10,000 രൂപക്ക് താഴെ മികച്ചൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ..? എങ്കിൽ പോകോയുടെ ഏറ്റവും പുതിയ പോകോ എം6 പ്രോ 5ജിയെ കുറിച്ച് അറിഞ്ഞിരിക്കണം. രൂപത്തിലും ഭാവത്തിലും കരുത്തിലും ഒരു വിട്ടുവീഴ്ചയും വരുത്താതെ പോകോ കഴിഞ്ഞ ദിവസം അവതരിപ്പിച്ച എം6 പ്രോയെ വെല്ലാൻ 10,000 രൂപയിൽ വേറെ ഫോണുകൾ ഇല്ല എന്ന് തന്നെ പറയാം.
90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 550 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.79-ഇഞ്ച് ഫുൾ-എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് പോകോ എം6 പ്രോ 5ജിക്ക്. ഡിസ്പ്ലേ ഒരു പ്ലാസ്റ്റിക് മിഡ്ഫ്രെയിമിൽ പൊതിഞ്ഞ് മുന്നിലും പിന്നിലും കോർണിങ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. ഫോണിന്റെ പിൻവശം ഏറെ മനോഹരമാണ്. ഡ്യുവൽ-ടോൺ ഗ്ലാസ് ബാക്കിനൊപ്പമുള്ള എഡ്ജ്-ടു-എഡ്ജ് ബ്ലാക്ക് ക്യാമറ ഐലൻഡാണ് ശ്രദ്ധേയം.
4nm സ്‌നാപ്ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റും അഡ്രിനോ 613 ജിപിയുവുമാണ് എടുത്തുപറേയണ്ട മറ്റൊരു പ്രത്യേകത. ഈ വിലക്ക് ലഭിക്കുന്ന ഏറ്റവും കരുത്തുറ്റ പ്രൊസസറാണിത്. 6GB വരെയുള്ള LPDDR4X റാമും 128GB വരെ UFS 2.2 സ്റ്റോറേജും പോകോ എം6 പ്രോയെ സെഗ്മന്റിലെ തന്നെ ഏറ്റവും വേഗതയേറിയ മോഡലാക്കും. ഒരു ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.
ക്യാമറ വിഭാഗത്തെ കുറിച്ച് പറയുകയാണെങ്കിൽ, 2എംപി ഡെപ്ത് സെൻസറും 50എംപി പ്രൈമറി ക്യാമറയുമാണ് എം6 പ്രോ വാഗ്ദാനം ചെയ്യുന്നത്. സെന്റർ പഞ്ച്-ഹോളിൽ എട്ട് എംപി സെൽഫി ക്യാമറയുണ്ട്. 18W വയർഡ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് പോകോയുടെ പുതിയ ഫോണിനെ പിന്തുണയ്ക്കുന്നത്.
കണക്റ്റിവിറ്റിയുടെ കാര്യം നോക്കിയാൽ, ഡ്യുവൽ നാനോ സിം 5G പിന്തുണ, വൈഫൈ 6, ബ്ലൂടൂത്ത് 5.1, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ജിപിഎസ് + ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്.
8.17 എംഎം മാത്രമാണ് ഫോണിന്റെ തിക്നസ്സ്. IP53 റേറ്റിങ്ങും നൽകിയിട്ടുണ്ട്. Android 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. പവർ ബട്ടണിനുള്ളിൽ ഉൾച്ചേർത്ത സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുമായാണ് പോകോ എം6 പ്രോ വരുന്നത്.
പുതിയ പോകോ ഫോൺ ആഗസ്ത് ഒമ്പത് മുതലാണ് വിൽപ്പനയാരംഭിക്കുന്നത്.
പോകോ എം6 പ്രോ 5ജിയുടെ 4GB+64GB വേരിയന്റിന് 10,999 രൂപയാണ് വില, (ഓഫർ പ്രൈസായി 9,999 രൂപക്ക് ലഭിക്കും). 6GB:128GB മോഡലിനാകട്ടെ 12,999 രൂപയും (ഓഫർ പ്രൈസായി 11,999 രൂപക്ക് ലഭിക്കും). കൂടാതെ, ICICI ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, EMI ഇടപാട് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.