പ്ലാനുകൾ മാറ്റം വരുത്തി അധിക ഡാറ്റയുമായി ജിയോ

മുംബൈ: ധനാ ധനാ ധൻ ഒാഫറി​​​​​​​െൻറ കാലാവധി ജൂലൈ 31ന്​ അവസാനിക്കാനിരിക്കെ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ച്​ ജിയോ. ധനാ ധനാ ധൻ ഒാഫർ അതേ പോലെ നില നിർത്തി പുതിയ പ്ലാനുകൾ കൂടി കൂട്ടിചേർക്കുകയാണ്​ ജിയോ ചെയ്​തിരിക്കുന്നത്​. 309 രൂപയുണ്ടായിരുന്ന ധനാ ധനാ ധൻ ഒാഫറി​​​​​​​െൻറ കാലാവധി 56 ദിവസമായി കുറച്ചിട്ടുണ്ട്​. നേരത്തെ ഇൗ പ്ലാനിൽ മാറ്റം വരുത്താൻ ജിയോക്ക്​ ട്രായുടെ നിർദേശമുണ്ടായിരുന്നു.

309 രൂപക്ക്​ റിചാർജ്​ ചെയ്​താൽ 56 ദിവസത്തേക്ക്​ 56 ജി.ബി ഡാറ്റ ലഭിക്കുന്നതാണ്​ ജിയോയുടെ പ്രധാന പ്ലാൻ. ഇതിനൊപ്പം 349, 399 രൂപയുടെ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​. 349 രൂപക്ക്​ റീചാർജ്​ ചെയ്യു​േമ്പാൾ 56 ദിവസത്തേക്ക്​ 20 ജി.ബി ഡാറ്റയാണ്​ ലഭിക്കുക. എന്നാൽ ഇൗ ഒാഫറിൽ 4ജി വേഗതയിൽ ഉപയോഗിക്കുന്ന ഡാറ്റക്ക്​ പ്രതിദിന പരിധിയില്ല.

399 രൂപയുടെ പ്ലാനിൽ 84 ജി.ബി ഡാറ്റ 84 ദിവസത്തേക്ക്​  ലഭിക്കും. ഇൗ പ്ലാനിൽ പ്രതിദിനം 1ജി.ബി ഡാറ്റ മാത്രമേ 4ജി വേഗതയിൽ ഉപയോഗിക്കാൻ കഴിയു. 509 രൂപക്ക്​ 56 ദിവസത്തേക്ക്​ 112 ജി.ബി ഡാറ്റ ഉപയോഗിക്കാനുള്ള പ്ലാനും ജിയോ അവതരിപ്പിക്കുന്നുണ്ട്​. ഇതിനൊപ്പം 999,1999,4,999.9,999 രൂപയുടെ ലോങ്​ ടേം പാക്കുകളും ജിയോ നൽകുന്നുണ്ട്​.

നിലവിൽ 19 രൂപയിലാണ്​ ജിയോയുടെ പാക്കുകളും തുടങ്ങുന്നത്​. 19 രൂപക്ക്​ 200 എം.ബി ഡാറ്റയായിരിക്കും സൗജന്യമായി ലഭിക്കുക. എല്ലാ പ്ലാനുകൾക്കൊപ്പവും വോയ്​സ്​ കോളുകളും എസ്​.എം.എസുകളും സൗജന്യമായി നൽകും. 

 

Tags:    
News Summary - relaice jio introduce new plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.