സെൽഫി ലൈറ്റ്​ മൊഡ്യൂളുള്ള റെഡ്​മീ നോട്ട്​ 5, ​നോട്ട്​ 5 പ്രോ

മുൻകാമറക്ക്​ സെൽഫി ലൈറ്റ്​ മൊഡ്യൂളും 5.99 ഇഞ്ച്​ 18:9 ഡിസ്​പ്ലേയും 4000 എം.എ.എച്ച്​ ബാറ്ററിയുമുള്ള റെഡ്​മീ നോട്ട്​ 5, ​െറഡ്​മീ നോട്ട്​ 5 പ്രോ ഫോണുകൾ ഷിയോമി ഇന്ത്യയിൽ ഇറക്കി. മാർച്ചിൽ സോഫ്​റ്റ്​വെയർ അപ്​ഡേറ്റിലൂടെ മുഖം കാട്ടി അൺലോക്ക്​ ചെയ്യുന്ന സംവിധാനം ഫോണിലെത്തും. റെഡ്​മീ നോട്ട്​ 5^ മൂന്ന്​ ജി.ബി റാം, 32 ജി.ബി ഇ​േൻറണൽ സ്​റ്റോറേജ്​ പതിപ്പിന്​ 9,999 രൂപയും നാല്​ ജി.ബി റാം, 64 ജി.ബി ഇ​േൻറണൽ സ്​റ്റോറേജ്​ പതിപ്പിന്​ ​11,999 രൂപയുമാണ്​ വില.

കറുപ്പ്​, ഗോൾഡ്​, നീല, റോസ്​ ഗോൾഡ്​ നിറങ്ങളിൽ ലഭിക്കും. MIUI 9 അടിസ്​ഥാനമായ ആൻഡ്രോയിഡ്​ 7.0 നഗറ്റ്​ ഒ.എസ്​, 1080x2160 പിക്​സൽ ഫുൾ എച്ച്​.ഡി 5.99 ഇഞ്ച്​ ഡിസ്​പ്ലേ, 18:9 അനുപാതവും 450 നിറ്റ്​ ബ്രൈറ്റ്​നസുമുള്ള ഡിസ്​പ്ലേ, 2.5 ഡി കർവ്​ഡ്​ ഗ്ലാസ്​, രണ്ട്​ ജിഗാഹെർട്​സ്​ എട്ടുകോർ സ്​നാപ്​ഡ്രാഗൺ 625 പ്രോസസർ, അഡ്രിനോ 506 ​ ഗ്രാഫിക്​സ്​, പിന്നിൽ വിരലടയാള സ്​കാനർ, എൽ.ഇ.ഡി ഫ്ലാഷ്​ മൊഡ്യൂളുള്ള 12 മെഗാപിക്​സൽ പിൻകാമറ, എൽ.ഇ.ഡി സെൽഫി ലൈറ്റ്​ മൊഡ്യൂളുള്ള അഞ്ച്​ മെഗാപിക്​സൽ മുൻകാമറ, ഹൈബ്രിഡ്​ ഡ്യുവൽ സിം വഴി ഒന്നിൽ എസ്​.ഡി കാർഡ്​ അല്ലെങ്കിൽ സിം ഇടാം, ഫോർജി വോൾട്ടി, വൈ ഫൈ, ബ്ലൂടൂത്ത്​, അഞ്ച്​ വോൾട്ട്​ രണ്ട്​ ആംപിയർ അതിവേഗ ചാർജിങ്​ സൗകര്യം, 180 ഗ്രാം ഭാരം എന്നിവയാണ്​ പ്രത്യേകതകൾ. 

റെഡ്​മീ നോട്ട്​ 5 പ്രോ^ നാല്​ ജി.ബി റാം, 64 ജി.ബി ഇ​േൻറണൽ സ്​റ്റോറേജ്​ പതിപ്പിന്​​​ 13,999 രൂപയും ആറ്​ ജി.ബി റാം, 64 ജി.ബി ഇ​േൻറണൽ സ്​റ്റോറേജ്​ പതിപ്പിന്​ ​16,999 രൂപയുമാണ്​ വില. MIUI 9 അടിസ്​ഥാനമായ ആൻഡ്രോയിഡ്​ 7.0 നഗറ്റ്​ ഒ.എസ്​, 1080x2160 പിക്​സൽ ഫുൾ എച്ച്​.ഡി 5.99 ഇഞ്ച്​ ഡിസ്​പ്ലേ, 18:9 അനുപാതവും 450 നിറ്റ്​ ബ്രൈറ്റ്​നസുമുള്ള ഡിസ്​പ്ലേ, 2.5 ഡി കർവ്​ഡ്​ ഗ്ലാസ്​, 1.8 ജിഗാഹെർട്​സ്​ എട്ടുകോർ സ്​നാപ്​ഡ്രാഗൺ 636 പ്രോസസർ, അഡ്രിനോ 509 ​ ഗ്രാഫിക്​സ്​, എൽ.ഇ.ഡി ഫ്ലാഷ്​ മൊഡ്യൂളുള്ള 12 മെഗാപിക്​സൽ ^അഞ്ച്​ മെഗാപിക്​സൽ  ഇരട്ട പിൻകാമറകൾ, എൽ.ഇ.ഡി സെൽഫി ലൈറ്റ്​ മൊഡ്യൂളുള്ള 20 മെഗാപിക്​സൽ മുൻകാമറ, ഹൈബ്രിഡ്​ ഡ്യുവൽ സിം വഴി ഒന്നിൽ എസ്​.ഡി കാർഡ്​ അല്ലെങ്കിൽ സിം ഇടാം,  ഫോർജി വോൾട്ടി, വൈ ഫൈ, ബ്ലൂടൂത്ത്​, അഞ്ച്​ വോൾട്ട്​ രണ്ട്​ ആംപിയർ അതിവേഗ ചാർജിങ്​ സൗകര്യം, 181 ഗ്രാം ഭാരം എന്നിവയാണ്​ പ്രത്യേകതകൾ.

Tags:    
News Summary - Redmi Note 5 Note and 5 Pro -technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.