മുംബൈ: വമ്പൻ ഒാഫറുകളിലൂടെ ഇന്ത്യയെ ഞെട്ടിച്ച റിലയൻസ് ജിയോ 500 രൂപക്ക് 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കുന്നു. ജൂലൈ 21ന് പുതിയ ഫോണിെൻറ ലോഞ്ചിങ് റിലയൻസ് നിർവഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. വോൾട്ട് സാേങ്കതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് റിലയൻസ് പുറത്തിറക്കുന്നത്.
ധൻ ധനാ ധൻ ഒാഫർ ജൂലൈ 31ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഒാഫറും റിലയൻസ് അന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മൂന്ന് മാസത്തേക്ക് പ്രതിദിനം 4ജി വേഗതയിൽ 1 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളുമാണ് ധൻ ധനാ ധൻ ഒാഫറിന് കീഴിൽ ജിയോ നൽകിയിരുന്നത്.
2ജി ഫോണുകൾ ഉപയോഗിക്കുന്നവരെയാണ് റിലയൻസ് പുതിയ ഫോണിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഫോൺ വിപണിയിലെത്തുന്നതോടെ കൂടുതൽ ആളുകൾ 4ജി സാേങ്കതിക വിദ്യയിലേക്ക് മാറുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. നിലവിലുള്ള ഉപയോക്താകളുടെ എണ്ണം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് റിലയൻസിെൻറ പ്രതീക്ഷ
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.