നിലവിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ബജറ്റ് സെഗ്മൻറ് ഭരിക്കുന്ന റിയൽമി, ഷവോമി, മോേട്ടാ തുടങ്ങിയ കമ്പനികളുടെ സ്മാർട്ട്ഫോണുകളെ വെല്ലുവിളിക്കാനായി എം സീരീസിലേക്ക് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. 15,000 രൂപയ്ക്ക് താഴെ മാത്രം വിലയുള്ള സാംസങ്ങ് ഗാലക്സി എം32 ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെഡ്മി നോട്ട് 10, റിയൽമി 8 5ജി, പോകോ എം3 പ്രോ 5ജി, മോേട്ടാ ജി40 ഫ്യൂഷൻ തുടങ്ങിയ ഫോണുകളുമായാണ് എം32-വിെൻറ മത്സരം.
എടുത്തുപറയേണ്ട പ്രധാന ആകർഷണം ഡിസ്പ്ലേ തന്നെയാണ്. ആദ്യമായി 15000 രൂപയ്ക്ക് താഴെയുള്ള ഒരു ഫോണിൽ ഫുൾ എച്ച്.ഡി പ്ലസ് - സൂപ്പർ അമോലെഡ് - 90Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേ ഉൾകൊള്ളിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്. 6.4 ഇഞ്ചാണ് ഡിസ്പ്ലേയുടെ വലിപ്പം. എം32-വിെൻറ മറ്റൊരു ഡിസ്പ്ലേ സവിശേഷത അതിനുള്ള 800 നിറ്റ്സ് ബ്രൈറ്റ്നസാണ്. ഫോൺ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ഉപയോഗിക്കുേമ്പാൾ പോലും ഡിസ്പ്ലേ വ്യക്തമായി കാണാൻ സാധിക്കുമെന്നതാണ് അതിെൻറ പ്രത്യേകത.
ദീർഘനേരം നീണ്ടു നിൽക്കുന്ന 6000 mAh ബാറ്ററിയാണ് എം32-വിന്. അത് ചാർജ് ചെയ്യാനായി 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. എന്നാൽ, ബോക്സിൽ 15W ചാർജറായിരിക്കും ലഭിക്കുക. ഫോണിന് കരുത്ത് പകരുന്നത് മീഡിയടെകിെൻറ ഹീലിയോ G80 എന്ന പ്രൊസസറാണ്. അതേസമയം, എം32-വുമായി മത്സരിക്കുന്ന റിയൽമി, ഷവോമി, മോേട്ടാ തുടങ്ങിയ കമ്പനികളുടെ ഫോണുകളിൽ ഇതിനേക്കാൾ കരുത്തുറ്റ പ്രൊസസറുകളാണ് നൽകിയിരിക്കുന്നത്. എങ്കിലും ഒാൺലൈൻ ക്ലാസ് പോലുള്ള സാധാരണള ഉപയോഗത്തിനൊക്കെ G80 എന്ന പ്രൊസസർ ധാരാളം മതിയാവും. ചെറിയ രീതിയിലുള്ള ഗെയിമിങ്ങും വിഡിയോ എഡിറ്റിങ്ങും പോലുള്ള ടാസ്കുകളും G80-ക്ക് മനേജ് ചെയ്യാൻ കഴിഞ്ഞേക്കും.
64 മെഗാപികസ്ലുള്ള പ്രൈമറി കാമറയും എട്ട് മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും രണ്ട് മെഗാപിക്സലുള്ള ഡെപ്ത് + മാക്രോ സെൻസറുമാണ് എം32-വിെൻറ കാമറ വിശേഷങ്ങൾ. വാട്ടർഡ്രോപ് നോച്ചിലായി 20 മെഗാപിക്സലുള്ള സെൽഫി കാമറയുമുണ്ട്.
ഫോണിെൻറ 4GB + 64GB വകഭേദത്തിന് 14,999 രൂപയാണ് വില. 6GB + 128GB വകഭേദത്തിന് 16,999 രൂപ നൽകണം. അതേസമയം, സാംസങ് വെബ്സൈറ്റിൽ നിന്നും ആമസോണിൽ നിന്നും ഫോൺ വാങ്ങുന്നവർക്ക് െഎ.സി.െഎ.സി.െഎ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,250 രൂപ ക്യാഷ് ബാക്കായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.