റെഡ്​മിയുടെ സൂപ്പർസ്റ്റാർ നോട്ട്​ 10​ അടുത്ത മാസമെത്തും; സുപ്രധാന വിശേഷങ്ങൾ അറിയാം

ഷവോമിയുടെ സബ്​-ബ്രാൻഡായ റെഡ്​മി അവരുടെ സൂപ്പർഹിറ്റ്​ സീരീസായ നോട്ടിലേക്ക്​ പത്താമനെ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്​. റെഡ്​മി ഇന്ന്​ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ്​ പ്രകാരം മാർച്ചി​െൻറ തുടക്കത്തിൽ തന്നെ നോട്ട്​ 10 സീരീസിലെ ഫോണുകൾ ലോഞ്ച്​ ചെയ്​തേക്കും. '2021ലെ സ്​മാർട്ട്​ഫോൺ ഒാഫ്​ ദ ഇയർ സ്വന്തം വീട്ടിലേക്ക്​ എത്താൻ പോകുന്നു. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട്‌ഫോൺ സീരീസ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരം വ്യത്യസ്‌തമായ ഒരു നവീകരണത്തോടെയാണ്​ എത്തുന്നതെന്നും കമ്പനി ട്വിറ്റർ പോസ്റ്റിൽ വ്യക്​തമാക്കുന്നുണ്ട്​.

റെഡ്​മി നോട്ട്​ 9 സീരീസിലെ ഫോണുകളിൽ നിന്ന്​ വലിയ മാറ്റം തന്നെ പത്താമനിൽ പ്രതീക്ഷിക്കാം. റെഡ്​മി​ നോട്ട്​ 10-ഇന്​ സ്​നാപ്​ഡ്രാഗൺ 732G എന്ന ചിപ്​ സെറ്റ്​ കരുത്തുപകരുമെന്നും ആദ്യമായി 120Hz റിഫ്രഷ്​ റേറ്റുള്ള ഡിസ്​പ്ലേ ഇൗ സീരീസിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്​. നോട്ട്​ 9ൽ 60Hz പാനലായിരുന്നു ഉണ്ടായിരുന്നത്​. 64 മെഗാ പിക്​സൽ കാമറയും 5,050mAh ബാറ്ററിയും 6GB റാം, 128GB സ്​റ്റോറേജ്​ എന്നിവയും നോട്ട്​ 10-​െൻറ പ്രത്യേകതയായിരിക്കും. അതേസമയം നോട്ട്​ 10 പ്രോ മോഡൽ 5ജി പിന്തുണയുള്ള സ്​നാപ്​ഡ്രാഗൺ 750G 5G എന്ന ചിപ്​സെറ്റുമായി എത്തുമെന്നാണ്​ റിപ്പോർട്ട്​. അതോടെ നോട്ട്​ സീരീസിലെ ആദ്യത്തെ 5ജി ഫോണായി പ്രോ മോഡൽ മാറും.

എന്തായാലും കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ കമ്പനി പുറത്തുവിടും. മുൻ മോഡലുകൾക്ക്​ ലഭിച്ച വമ്പൻ സ്വീകാര്യത ഇത്തവണയും യാതൊരു കുറവുമില്ലാതെ ഉണ്ടാവുമെന്നാണ്​ റെഡ്​മി പ്രതീക്ഷിക്കുന്നത്​. മറ്റേത്​ ബ്രാൻഡും നൽകാത്ത ഫീച്ചറുകൾ ഏറ്റവും കുറഞ്ഞ വിലക്ക്​ നോട്ട്​ 10 സീരീസിലുള്ള ഫോണുകളിൽ പ്രതീക്ഷിക്കാം. 

Tags:    
News Summary - Redmi Note 10 Series India Launch Confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.