ഷവോമിയുടെ സബ് ബ്രാൻറായ പോകോ അവരുടെ കീഴിൽ പുറത്തിറക്കിയ പോകോ എക്സ്2 എന്ന ഫോണൊഴികെയുള്ള മോഡലുകൾക്കെല്ലാം വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പോകോ C3, പോകോ M2, പോകോ M2 Pro, പോകോ X3 എന്നീ മോഡലുകൾക്കാണ് പുതുവർഷം പ്രമാണിച്ച് ഇന്ത്യയിൽ 1500 രൂപ വരെ പ്രൈസ് കട്ട് നൽകിയിരിക്കുന്നത്. ഫ്ലിപ്കാർട്ടിലാണ് നിലവിൽ പോകോയുടെ ഫോണുകൾ വിൽക്കുന്നത്.
കമ്പനിയുടെ എൻട്രി-ലെവൽ ഫോണായ പോകോ C3-യുടെ 4GB+64GB വകഭേദത്തിന് 500 രൂപയാണ് വിലക്കുറവ് നൽകുന്നത്. അതോടെ ഫോൺ 8,499 രൂപക്ക് വാങ്ങാം. വളരെ കുറഞ്ഞ യൂസിനായി ബജറ്റ് ഫോൺ തിരയുന്നവർക്ക് എടുക്കാവുന്ന മോഡലാണ് പോകോ C3. പോകോ M2 എന്ന മോഡൽ കമ്പനി സെപ്തംബറിൽ 10,999 രൂപക്കായിരുന്നു വിപണിയിൽ എത്തിച്ചത്. എന്നാൽ, ഇനി 6GB+64Gbയുടെ ബേസ് വാരിയൻറ് 1000 രൂപയുടെ വിലക്കിഴിവിൽ ഇനി 9,999 രൂപക്ക് വാങ്ങാം.
അതേ മോഡലിെൻറ 6GB+128GB വകഭേദത്തിനാകെട്ട 1500 രൂപയാണ് പോകോ കുറച്ചിരിക്കുന്നത്. ഫോൺ 10,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിലൂടെ വാങ്ങാം. എന്തായാലും 10000 രൂപയ്ക്ക് താഴെ 6GB റാമിലുള്ള ഫോൺ പ്രതീക്ഷിക്കുന്നവർക്ക് കണ്ണുംപൂട്ടിയെടുക്കാവുന്ന മോഡലാണ് പോകോ M2.
പോകോയുടെ ഹിറ്റ് മോഡലായ പോകോ M2 Pro നിലവിൽ മിഡ്റേഞ്ചിലെ ഏറ്റവും ഡിമാൻറുള്ള സ്മാർട്ട്ഫോണാണ്. അടിസ്ഥാന മോഡലിന് 13,999 രൂപ വിലയായിരുന്ന M2 Proക്ക് 1000 രൂപയുടെ പ്രൈസ് കട്ടാണ് കമ്പനി നൽകിയത്. അതോടെ 4GB+64GB വകഭേദം 12,999 രൂപയ്ക്ക് ലഭിക്കും. 6GB+64GB, 6GB+128GB വകഭേദങ്ങൾക്ക് യഥാക്രമം 13,999, 15,999 എന്നിങ്ങനെയാണ് വില. അതോടൊപ്പം കമ്പനിയുടെ നിലവിലെ ഏറ്റവും വിലയേറിയ മോഡൽ പോകോ X3-യുടെ 6GB+128GB വകഭേദത്തിെൻറ വില 500 രൂപ വിലക്കിഴിവോ 17,999 രൂപയാക്കിയിട്ടുണ്ട്.
#BREAKING
— POCO India (@IndiaPOCO) January 6, 2021
Prices S̶l̶a̶s̶h̶e̶d̶ on the #POCO phones.
New year pricing!#POCOM2: ₹9,999 (6+64GB) | ₹10,999 (6+128GB)#POCOM2Pro: ₹12,999 (4+64GB) | ₹13,999 (6+64GB) | ₹15,999 (6+128GB)#POCOX3: ₹17,999 (6+128GB)#POCOC3: ₹8,499 (4+64GB)
Know more: https://t.co/MZiPMHaUwQ pic.twitter.com/0o2Gu3l1tB
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.