വൻ വിജയമായ ബജറ്റ് സ്മാർട്ട്ഫോൺ പോകോ എം2-വിന് ശേഷം ഷവോമിയുടെ സബ്-ബ്രാൻഡായ 'പോകോ' അതേ കാറ്റഗറിയിലേക്ക് പുതിയ അവതാരത്തെ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. പോകോ എം3 നവംബർ 24ന് ലോഞ്ച് ചെയ്യാനിരിക്കെ, ഫോണിെൻറ ഡിസൈനും മറ്റ് വിവരങ്ങളും ഒാൺലൈനിൽ ചോർന്നു. റെഡ്മിയുടെ 9 പ്രൈം എന്ന മോഡലിനെ റീ-ബ്രാൻഡ് ചെയ്തായിരുന്നു പോകോ അവരുടെ എം2 എന്ന മോഡൽ അവതരിപ്പിച്ചത്. അതിന് കമ്പനി പഴി കേൾക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇത്തവണ പോകോ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളുമായാണ് എം3യെ ലോഞ്ച് ചെയ്യുന്നത്. വൺ പ്ലസ് അവരുടെ 8ടി എന്ന മോഡലിന് ഒരു ലിമിറ്റഡ് എഡിഷൻ വകഭേദം കൂടി അവതരിപ്പിച്ചിരുന്നു. 'വൺപ്ലസ് 8ടി സൈബർപങ്ക് എഡിഷൻ' എന്നായിരുന്നു അതിെൻറ പേര്. എന്തായാലും പുതിയ എം3യിൽ അതിെൻറെ ഡിസൈനുമായി ചെറിയൊരു സാദൃശ്യം കാണാൻ സാധിക്കും.
48 മെഗാപിക്സലുള്ള പ്രൈമറി സെൻസറും അൾട്രാവൈഡ്, മാക്രോ സെൻസറുകളും അടങ്ങുന്ന മൂന്ന് റിയർ കാമറകളാണ് എം3ക്ക്. എം2-വിന് ഉള്ളതുപോലെ വാട്ടർഡ്രോപ് നോച്ചാണ് പോകോ എം3ക്കും. 6.53-ഇഞ്ചുള്ള ഫുൾ എച്ച്ഡി ഡിസ്പ്ലേ, സൈഡിൽ പവർ ബട്ടണിൽ സജ്ജീകരിച്ചിരിക്കുന്ന ഫിംഗർപ്രിൻറ് സെൻസർ എന്നിവയും പ്രത്യേകതകളാണ്.
ഇത്തവണ സ്നാപ്ഡ്രാഗണിെൻറ 662 എന്ന പ്രൊസസറാണ് പോകോ, എം3 എന്ന മോഡലിന് കരുത്ത് പകരുന്നത്. എം2-വിൽ മീഡിയ ടെകിെൻറ ഹീലിയോ ജി80 എന്ന ചിപ്സെറ്റായിരുന്നു. 4GB RAM, 6,000mAh ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ്ങ് എന്നിങ്ങനെയായിരിക്കും മറ്റ് പ്രത്യേകതകളെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.