പ്രതീക്ഷയോടെ വിപണിയിലേക്കെത്തിച്ച ഫോൾഡബിൾ ഫോണുകൾക്ക് വൻ ഒാഫറുമായി സാംസങ്. പരിമിതമായ സമയത്തേക്ക് മാത്രമായാണ് ബെസ്റ്റ് സെല്ലിങ് ഫോണുകളായ ഗ്യാലക്സി Z ഫോൾഡ് 3, ഗ്യാലക്സി Z ഫ്ലിപ് 3 എന്നീ മോഡലുകൾക്ക് ഒാഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 17,000 രൂപയുടെ ലാഭം വാഗ്ദാനം ചെയ്യുന്ന രണ്ട് ഓഫറുകളാണുള്ളത്.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സാംസങ് Best Buy Days സെയിലിൽ മടക്കാവുന്ന ഫോണുകൾ വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ബോണസായി 7000 രൂപയാണ് കാഷ്ബാക്ക് ലഭിക്കുക. കൂടാതെ എച്ച്.ഡി.എഫ്.സി ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും ഇതേ കാഷ്ബാക്ക് ലഭിക്കും.
കൂടാതെ ഉപഭോക്താക്കള്‍ക്ക് 1,999 രൂപയ്ക്ക് ഗ്യാലക്‌സി ബഡ്‌സ് 2 വാങ്ങാം. സാംസങ്ങില്‍ നിന്നുള്ള ടി.ഡബ്ല്യു.എസ് ഇയര്‍ബഡുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ 11,999 രൂപയാണ് വില. എന്നാൽ, ഗ്യാലക്സി ബഡ്സ് 2 നൊപ്പം മടക്കാവുന്ന സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവർക്ക് 10,000 രൂപ ലാഭിക്കാം.
1,71,999 രൂപയ്ക്ക് വിറ്റിരുന്ന സാംസങ് ഗ്യാലക്സി Z ഫോൾഡ് 3 256ജിബി മോഡൽ ഫോണുകൾ ഇപ്പോൾ 1,49,999 രൂപയ്ക്ക് സ്വന്തമാക്കാം. 512 ജിബി മോഡലിന് 1,57,999 രൂപ നൽകിയാൽ മതി. ഗ്യാലക്സി Z ഫ്ലിപ് 3 128 ജിബി മോഡലിന് 11000 രൂപയുടെ കിഴിവുണ്ട്. 95,999 രൂപയുണ്ടായിരുന്ന ഫോണിന് ഇപ്പോൾ 84,999 രൂപയാണ് വില. 256 ജിബി വാരിയൻറിനും 11000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. 88,999 രൂപയാണ് ഇൗ മോഡലിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.