ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ ആളുകൾ കുട്ടികൾക്കായി വില കുറഞ്ഞതും അതേസമയം ഫീച്ചറുകളിൽ വിട്ടുവീഴ്ച്ച ചെയ്യാത്തതുമായ സ്മാർട്ട്ഫോണുകൾ അന്വേഷിച്ച് നടപ്പാണ്. ലോക്ഡൗൺ കാലത്ത് ഒാൺലൈനിലും ഒാഫ്ലൈനിലും ഏറ്റവും ഡിമാൻറുള്ളത് 15,000ത്തിന് താഴെയുള്ള ഫോണുകൾക്കാണ്. റെഡ്മി-റിയൽമി പോലുള്ള കമ്പനികൾ ആ റേഞ്ചിലുള്ള ഒട്ടനവധി ഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അതോടെ സാംസങ്ങും അവരുടെ ബജറ്റ് സെഗ്മൻറിൽ ആൾബലം കൂട്ടാനായി പുതിയ മോഡലുമായി എത്തിയിരിക്കുകയാണ്. സാംസങ് ഗാലക്സി എഫ്22 എന്ന പുതിയ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു.
6.4 ഇഞ്ചുള്ള എച്ച്.ഡി പ്ലസ് ആമോലെഡ് ഡിസ്പ്ലേയാണ് എഫ്22ന് നൽകിയിരിക്കുന്നത്. 90hz-െൻറ റിഫ്രഷ് റേറ്റുമുണ്ട്. 1600 x 720 പികസ്ൽ റെസൊല്യൂഷനുള്ള ഡിസ്പ്ലേക്ക് സാംസങ്ങിെൻറ ഇൻഫിനിറ്റി 'യു' ഡിസൈനാണ്. യു ഷേപ്പിലുള്ള നോച്ചിലാണ് 13MP സെൽഫി കാമറ. ഫുൾ എച്ച്.ഡി പ്ലസ് അല്ല എന്നതാണ് ഡിസ്പ്ലേയിലെ ആകെയുള്ള പോരായ്മ. എന്നാൽ, സ്ക്രോളിങ്ങിനും മറ്റും സ്മൂത്തായ അനുഭവം നൽകുന്ന 90hz റിഫ്രഷ് റേറ്റ് വെച്ച് അതിനെ മറികടക്കാൻ കഴിയുമെന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്.
പിറകിൽ നാല് കാമറകളാണ് എഫ്22ന്. ചതുരാക്രിതിയുള്ള മൊഡ്യൂളിൽ മനോഹരമായ നൽകിയിരിക്കുന്ന കാമറകളിലെ പ്രധാന ലെൻസ് 48MP ആണ്. 8MP ഉള്ള അൾട്രാവൈഡ് ലെൻസും 2MP വീതമുള്ള മാക്രോ, പോർട്രെയിറ്റ് കാമറകളും നൽകിയിട്ടുണ്ട്. മീഡിയടെകിെൻറ ബജറ്റ് പ്രൊസസറായ ഹീലിയോ G80 എന്ന ചിപ്സെറ്റാണ് എഫ്22ന് കരുത്ത് പകരുന്നത്. സോഷ്യൽ മീഡിയ ഉപയോഗത്തിനും ഒാൺലൈൻ ക്ലാസുകൾക്കും അൽപ്പം ഗെയിമിങ്ങിനുമൊക്കെ ഒരു ബുദ്ധിമുട്ടും നൽകാത്ത പ്രൊസസറാണ് G80 എന്ന് പറയാം.
ആറ് ജിബി വരെ റാമും 128 ജിബി വരെ ഇേൻറണൽ സ്റ്റോറേജുമുള്ള എഫ്22-ൽ ഒരു ടിബി വരെയുള്ള മൈക്രോ എസ്.ഡി കാർഡ് ഇടാനുള്ള ഒാപ്ഷൻ നൽകിയിട്ടുണ്ട്. 6,000mAh-െൻറ വലിയ ബാറ്ററിയാണ് ഫോണിന്. അത് ചാർജ് ചെയ്യാനായി 15W ഫാസ്റ്റ് ചാർജറും നൽകിയിട്ടുണ്ട്. യു.എസ്.ബി ടൈപ് സി ചാർജിങ് പോർട്ടും 3.5 എംഎം ഒാഡിയോ ജാക്കും ഗാലക്സി എഫ്22ലുണ്ട്. ഫിംഗർ പ്രിൻറ് സെൻസർ പവർ ബട്ടണിൽ സജ്ജീകരിച്ചിരിക്കുന്നു.
ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയുള്ള വൺ യു.െഎ 3.0-യിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഡെനിം ബ്ലൂ, ഡെനിം ബ്ലാക് കളറുകളിൽ എഫ് 22 ലഭ്യമാണ്. ഫോണിെൻറ 4GB + 64GB വകഭേദത്തിന് 12,499 രൂപയാണ് വില, 6GB + 128GB മോഡലിന് 14,499 രൂപ നൽകണം. ഫ്ലിപ്കാർട്ടിലും സാംസങ് ഒാൺലൈൻ സ്റ്റോറിലും പോയി ഫോൺ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.