ബജറ്റിലൊതുങ്ങുന്ന കിടിലൻ ഫോണുമായി സാംസങ്​ വീണ്ടും

സാംസങ്ങി​​െൻറ ഏറ്റവും ജനപ്രിയ മോഡലായ എം സീരീസിലേക്ക്​ പുതിയ അതിഥി കൂടിയെത്തുന്നു. എം30, എം30എസ്​, എന്നിവയുടെ വിജയങ്ങൾക്ക്​ ശേഷം അവതരിപ്പിച്ച എം31​​െൻറ പുതിയ വികഭേദത്തിന്​ നൽകിയ പേര്​ എം31എസ്​ എന്നാണ്​. മുൻ മോഡലുകളെ അപേക്ഷിച്ച്​ ഡിസ്​പ്ലേയിലും സുരക്ഷയിലും വലിയ മാറ്റങ്ങളോടെയാണ്​ എം31എസി​​െൻറ വരവ്​. 

ഇൗ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കുന്ന മോഡൽ ആഗസ്​ത്​ 6ന്​ വിപണയിൽ എത്തിക്കാനാണ്​ സാംസങ്ങി​​െൻറ ലക്ഷ്യം. എം31എസി​​െൻറ പ്രധാന സവിശേഷതകൾ ഫോൺ ലോഞ്ചിന്​ മുമ്പ്​ തന്നെ പുറത്തുവിട്ടിരിക്കുകയാണ്​ 91മൊബൈൽസ്​ എന്ന വെബ്​ സൈറ്റ്​. സാംസങ്ങി​​െൻറ ഒാൺലൈൻ സ്​റ്റോറിലും ആമസോണിലുമായിരിക്കും ഫോൺ വിൽപ്പനക്കെത്തുക.

എൽ ഷേപ്പിലുള്ള നാല്​ പിൻകാമറകളാണ്​ എം31എസിന്​ 64MP പ്രധാന ലെൻസ്​, 8MP അൾട്രാവൈഡ്​ കാമറ,  5MP ഡെപ്​ത്​ സെൻസർ, 5MP മാക്രോ കാമറ എന്നിങ്ങനെയാണ്​ കാമറ വിശേഷങ്ങൾ. മുൻ മോഡലുകളുമായുള്ള പ്രധാന വ്യത്യാസം ഫിംഗർ പ്രിൻറിലാണ്​.​ പിന്നിൽ സജ്ജീകരിക്കുന്നതിന്​ പകരം സെൻസർ പവർ ബട്ടണിനൊപ്പം സൈഡിലോ, ഡിസ്​പ്ലേക്കുള്ളിലോ ആവാനാണ്​ സാധ്യത. ഇവ രണ്ടിനും പകരം ഫേസ്​ അൺലോക്ക്​ മാത്രം നൽകാനും സാധ്യതയുണ്ട്​.

വാട്ടർ ഡ്രോപ്​ നോച്ചിന്​ പകരം ഇത്തവണ എം30 സീരീസിലേക്ക്​ പഞ്ച്​ ഹോൾ ഡിസ്​പ്ലേ പരീക്ഷിച്ചിരിക്കുകയാണ്​ സാംസങ്​. സാംസങ്​ ഇൻഫിനിറ്റി ഒാ ഡിസ്​പ്ലേ എന്ന്​ വിളിക്കുന്ന ഇൗ മുൻ കാമറ സജ്ജീകരണം അവരുടെ തന്നെ ഫ്ലാഗ്​ഷിപ്പ്​ മോഡലായ ഗാലക്​സി എസ്​ സീരീസിലും നൽകിയിട്ടുണ്ട്​. മുന്നിൽ 32 മെഗാപിക്​സലുള്ള കാമറയാണ്​ നൽകുക.

ഡിസ്​പ്ലേ അമോലെഡ്​ തന്നെയാകാനാണ്​ സാധ്യത. എം31ൽ ഉള്ള 9611 ചിപ്​സെറ്റ്​ പുതിയ മോഡലിനും കരുത്ത്​ പകരും.  6ജിബി റാമും 64 ജിബി സ്​റ്റോറേജുമായിരിക്കും വില കുറഞ്ഞ മോഡലിന്​. 6000 എം.എ.എച്ച്​ ബാറ്ററിയും 15 വാട്ട്​ ചാർജറും എം31എസിലും സാംസങ്​ നൽകിയേക്കും. 20000 രൂപക്ക്​ താഴെയായിരിക്കും വില. 15000 രൂപയിൽ ഷവോമി, റിയൽമി എന്നീ കമ്പനികൾ നിരവധി മോഡലുകൾ വിപണയിൽ എത്തിച്ച സ്ഥിതിക്ക്​ അതേ വിലയിൽ തന്നെ എം31 എസും അവതരിപ്പിക്കാനും ഇടയുണ്ട്​.

Tags:    
News Summary - Samsung Galaxy M31s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.