ജിയോ മാർച്ച്​ 31ന്​​ ശേഷവും സൗജന്യ സേവനം തുടരും

മുംബൈ: മാർച്ച്​ 31ന്​ അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയർ ഒാഫറിന്​ ശേഷവും റിലയൻസ്​ ജിയോ സൗജന്യ സേവനം തുടരുമെന്ന്​ സൂചന. മാർച്ച്​ 31ന്​ ശേഷം മൂന്ന്​ മാസത്തേക്ക്​ കൂടിയാവും ഇത്തരത്തിൽ ജിയോയുടെ സേവനം ലഭിക്കുക. ജൂൺ 30 വരെ പുതിയ ഒാഫറിന്​ കാലവധിയുണ്ടായിരിക്കും.

പുതിയ ഒാഫർ പ്രകാരം വോയ്​സ്​ കോളുകൾ പൂർണ സൗജന്യമായിരിക്കും. എന്നാൽ ഡാറ്റ സേവനത്തിനായി 100 രൂപ അധികമായി നൽകേണ്ടി വരും. പുതിയ വാർത്തയെ കുറിച്ച്​ ഇതുവരെയായിട്ടും റിലയൻസ്​ പ്രതികരിക്കാൻ തയാറിയിട്ടില്ല.

സെപ്​തംബർ 5നായിരുന്നു ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്​. നാല്​ മാസത്തിനകം 72 മില്യൺ ഉപഭോക്​തകളുമായി ജിയോ ഇന്ത്യൻ ടെലികോം രംഗത്ത്​ ചരിത്രം കുറിച്ചിരുന്നു.  ജ​ിയോയുടെ ഒാഫറുകൾ മൂലം രാജ്യത്തെ മുൻ നിര ടെലികോം സേവനദാതാക്കളായ ​െഎഡിയ, എയർടെൽ, വോഡഫോൺ എന്നിവർക്കെല്ലാം നിരക്ക്​ കുറക്കേണ്ടി വന്നിരുന്നു.​

സൗജന്യ സേവനം പിൻവലിച്ചാൽ ജിയോയുടെ ഉപഭോക്​തകളുടെ എണം കുറയുമെന്ന്​ ടെക്​ രംഗത്തെ വിദഗ്​ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ട്രായുടെ നിർദേശമുള്ളതാനാൽ മാർച്ച്​ 31ന്​  ശേഷം ജിയോക്ക്​ പൂർണമായ സൗജന്യം നൽകാനും കഴിയില്ല. അതുകൊണ്ടാണ്​ കുറഞ്ഞ നിരക്കിൽ സേവനം നൽകുക എന്ന തന്ത്രം റിലയൻസ്​ സ്വീകരിക്കുന്നത്​.

Tags:    
News Summary - Reliance Jio users can continue to party after March 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.