ജിയോയുടെ പ്രഭാവം: ​െഎഡിയയും വിലകുറഞ്ഞ 4ജി ഫോൺ പുറത്തിറക്കുന്നു

ന്യൂഡൽഹി: ജിയോക്ക്​ പിന്നാലെ  രാജ്യത്തെ മുൻനിര ടെലികോം കമ്പനികളിലൊന്നായ ​െഎഡിയയും വില കുറഞ്ഞ 4ജി ഫോൺ പുറത്തിറക്കുന്നു.റോയി​േട്ടഴ്​സ്​ ആണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. 2018ൽ ഫോൺ പുറത്തിറക്കാനാണ്​ കമ്പനിയുടെ പദ്ധതി. എന്നാൽ ഫോണി​​​െൻറ വിലയോ മറ്റ്​ ഫീച്ചറുകളോ ​െഎഡിയ ഇതുവരെ പുറത്ത്​ വിട്ടിട്ടില്ല.

4ജി ഫോൺ പുറത്തിറക്കുന്നതിനായി നിർമാതാക്കളുമായി കരാറിലെത്തിയെന്നാണ്​ ​െഎഡിയയുടെ പ്രതിനിധി ​വാർത്ത എജൻസിക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കിയിരിക്കുന്നത്​. 

1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങി 4ജി ഫോൺ നൽകുന്നതാണ്​ ജിയോയുടെ പദ്ധതി. മൂന്ന്​ വർഷത്തിന്​ ശേഷം ഫോൺ കമ്പനിയിൽ നൽകിയാൽ സെക്യൂരിറ്റി നിഷേപം ജിയോ തിരിച്ച്​ നൽകും. ആഗ്​സ്​റ്റ്​ 23 മുതൽ പുതിയ ഫോണി​​​െൻറ ബുക്കിങ്​ ജിയോ ആരംഭിക്കും. സെപ്​തംബറിലായിരിക്കും ഫോണി​​​െൻറ ഡെലിവറി.

Tags:    
News Summary - Reliance Jio Phone effect: Idea cellular make 4g phone-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.