ന്യൂഡൽഹി: സ്മാർട്ഫോൺ നിർമാതാക്കളായ ബി.ബി.കെയുടെ ഏറ്റവും പുതിയ ബ്രാൻറ് റിയൽമി അവരുടെ രണ്ടാമത്തെ സ്മാർട്ഫോൺ റിയൽമി 2 ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് മാസങ്ങൾക്ക് മുമ്പ് ആമസോണിലൂടെയായിരുന്നു ആദ്യ മോഡലായ റിയൽമി 1 റിലീസ് ചെയ്തത്. റിയൽമി 1െൻറ വൻ വിജയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലായിരുന്നു റിയൽമി 2.
ഒപ്പോയുടെ സബ് ബ്രാൻറായി പുറത്തുവന്ന റിയൽമി ഇൗയിടെയാണ് സ്വതന്ത്ര കമ്പനിയായി മാറിയത്. ഇതിെൻറ ഭാഗമായി ഒപ്പോ വൈസ് പ്രസിഡൻറ് സ്കൈ ലി രാജിവെച്ചിരുന്നു. നിലവിൽ റിയൽമിയുടെ ഗ്ലോബൽ സി.ഇ.ഒയാണ് സ്കൈ ലി.
ആമസോണിന് പകരം ഫ്ലിപ്കാർട്ടിലൂടെയാണ് ഇത്തവണ റിയൽമി ഫോൺ വിൽക്കുക. മീഡിയാ ടെക് പ്രൊസസർ മാറ്റി സ്നാപ്ഡ്രാഗൺ പ്രൊസസർ ഉപയോഗിച്ചു എന്നതും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ്. ‘‘എനോച്ച്എബോവ്’’ എന്ന ടാഗ് ലൈനിൽ പുറത്തുവന്ന റിയൽമി 2വിെൻറ പ്രധാന സവിശേഷത അതിെൻറ നോച്ച് ഡിസ്പ്ലേ തന്നെയാണ്. 4230 എം.എ.എച്ച് ബാറ്ററിയും ഇരട്ട പിൻകാമറയും ബജറ്റ് സ്മാർട്ഫോണിെന കൂടുതൽ മികവുറ്റതാക്കുന്നു.
റിയൽമി 2 വിശേഷങ്ങൾ
6.2 ഇഞ്ച് എച്ച്ഡി പ്ലസ് നോച്ച് ഡിസ്പ്ലേയാണ് റിയൽമി 2വിന്. 88 ശതമാനം സ്ക്രീൻ ടും ബോഡി റേഷ്യോയിൽ എത്തുന്ന റിയൽമി 2, 10000 രൂപക്ക് താഴെയുള്ള ആദ്യത്തെ ഫുൾവ്യൂ ഡിസ്പ്ലേയുള്ള ഫോണാണ്. 4230 എം.എ.എച്ച് ബാറ്ററി രണ്ട് ദിവസം നിൽക്കുന്നതാണ്.
റിയൽമി 1ൽ നിന്നും വ്യത്യസ്തമായി ഫിംഗർപ്രിൻറും പുതിയ മോഡലിൽ നൽകി. 13+2 മെഗാപിക്സൽ ഇരട്ട പിൻകാമറ, 8 മെഗാപിക്സൽ മുൻകാമറ കൂടാതെ എ.െഎ സംവിധാനമടങ്ങിയ സ്നാപ് ഡ്രാഗൺ 450 പ്രൊസസർ എന്നിവയാണ് റിയൽമി 2െൻറ പ്രത്യേകത. ഷവോമിയുടെ ബജറ്റ് സീരീസിലെ ‘റെഡ്മി 5ഉമായാണ് റിയൽമി 2െൻറ മത്സരം.
ആൻഡ്രോയ്ഡ് 8.1 ഒാറിയോ അടങ്ങിയ കളർ ഒഎസ് 5.1ആണ് ഫോണിെൻറ ഒാപ്പറേറ്റിങ് സിസ്റ്റം. ഡയമണ്ട് കട്ട് ഡിസൈൻ ആണ് ഫോണിെൻറ മറ്റൊരു ആകർഷണം. 3+32 ജീബി മോഡലിന് 8990 രൂപ, 4+64 ജീബി മോഡലിന് 10990 രൂപ എന്നിങ്ങനെയാണ് റിയൽമിക്ക് വിലയിട്ടിരിക്കുന്നത്.
വിപണി കീഴടക്കിയ റിയൽമി 1
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഉൾപെടുത്തിയെത്തിയ റിയൽമി 1 കുറഞ്ഞ സമയം കൊണ്ട് അഞ്ച് ലക്ഷത്തോളം ഫോണുകളാണ് ഇന്ത്യയിൽ വിറ്റത്. നിലവിൽ ആമസോണിലെ ബെസ്റ്റ് സെല്ലർ കാറ്റഗറിയിലുള്ള റിയൽമി 1െൻറ കരുത്തേറിയ മീഡിയ ടെക് ഹീലിയോ പി60 പ്രൊസസറായിരുന്നു പ്രധാന ആകർഷണീയത. ആറ് ഇഞ്ച് 18:9 ഫുൾ എച്ചഡി ഡിസ്പ്ലേ, മികവാർന്ന കാമറ, വേഗതയേറിയ ഫേസ് അൺലോക്ക് എന്നിങ്ങനെ ഫീച്ചറുകൾ കുറക്കാതെ വില കുറച്ചായിരുന്നു റിയൽമി അവരുടെ ആദ്യ അവതാരത്തെ പുറത്തിറക്കിയത്.
എന്നാൽ ആദ്യ മോഡലിൽ നിന്നും വ്യത്യസ്തമായി ഫിംഗർപ്രിൻറ്, ഇരട്ട കാമറ എന്നിവ ഉൾപെടുത്തി എന്നല്ലാതെ റിയൽമി 2െൻറ ഫീച്ചറുകൾ മുൻമോഡലിനെ അപേക്ഷിച്ച് മികവ് കുറഞ്ഞതാണ്. കാമറ, ഫിംഗർപ്രിൻറ്, നോച്ച് ഡിസ്പ്ലേ, ഡിസൈൻ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ റിയൽമി 2 മുന്നിട്ട് നിൽക്കുേമ്പാൾ ഡിസ്പ്ലേ വ്യക്തത, പെർഫോമൻസ് എന്നീ വിഭാഗങ്ങളിൽ റിയൽമി 1 തന്നെയാണ് മുമ്പൻ.
Watch #Realme2 Launch Event 2018 https://t.co/RqCPK7BdqR
— Realme (@realmemobiles) August 28, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.