‘ഏറ്റവും കുറഞ്ഞ ബജറ്റിൽ ഏറ്റവും മികച്ച ഗെയിമിങ് സ്മാർട്ട് ഫോൺ’ ഷവോമിയുടെ പുതിയ പടക്കുതിരയായ റെഡ്മി നേ ാട്ട് 8 പ്രോ-ക്ക് ചേരുന്ന വിശേഷണമാണിത്. 14,999 രൂപക്ക് ആമസോൺ എക്സ്ക്ലൂസീവായി വിപണിയിലെത്തിയ നോട്ട് 8 പ്ര ോ ആയിരം രൂപ കുറച്ച് 13,999 രൂപയാക്കിയിരിക്കുകയാണ് കമ്പനി. കാരണം മറ്റൊന്നുമല്ല. സ്വന്തം കുടുംബത്തിൽ നിന്നടക് കം വന്ന മത്സരങ്ങൾ തന്നെ. വിപണിയിൽ ഏറ്റവും അവസാനമായി എത്തിയ ഗെയിമിങ് ഫോൺ പോകോ എക്സ് 2 സ്വയം പ്രഖ്യാപിത സ്വ തന്ത്ര ബ്രാൻഡായ പോകോയിൽ നിന്നാണെങ്കിലും, തറവാട്ടിൽ പിറന്നവനായി കണ്ട് ഷവോമി പുളകംകൊള്ളുന്ന സന്തതിയാണെന ്നത് പരസ്യമായ രഹസ്യം.
നോട്ട് 8 പ്രോ-യുടെ സവിശേഷത അതിെൻറ പ്രൊസസറാണ്. മീഡിയ ടെക് 12 നാനോ മീറ്ററിൽ നി ർമിച്ച ഹീലിയോ ജി90ടി എന്ന അത്യഗ്രൻ പ്രൊസസർ പരസ്യം ചെയ്തായിരുന്നു ഷവോമി നോട്ട് 8 പ്രോ-യെ മാർക്കറ്റ് ചെയ്തതും. മീഡിയ ടെക് മുൻ കാലങ്ങളിൽ വരുത്തിവെച്ച ചീത്തപ്പേരിന് അപവാദമായി വന്ന ഹീലിയോ സീരീസിലെ പ്രൊസസറുകൾ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ സുലഭമായ കാലത്ത് ഷവോമിക്ക് ജി90-ടിയെ അവരുടെ പതാക വാഹക വകഭേദമായ നോട്ട് സീരീസിൽ ഉൾകൊള്ളിക്കാൻ മടിക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലതാനും.
മികച്ച ജി.പി.യു, സി.പി.യു പവറുമായി എത്തിയ ജി90-ടി ഗെയിമിങ് പ്രകടനത്തിൽ മത്സരിക്കുന്നത് ഫ്ലാഗ്ഷിപ്പ് പ്രൊസസറുകളായ, ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 855,855 പ്ലസ് എന്നിവയുമായി തന്നെയാണ്. എച്ച്.ഡി.ആർ 10 ഡിസ്പ്ലേയുമായി എത്തിയ നോട്ട് 8 പ്രോ ലോകോത്തര ഗെയിമുകളായ പബ്ജിയും കാൾ ഓഫ് ഡ്യൂട്ടിയുമൊക്കെ എച്ച്.ഡി.ആർ ദൃശ്യമികവോടെ കളിക്കാൻ സഹായിക്കുന്നു.
സാംസങ്ങിെൻറ കാമറ സെൻസറുകളായതിനാൽ മുൻ മോഡലുകളിൽ നിന്നും കാമറ പ്രകടനം അൽപം പിന്നോട്ട് പോയി എന്ന് പറയാം. സോണിയുടെ സെൻസറുകളോട് മത്സരിക്കാൻ സാംസങ് സെൻസറുകൾ അൽപം ബുദ്ധിമുട്ടുന്നതായി നോട്ട് 8 പ്രോ യൂസർമാർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എങ്കിലും 64 മെഗാ പിക്സലിെൻറ സെൻസർ മികച്ച ഡീറ്റെയിൽ നൽകുന്നതാണ്. വിഡിയോ ക്വാളിറ്റി ഇതേ വിലനിലവാരത്തിലുള്ള മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുേമ്പാൾ അൽപം പിറകിലാണെന്നതും വസ്തുതയാണ്. 4500 എം.എ.എച്ച് ബാറ്ററിയും, 6.5 ഇഞ്ചുള്ള വലിയ ഡിസ്പ്ലേയും നോട്ട് 8 പ്രോ-യെ വിപണയിൽ ഇപ്പോൾ മികച്ച താരമായി നിലനിർത്തുന്നു.
റിയൽമി എക്സ് 2, പോകോ എക്സ് 2, വിവോ സെഡ് 1 പ്രോ, സാംസങ് എം30 എസ്( ഇറങ്ങാനിരിക്കുന്ന എം31) റിയൽമി എക്സ് ടി, റിയൽമി 5പ്രോ, റെഡ്മി കെ20 തുടങ്ങിയ സ്മാർട്ട്ഫോണുകളാണ് നോട്ട് 8 പ്രോയുമായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.