റെഡ്മി അവരുടെ ഏറ്റവും ജനപ്രീതിയുള്ള നോട്ട് സീരീസിലെ പുതിയ അവതാരങ്ങളെ അവതരിപ്പിച്ചു. റെഡ്മി നോട്ട് 11 പ്രോ പ്ലസ്, നോട്ട് 11 പ്രോ, നോട്ട് 11 എന്നീ മൂന്ന് മോഡലുകളാണ് ചൈനയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ലോഞ്ച് ചെയ്തത്. പൊതുവെ ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രൊസസറുകളുമായി വരാറുള്ള നോട്ട് സീരീസിൽ ഇത്തവണ മീഡിയ ടെകിെൻറ ചിപ്സെറ്റുകളാണ് കമ്പനി പരീക്ഷിച്ചിരിക്കുന്നത്. അതിൽ ഏറ്റവും പുതിയ ഡൈമൻസിറ്റ് 920 എന്ന ചിപ്സെറ്റും ഉൾപ്പെടും. ഫോണിെൻറ ഇന്ത്യൻ ലോഞ്ച് ഡേറ്റ് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാംപ്ലിങ് റേറ്റും പിന്തുണക്കുന്ന 6.67 ഇഞ്ച് വലിപ്പമുള്ള വലിയ അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 11 പ്രോ പ്ലസിന്. 1200 നിറ്റ്സ് വരെ തെളിച്ചമുള്ള ഡിസ്പ്ലേ, സൂര്യപ്രകാശത്തിന് കീഴിൽ ഉപയോഗിക്കുേമ്പാൾ പോലും മികച്ച കാഴ്ച്ച സമ്മനിക്കും. ഗൊറില്ല ഗ്ലാസ് വിക്ടസിെൻറ സുരക്ഷയാണ് മറ്റൊരു പ്രത്യേകത.
ഡിസ്പ്ലേയുടെ മുകളിലായി പഞ്ച് ഹോളിലാണ് 16MP ഉള്ള സെൽഫി കാമറ. പിറകിൽ 108MP ഉള്ള പ്രൈമറി സെൻസറും 8MP അൾട്രാവൈഡ് സെൻസറും 5MP ടെലിഫോേട്ടാ സെൻസറും 2MP ഡെപ്ത് സെൻസറുമുണ്ട്.
മീഡിയ ടെകിെൻറ ഡൈമൻസിറ്റി 920 എന്ന ചിപ്സെറ്റാണ് നോട്ട് 11 പ്രോ പ്ലസിന് കരുത്തേകുന്നത്. മികച്ച ഗെയിമിങ് അനുഭവം പകരാൻ Mali-G68 MC4 ജി.പി.യു ആണ് ചിപ്സെറ്റിലുള്ളത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഫോണിലുണ്ട്.
റെഡ്മി നോട്ട് 11 പ്രോ പ്ലസിലെ 4,500 mAh ബാറ്ററി ചാർജ് ചെയ്യാനായി 120 വാട്ട് അതിവേഗ ചാർജിങ് ടെക്നോളജിയാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. 15 മിനിറ്റ് കൊണ്ട് ഫോൺ ഫുൾചാർജാവാൻ അത് പ്രാപ്തമാക്കുന്നു. യു.എസ്.ബി-സി പോർട്ട് വഴിയാണ് ചാർജിങ്. ഫോണിൽ 3.5 എംഎം ഒാഡിയോ ജാക്കും നൽകിയിട്ടുണ്ട്. ജെ.ബി.എൽ ട്യൂൺ ചെയ്ത ഗംഭീര സ്റ്റീരിയോ സ്പീക്കറുകളും പുതിയ നോട്ടിനെ മികച്ചൊരു ഫോണാക്കി മാറ്റും.
റെഡ്മി നോട്ട് 11 പ്രോയും പ്രോ പ്ലസും തമ്മിലുള്ള ഒരോയൊരു വ്യത്യാസം ബാറ്ററിയിലും ചാർജിങ് സാേങ്കതിക വിദ്യയിലുമാണ്. 5,160mAh ബാറ്ററിയാണ് നോട്ട് 11 പ്രോയിലുള്ളത്. അത് ചാർജ് ചെയ്യാനായി 67 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണമാത്രമാണ് നൽകിയത്. 30 മിനിറ്റ് കൊണ്ട് നോട്ട് 11 പ്രോ ഫുൾചാർജാവും.
റെഡ്മി നോട്ട് 11 ലൈനപ്പിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. 6.67 ഇഞ്ച് വലിപ്പത്തിലുള്ള IPS LCD ഡിസ്പ്ലേയാണ് നോട്ട് 11-ഇൽ. 1080 x 2400 പിക്സൽ റെസൊല്യൂഷനുള്ള ഡിസ്പ്ലേയുടെ റിഫ്രഷ് റേറ്റ് 90Hz ആണ്. 16 എംപി പഞ്ച്-ഹോൾ സെൽഫി ഷൂട്ടറാണ് മുന്നിൽ. അതേസമയം, ഫോണിലെ പ്രാഥമിക ലെൻസ് 50MP മാത്രമാണ്. ബാക്കി ലെൻസുകൾ 8MP + 5MP + 2MP എന്നിങ്ങനെയും.
ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റ് നോട്ട് 11ന് കരുത്തേകുന്നു. 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഒാപ്ഷനും ഏറ്റവും വില കുറഞ്ഞ മോഡലിലും റെഡ്മി ഉൾപ്പെടുത്തിയിട്ടുണ്ട്. റേജ് വിപുലീകരണത്തിനായി ഒരു പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ടും ഉണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ ഉപകരണം പായ്ക്ക് ചെയ്യുന്നു.
റെഡ്മി നോട്ട് 11 പ്രോ പ്ലസ്
റെഡ്മി നോട്ട് 11 പ്രോ
റെഡ്മി നോട്ട് 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.