6000 എം.എ.എച്ച് ബാറ്ററിയുമായി സാംസങ്ങിെൻറ മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. എം സീരീസിലേക്ക് എം21 എന്ന മോഡലാണ് മാർച്ച് 16ന് ലോഞ്ച് ചെയ്യുക. 48 മെഗാപിക്സൽ കാമറയും സൂപ്പർ അമോലെഡ് ഡിസ്പ്ലേയും പുതിയ മോഡലിലുണ്ട്.
നേരത്തെ എം30 എസ്, എം31 എന്നീ മോഡലുകളിലാണ് വലിയ ബാറ്ററി സാംസങ്ങ് അവതരിപ്പിച്ചിരുന്നത്. ശരാശരി അഭിപ്രായമുള്ള എക്സിനോസിെൻറ 9611 എന്ന മിഡ്റേഞ്ച് പ്രൊസസറുമായി എത്തിയ ഇരുമോഡലുകളും ആളുകൾ വാങ്ങിയത് ബാറ്ററിയുടെ മഹിമ കണ്ട് തന്നെയായിരുന്നു.
വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 15 വാട്ട് ഫാസ്റ്റ് ചാർജറും കൂടെയുണ്ടാകും. പിറകിൽ ട്രിപ്പിൾ കാമറയും 20 മെഗാപിക്സലിെൻറ സെൽഫി കാമറയുമാണ് മറ്റൊരു വിശേഷം. എക്സിനോസ് 9611 പ്രൊസസറുമായി എത്തുന്ന എം21ന് 4, 6 ജിബി റാം മോഡലുകളുണ്ടാവും. ആൻഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിെൻറ വൺ യു.ഐ 2.0ആണ് ഓപറേറ്റിങ് സിസ്റ്റം. നീല, കറുപ്പ്, പച്ച നിറങ്ങളിലായിരിക്കും എം21 വൺ വിപണിയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.