മുംബൈ: സൗജന്യ സേവനത്തിലൂടെ ഇന്ത്യയിലെ ടെക്നോളജി വിപണിയെ ഞെട്ടിച്ച റിലയൻസ് ജിയോ വീണ്ടും മറ്റൊരു സാേങ്കതികവിദ്യ കൂടി അവതരിപ്പിക്കുന്നു. സ്മാർട്ട് ഫോണുകളിൽ ലഭ്യമായിരുന്ന ജിയോയുടെ സേവനം ഇനി മുതൽ ഫീച്ചർ ഫോണുകളിലും ലഭ്യമാവും. ഇതിനായി വോൾട്ട് സാേങ്കതിക വിദ്യയിലുള്ള ഫീച്ചർ ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജിയോ.
999 രൂപ മുതൽ 1500 രൂപ വരെയായിരിക്കും ജിയോ ഫീച്ചർ ഫോണുകളുടെ വില. ഇതിനൊടപ്പം കിടിലൻ ഒാഫറുകളും ജിയോ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിലൂടെ രാജ്യത്തെ മൊബൈൽ വിപണിയില സമ്പൂർണ ആധിപത്യം നേടാനാണ് ജിയോ ലക്ഷ്യമിടുന്നത്. ജിയോയുടെ ഫീച്ചർ ഫോണിൽ രണ്ട് കാമറകൾ കമ്പനികൾ ലഭ്യമാക്കുമെന്നാണ് സൂചന. ജിയോ ചാറ്റ്, ജിയോ വിഡിയോ, ജിയോ മണി പോലുള്ള സേവനങ്ങളും ഫോണിനൊപ്പം ലഭ്യമാവും.
സ്മാർട്ട് ഫോൺ വിപണിയിൽ ഇപ്പോഴുണ്ടായിരിക്കുന്ന കുതിപ്പിന് ജിയോയുടെ വോൾട്ട് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഫീച്ചർ ഫോണുകൾ തടയിടുമെന്നാണ് ടെക് രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായം. നോട്ട് പിൻവലിക്കൽ ഉൾപ്പെടെയുള്ള തീരുമാനം മൂലം സ്മാർട്ട് ഫോൺ വിൽപനയിൽ 2017 ആദ്യ പാദത്തിൽ 40 ശതമാനത്തിെൻറ കുറവുണ്ടാവുമെന്നും കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.