ബാഴ്സിലോണ: റിലയൻസ് ജിയോ അതിവേഗ 5ജി അവതരിപ്പിക്കുന്നു. ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് റിലയൻസ് ഇക്കാര്യം അറിയിച്ചത്. സാംസങ്ങുമായി ചേർന്നാവും ജിയോ 5ജി സേവനം അവതരിപ്പിക്കുക. ജിയോയും സാംസങ്ങും ചേർന്നാണ് മൊബൈൽ വേൾഡ് കോൺഗ്രസിൽ വാർത്ത സമ്മേളനം വിളിച്ചത്.
ഇന്ത്യയിൽ 5ജി സേവനം കൊണ്ടുവരാൻ ജിയോയും സാംസങ്ങും ഒന്നിച്ച് പ്രവർത്തിക്കും. സാംസങ്ങിെൻറ ഫോണുകളിൽ ഇനിമുതൽ ജിയോ ആപും ഉൾപ്പെടുത്തും. ഏറ്റവും വേഗത്തിൽ ഇന്ത്യയിൽ വളർന്ന് വരുനന കമ്പനിയാണ് ജിയോ എന്നും കമ്പനിയുടെ പ്രസിഡൻറ് ജോതീന്ദ്ര താക്കർ പറഞ്ഞു.
ജിയോടെ പുതിയ താരീഫ് പ്ലാനുകളും കമ്പനി ബാഴ്സലോണയിൽ പ്രഖ്യാപിച്ചു. 149,499 രൂയുടെ പാക്കുകൾ ആക്ടിവേറ്റ് ചെയ്താൽ യഥാക്രമം 2 ജി.ബി, 60 ജി.ബി ഡാറ്റ ഒരു മാസത്തേക്ക് ഉപയോഗിക്കാം. മാർച്ച് 1 മുതൽ 31 വരെ 99 രൂപ നൽകി ജിയോയുടെ പ്രൈം അംഗങ്ങളാവാൻ സാധിക്കും. തുടർന്ന് ഏപ്രിൽ ഒന്നു മുതൽ ഇഷ്ടപ്പെട്ട പാക്കുകൾ തെരെഞ്ഞടുക്കാം. ആദ്യം പ്രഖ്യാപിച്ച 303 രൂപയുടെ പാക്കുകൾക്ക് പുറമെയാണ് പുതിയ നിരക്കുകൾ. 999 രൂപക്ക് 60 ദിവസം 60 ജി.ബി ഡാറ്റ 1999 രൂപക്ക് 90 ദിവസം 125 ജി.ബി ഡാറ്റ 4999 രൂപക്ക് 180 ദിവസത്തേക്ക് 350 ജി.ബി ഡാറ്റ എന്നിവയാണ് ജിയോയുടെ മറ്റ് ഒാഫറുകൾ. ഇൗ ഒാഫറുകൾക്കൊന്നും ഒരു ദിവസത്തിൽ ഇൻറർനെറ്റിനുള്ള വേഗ നിയന്ത്രണം ബാധകമാവില്ല. ഇതിനൊപ്പം കോളുകൾ പൂർണ്ണ സൗജന്യവുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.