നോട്ട്​ 10 സീരീസിലേക്ക്​ പുതിയ താരവുമായി റെഡ്​മി; കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ, ഇന്ത്യ ലോഞ്ച്​ ഉടൻ

ആഗോള മാർക്കറ്റിൽ റെഡ്​മി മാർച്ചിൽ ലോഞ്ച്​ ചെയ്​ത സ്​മാർട്ട്​ഫോണായിരുന്നു റെഡ്​മി നോട്ട്​ 10 എസ്​. റെഡ്​മി നോട്ട്​ 10 സീരീസിലെ ഏറ്റവും അവസാനത്തെ മോഡലായ നോട്ട്​ 10 എസ്​, ബജറ്റ്​ ഫോണായിട്ടായിരുന്നു അവതരിപ്പിച്ചത്​. നോട്ട്​ 10 എസ്​ മെയ്​ 13ന്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യാൻ പോവുകയാണ്​. ഷവോമിയുടെ ഇന്ത്യൻ എം.ഡി മനുകുമാർ ജെയ്​നാണ്​ ഇൗ വിവരം പുറത്തുവിട്ടിരിക്കുന്നത്​.

ഷവോമി ഇൗയിടെ ഇന്ത്യയിൽ പുറത്തിറക്കിയ മി 11എക്​സ്​, റെഡ്​മി നോട്ട്​ 10 സീരീസ്​ എന്നിവയുടെ ഡിസൈനിനെ അനുസ്​മരിപ്പിക്കുന്ന രൂപത്തിൽ തന്നെയാണ്​ റെഡ്​മി നോട്ട്​ 10 എസുമുള്ളത്​​. മറ്റ്​ ഫോണുകളെ അപേക്ഷിച്ച്​ അൽപം ചെറിയ 6.43 ഇഞ്ചുള്ള ഡിസ്​പ്ലേയാണ്​ 10 എസിന്​. അമോലെഡ്​, 2400×1080 പിക്​സൽ റെസൊല്യൂഷൻ, DCI-P3 കളർ ഗാമത്​, 409 പി.പി.​െഎ പിക്​സൽ ഡെൻസിറ്റി, 1100 നിറ്റ്​സ്​ പീക്​ ബ്രൈറ്റ്​നസ്​ തുടങ്ങിയ സവിശേഷതകൾ നോട്ട്​ 10 എസി​െൻറ ഡിസ്​പ്ലേയെ മികച്ചതാക്കുന്നു.

അതേസമയം, ഫോണിന്​ കരുത്ത്​ പകരുന്നത്​ മീഡിയ ടെകി​െൻറ ഹീലിയോ ജി95 എന്ന ഒരു വർഷം മുൻപ്​ ഇറങ്ങിയ പ്രൊസസറാണ്​. ഗെയിമിങ്​ പ്രൊസസറായ ജി95ന്​ Mali-G76 MC4 ജി.പി.യുവി​െൻറ പിന്തുണയുമുണ്ട്​. 6GB/64GB, 6GB/128GB,8GB/128GB എന്നിങ്ങനെ മൂന്ന്​ വാരിയൻറുകളിലായാണ്​ നോട്ട്​ 10 എസ്​ ആഗോള മാർക്കറ്റിലെത്തിയത്​. UFS 2.2 സ്​റ്റോറേജ്​ ഫോണിന്​ മികച്ച വേഗത സമ്മാനിച്ചേക്കും.

പിറകിൽ 64MP പ്രധാന സെൻസർ അടങ്ങുന്ന ക്വാഡ്​ കാമറ സെറ്റപ്പാണ്​ നോട്ട്​ 10 എസിന്​. കൂടെ 8MP അൾട്രാ-വൈഡ്​ + 2MP വീതമുള്ള മാക്രോ, ഡെപ്​ത്​ സെൻസറുകളുമുണ്ട്​. 13MP -യുള്ള മുൻകാമറയാണ്​ മറ്റൊരു പ്രത്യേകത. 5,000mAh -ഉള്ള വലിയ ബാറ്ററിയും അത്​ ചാർജ്​ ചെയ്യാൻ 33W ഫാസ്റ്റ്​ ചാർജിങ്​ പിന്തുണയും നൽകിയിട്ടുണ്ട്​.

നിലവിൽ കമ്പനി ​റെഡ്​മി നോട്ട്​ 10 എസി​െൻറ വിലവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും 10,000 മുതൽ 15,000 രൂപയ്​ക്കിടയിലായിരിക്കും വിലയെന്ന സൂചനയുണ്ട്​. 12,499 ​രൂപ മുതലാണ്​ റെഡ്​മി നോട്ട്​ 10 സീരീസി​െൻറ വിലയാരംഭിക്കുന്നത്​. നോട്ട്​ 10 എസിന്​ റെഡ്​മി എന്ത്​ വിലയാണ്​ ഇടാൻ പോകുന്നതെന്ന്​ ഉറ്റുനോക്കുകയാണ്​ സ്​മാർട്ട്​ഫോൺ പ്രേമികൾ. 

Tags:    
News Summary - Redmi Note 10S India Launch Set for May 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.