ഇന്ത്യൻ ഒാൺലൈൻ സ്മാർട്ട്ഫോൺ മാർക്കറ്റിലെ അതികായരായ ഷവോമിയും റിയൽമിയും തങ്ങളുടെ പ്രധാന മത്സര മേഖലയായ ബജറ്റ് ഫോൺ സീരീസിലേക്ക് പുതിയ മോഡലുകൾ ഇറക്കാൻ പോവുകയാണ്. റിയൽമി 6, 6 പ്രോ എന്നിവയുടെ വൻ വിജയത്തിന് ശേഷം പിൻഗാമികളായി 7, 7 പ്രോ എന്നീ മോഡലുകളാണ് റിയൽമി ലോഞ്ച് ചെയ്യാനിരിക്കുന്നത്. 20000 രൂപക്ക് താഴെയുള്ള ഏറ്റവും മികച്ച ഫോണെന്ന ഖ്യാതി അരക്കിട്ടുറപ്പിച്ച പോകോ എക്സ് 2വിന് പിൻമുറക്കാരനായി ഷവോമി അവതരിപ്പിക്കുന്നത് പോകോ എക്സ് 3യും.
രണ്ട് ഫോണുകളും സെപ്തംബർ 3, 8 തീയതികളിയായി ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇരുഫോണുകളുടെയും പ്രധാന പ്രത്യേകതകളും പുറത്തുവന്നിട്ടുണ്ട്.
പോകോ എക്സ് 3യുടെ വിശേഷങ്ങൾ
ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 730ജി പ്രൊസസറുമായാണ് പോകോ എസ്സ് 2 വന്നതെങ്കിൽ 732 എന്ന ഏറ്റവും പുതിയ ചിപ്സെറ്റായിരിക്കും പോകോ എക്സ് 3ക്ക്. പുതിയ മോഡലിൽ ഉൾകൊള്ളിക്കുന്ന റാം അതുപോലെ സ്റ്റോറേജ് സ്പേസ് എന്നിവയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ല. പതിവുപോലെ വലിയ ഡിസ്പ്ലേയുമായാണ് പോകോ എകസ് 3യും എത്തുന്നത്. എൽ.ഇ.ഡിക്ക് പകരം 6.67 ഇഞ്ചുള്ള ഫുൾ എച്ച്.ഡി ഡിസ്പ്ലേയും കൂടെ 120 ഹെഡ്സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാം. 240Hz ടച്ച് ലേറ്റൻസി കൂടി ചേരുന്നതോടെ ഉപയോഗത്തിൽ മികച്ചൊരു അനുഭവം എക്സ് 3 സമ്മാനിക്കും.
ഡെപ്ത് സെൻസർ അടക്കം ഡ്യുവൽ പഞ്ച് ഹോളായിട്ടായിരുന്നു എക്സ് 2വിൽ മുൻ കാമറകൾ സജ്ജീകരിച്ചതെങ്കിൽ പുതിയ മോഡലിൽ 20 മെഗാപിക്സലുള്ള ഒറ്റ മുൻകാമറയായിരിക്കും നൽകുക. 64 മെഗാപിക്സലുള്ള പ്രധാന സെൻസറടക്കം നാല് പിൻ കാമറകൾ തന്നെയായിരിക്കും പോകോ എക്സ് 3യിലും.
ബാറ്ററിയിലും വലിയ മാറ്റത്തോടെയാണ് എക്സ് 3 എത്തുന്നത്. മുൻ മോഡലിൽ 120 ഹെഡ്സിലേക്ക് ഡിസ്പ്ലേ മാറ്റുേമ്പാൾ ബാറ്ററി അതിവേഗതയിൽ തീരുന്നതായി യൂസർമാർ പരാതി പറഞ്ഞിരുന്നു. അത് പരിഹരിക്കാനായി കമ്പനി ഇത്തവണ 5,160 എം.എ.എച്ച് ബാറ്ററിയാണ് നൽകുന്നത്. വേഗത്തിൽ ചാർജ് ചെയ്യാനായി 33 വാട്ടുള്ള അതിവേഗ ചാർജറും നൽകിയിട്ടുണ്ട്.
20000 രൂപക്ക് താഴെയായിട്ടാണ് പോകോ എക്സ് 3യുടെ വില പ്രതീക്ഷിക്കുന്നത്. ആ വിലയിൽ ഫോൺ എത്തിയാൽ ഇതേ കാറ്റഗറയിൽ ഫോണുകൾ ഇറക്കുന്ന മറ്റ് കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് ഷവോമി നൽകുക.
റിയൽമി 7, 7 പ്രോ വിശേഷങ്ങൾ
റിയൽമി 7 സീരീസിെൻറ പ്രധാന പ്രത്യേകതകൾ 65 വാട്ടുള്ള ഫാസ്റ്റ് ചാർജറും സെക്കൻഡ് ജനറേഷൻ 64 മെഗാ പിക്സൽ ക്വാഡ് കാമറ സെറ്റപ്പുമാണ്. കമ്പനിയുടെ സി.ഇ.ഒ മാധവ് ഷേത്ത് തെൻറ ട്വിറ്റർ ഹാൻറിലിൽ പോസ്റ്റു ചെയ്തത് പ്രകാരം മിഡ്റേഞ്ചിലേക്ക് ആദ്യമായാണ് ഒരു കമ്പനി ഇത്രയും വേഗതയുള്ള ഫാസ്റ്റ് ചാർജ് സംവിധാനം കൊണ്ടുവരുന്നത്. അതുപോലെ 64 മെഗാ പിക്സൽ പ്രധാന സെൻസറടക്കമുള്ള പിൻകാമറ സംവിധാനവും വലിയ മാറ്റത്തോടെയാണ് എത്തുന്നത്.
6.5 ഇഞ്ച്, 2400 x 1080 പിക്സൽ റെസൊല്യൂഷനുള്ള ഫുൾ എച്ച്.ഡി െഎ.പി.എസ് എൽ.സി.ഡി പാനലാണ് 7 എന്ന മോഡലിലുള്ളത്. 90 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയിൽ സിംഗിൾ പഞ്ച് ഹോളായിട്ടാണ് 16 മെഗാപിക്സലുള്ള മുൻ കാമറ. മീഡിയ ടെകിെൻറ ഏറ്റവും പുതിയ ഹീലിയോ ജി95 പ്രൊസസറാണ് കരുത്ത് പകരുക. റിയൽമി 6ൽ ഉണ്ടായിരുന്ന ജി90ടിയേക്കാൾ അൽപ്പം മികച്ച പ്രകടനം ജി95 കാഴ്ചവെക്കും. 8 ജിബിറാമും 128 ജിബി സ്റ്റോറേജും ഏഴാമനിൽ ഉണ്ടാവും. ബാറ്ററി കപ്പാസിറ്റി എത്രയാണെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.
7 നും 7 പ്രോയും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസ്പ്ലേയിൽ തന്നെയായിരിക്കും. ഇത്തവണ റിയമി അവരുടെ നമ്പർ സീരീസിലേക്ക് ആദ്യമായി അമോലെഡ് ഡിസ്പ്ലേ പരീക്ഷിക്കാൻ പോവുകയാണ്. 7ൽ എൽ.സി.ഡിയും ഡിസ്പ്ലേയും 90 ഹെഡ്സ് റിഫ്രഷ് റേറ്റുമാണെങ്കിൽ 7 പ്രോയിൽ അമോലെഡാണ് നൽകിയേക്കുക. എന്നാൽ, 60 ഹെഡസ് മാത്രമായിരിക്കും റിഫ്രഷ് റേറ്റ്. കാമറയും ബാറ്ററി, ചാർജർ പ്രത്യേകതകളും 7ന് സമാനമായിരിക്കും. എന്നാൽ, പ്രൊസസർ അൽപ്പം മികച്ച നൽകാനും മതി. നിലവിൽ റിയൽമി ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
The name's 7... #realme7
— realme (@realmemobiles) August 27, 2020
Introducing India's Fastest Charging technology & 2nd Generation 64MP Quad Camera to the mid-range segment.
Get ready to #CaptureSharperChargeFaster.
Premiering #realme7 & #realme7Pro at 12:30 PM, 3rd Sep. on our official channels.https://t.co/GocO44SynR pic.twitter.com/Xmot7CKjnI
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.