ട് കിടിലൻ ഫീച്ചറുകൾ, ഗെയിം കളിക്കുേമ്പാഴും വിഡിയോകൾ കാണുേമ്പാഴും പാട്ടുകൾ കേൾക്കുേമ്പാഴും മികച്ച അനുഭവം സമ്മാനിക്കാനായി ഡോൾബി അറ്റ്മോസ്, ഹൈ-റെസ് സർട്ടിഫൈഡായ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും നൽകിയിട്ടുണ്ട്.
64MP പ്രധാന കാമറയും 8MP അൾട്രാവൈഡ് ലെൻസും 2MP മാക്രോ ലെൻസുമാണ് പിൻ കാമറ വിശേഷങ്ങൾ. 16 മെഗാപിക്സലാണ് സെൽഫി കാമറ. 5,065mAh ആണ് ബാറ്ററി, അത് ചാർഉ് ചെയ്യാനായി 67W ഫാസ്റ്റ് ചാർജറുമുണ്ട്. ഒറ്റ ചാർജിൽ പോകോ എഫ് 3 ജിടിയിൽ ഒമ്പത് മണിക്കൂർ നേരം ഗെയിം കളിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 67W ചാർജർ ഉപയോഗിച്ച് ഫോൺ 15 മിനിറ്റ് കൊണ്ട് 50 ശതമാനം ചാർജാക്കാനും സാധിക്കുമത്രേ.
പോകോ എഫ് 3 ജിടി ഫ്ലിപ്കാർട്ടിലൂടെ ജൂലൈ 24 മുതൽ വിൽപ്പനയാരംഭിക്കും. ആദ്യത്തെ രണ്ടാഴ്ച്ചകളോളം ഫോണിന് ഡിസ്കൗണ്ടുണ്ട്. ജൂലൈ 29 വരെ എല്ലാ മോഡലുകൾക്കും 1000 രൂപയാണ് കിഴിവ്. രണ്ടാം ആഴ്ച്ച മുതൽ 500 രൂപയും ഡിസ്കൗണ്ടുണ്ടാവും. കൂടാതെ ബാങ്ക് ഒാഫറുകളും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.