'റെഡ്​മി നോട്ട് ​10ടി 5ജി'; ഇന്ത്യയിലേക്ക്​ ആദ്യ 5ജി ഫോണുമായി റെഡ്​മി, വിലയും വിശേഷങ്ങളുമറിയാം

ഷവോമിയുടെ സബ് ​ബ്രാൻഡായ റെഡ്​മി ഇന്ത്യയിൽ ആദ്യമായി അവരുടെ 5ജി പിന്തുണയുള്ള ഫോൺ ലോഞ്ച്​ ചെയ്യാനൊരുങ്ങുകയാണ്​. റെഡ്​മി നോട്ട്​ 10 സീരീസിലേക്ക്​ എത്തുന്ന ഫോണി​െൻറ പേര്​ റെഡ്​മി നോട്ട്​ 10ടി 5ജി എന്നാണ്​. ജൂലൈ 20ന്​ വെർച്വൽ ഇവൻറിലൂടെയായിരിക്കും 10ടി 5ജി അവതരിപ്പിക്കുക.

റെഡ്​മി നോട്ട്​ 10ടി 5ജിയുടെ വിശേഷങ്ങൾ

ആഗോള മാർക്കറ്റിൽ നേരത്തെ ലോഞ്ച്​ ചെയ്​ത ​റെഡ്​മി നോട്ട്​ 10 5ജിയുടെ റീബ്രാൻഡഡ്​ വേർഷനായിരിക്കും നോട്ട്​ 10ടി 5ജി. 6.5 ഇഞ്ച്​ വലിപ്പമുള്ള ഫുൾ എച്ച്​.ഡി ഡിസ്​പ്ലേയാണ്​ 10ടി-ക്ക്​. 90Hz റിഫ്രഷ്​ റേറ്റുമുണ്ടായിരിക്കും. 2400 x 1080 പിക്​സൽ റെസൊല്യൂഷനുള്ള ഡിസ്​പ്ലേയുടെ പീക്​ ബ്രൈറ്റ്​നസ്​ 500 നിറ്റ്​സ്​ ആയിരിക്കും. മീഡിയടെകി​െൻറ 5ജി പിന്തുണയുള്ള ഡൈമൻസിറ്റി 700 എന്ന ചിപ്​സെറ്റായിരിക്കും ഫോണിന്​ കരുത്ത്​ പകരുക. 8ജിബി വരെ റാമും 256 ജിബി വരെ സ്​റ്റോറേജും ഫോണിനുണ്ടായിരിക്കും.

48MP പ്രൈമറി ലെൻസ്​, 2MP വീതമുള്ള ​ഡെപ്​ത്​ സെൻസർ, മാക്രോ ലെൻസ്​ എന്നിങ്ങനെ ട്രിപ്പിൾ കാമറ സെറ്റപ്പാണ്​ പിറകിൽ കൊടുത്തിരിക്കുന്നത്​. മുന്നിൽ പഞ്ച്​ഹോൾ കട്ടൗട്ടിൽ 8MP ഉള്ള സെൽഫീ കാമറയുമുണ്ട്​. 5,000mAh ബാറ്ററിയുള്ള ഫോണിനൊപ്പം 18W ഫാസ്റ്റ്​ ചാർജറാണുണ്ടാവുക. യു.എസ്​.ബി ടൈപ്​ സി പോർട്ട്​, 3.5 എംഎം ഒാഡിയോ ജാക്ക്​ എന്നിവ ഫോണിലുണ്ടാവും. ആൻഡ്രോയ്​ഡ്​ 11നെ അടിസ്ഥാനമാക്കിയുള്ള MIUI 12.5-ൽ ആയിരിക്കും​ നോട്ട്​ 10ടി 5ജി പ്രവർത്തിക്കുക.

ചൈനയിൽ റെഡ്​മി ​നോട്ട്​ 10 5ജിക്ക്​ 1,099 ചൈനീസ്​ യുവാനായിരുന്നു വില, അത്​ ഇന്ത്യൻ രൂപയിലാക്കു​േമ്പാൾ 12,500 വരും. നിലവിൽ നോട്ട്​ 10ടിയുടെ വില കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 15000ത്തിന്​ താഴെയാണ്​ പ്രതീക്ഷിക്കുന്ന വില. 

Tags:    
News Summary - Redmi Note 10T 5G Launching in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.