50 ലക്ഷം ഉ​പഭോക്​താക്കൾ ​ൈ​പ്രം മെമ്പർഷിപ്പ്​ എടുത്തതായി ജിയോ

ന്യൂഡൽഹി: രാജ്യത്താകമാനം ഇതുവരെ 50 ലക്ഷം ആളുകൾ പ്രൈം മെമ്പർഷിപ്പ് എടുത്തതായി റിലയൻസ് ജിയോ. മാർച്ച് 31ന് പ്രൈം മെമ്പർഷിപ്പ് എടുക്കാനുള്ള കാലാവധി  അവസാനിക്കും. കാലവധി റിലയൻസ് നീട്ടി നൽകില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതീക്ഷിച്ചതിലും 50 ശതമാനത്തിലധികം ആളുകൾ ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുത്തിട്ടുണ്ടെന്ന് റിലയൻസിെൻറ പ്രതിനിധി അറിയിച്ചു. ആമസോണിെൻറ പ്രൈം മെമ്പർഷിപ്പിന് സമാനമായി ഉപഭോക്താക്കൾക്ക് പ്രത്യേക ഒാഫറുകൾ നൽകുന്നതാണ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ്.

 എത്രപേർ ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുത്തു എന്നതിെൻറ കണക്കുകൾ മാർച്ച് 31ന് ശേഷം പുറത്തുവിടുമെന്ന് റിലയൻസ് അറിയിച്ചു. പല ഉപഭോക്താക്കളും സൗജന്യ ഡാറ്റ ലഭിക്കുന്നതിനായി ഒന്നിലധികം  ജിയോ കണക്ഷനുകൾ എടുത്തിട്ടുണ്ട്. എകദേശം 30 ലക്ഷം കണക്ഷനുകൾ ഇത്തരത്തിലുള്ളവയാണ്. ഇത് ഒഴിവാക്കി ബാക്കിയുള്ള 70 ലക്ഷം കണക്ഷനുകളിൽ നാലിലൊന്നെങ്കിലും  പ്രൈം മെമ്പർഷിപ്പിെൻറ ഭാഗമാക്കാനാണ് റിലയൻസ് ലക്ഷ്യമിട്ടത്. ഇത്  സാധിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ൈപ്രം മെമ്പർഷിപ്പ് എടുത്തവർക്ക് 149 രൂപ മുതലുള്ള വിവിധ പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. എല്ല പ്ലാനുകൾക്കൊപ്പവും സൗജന്യ കോളുകളും എസ്.എം.എസുകളും നൽകുന്നുണ്ട്. ഡാറ്റയുടെ അളവിൽ മാത്രമേ വ്യത്യാസമുള്ളു.

Tags:    
News Summary - Reliance Jio claims nearing 50 million paid subscribers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.