ഇൗ സാംസങ്​ ഫോണി​െൻറ ചാർജ്​ തീർക്കാൻ കുറച്ച്​ പാടുപെടും; 7000 എം.എ.എച്ച്​ ബാറ്ററിയുമായി എം51

ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ബജറ്റ്​ മോഡലായ ഗാലക്​സി എം സീരീസിലേക്ക് കരുത്തുറ്റ​ പുതിയ പേരാളിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ്​ സാംസങ്​. എം30, എം31, എം40 തുടങ്ങിയ മോഡലുകൾ ഉണ്ടാക്കിയ നല്ലപേര്​ കാത്തുസൂക്ഷിക്കാനായി എത്തുന്ന പുതിയ താരം​ എം51 ആണ്​​. പഴയ മോഡലുകളെ അപേക്ഷിച്ച്​ വമ്പൻ മാറ്റങ്ങളോടെയാണ്​ എം51 എത്തുന്നതെന്നാണ്​ റിപ്പോർട്ട്​.

മിഡ്​റേഞ്ച്​ പ്രൊസസറുകളിൽ കരുത്തി​െൻറ കാര്യത്തിൽ മുമ്പനായ സ്​നാപ്​ഡ്രാഗൺ 730യായിരിക്കും എം51ന്​ കരുത്ത്​ പകരുകയെന്ന്​ സൂചനയുണ്ട്​. മുൻ മോഡലുകളിൽ എക്​സിനോസ്​ 9611 എന്ന പ്രൊസസറായിരുന്നു സാംസങ്​ പരീക്ഷിച്ചത്​. എന്നാൽ, ജി.പി.യു ശക്​തിയിൽ ക്വാൽകോം പ്രൊസസറുകളോട്​ മത്സരിക്കാൻ വിയർത്ത 9611ന്​ പകരം സ്​നാപ്​ഡ്രാഗൺ 730 വരുന്നതോടെ മറ്റ്​ ബ്രാൻഡുകൾ ഭയക്കേണ്ടിയിരിക്കുന്നു. സ്​നാപ്​ഡ്രാഗ​െൻറ തന്നെ 675 പ്രൊസസറാണ്​ എം51ന്​ എന്നും റിപ്പോർട്ടുകളുണ്ട്​.

സാംസങ്ങി​െൻറ എം സീരീസിലെ ഫോണുകളോടെ മത്സരിക്കുന്ന ഷവോമിയുടെ പോകോ എക്​സ്​ 2, റെഡ്​മി നോട്ട്​ 9 പ്രോ, റിയൽമി എക്​സ്​ 2, മോ​േട്ടാ വൺ ഫ്യൂഷൻ പ്ലസ്​, തുടങ്ങിയ ഫോണുകൾക്ക്​ സ്​നാപ്​ഡ്രാഗൺ 700 സീരീസിലുള്ള പ്രൊസസറുകളാണ്​ കരുത്ത്​ പകരുന്നത്​. സാംസങ്ങും അതേ ലീഗിലേക്ക്​ എത്തു​േമ്പാൾ ബജറ്റ് ഫോൺ​ വിഭാഗത്തിലെ മത്സരം മുറുകും.

ഏറ്റവും മികച്ച​ ബാറ്ററി ജീവിതമായിരുന്നു എം സീരീസിലെ ഫോണുകളെ ജനപ്രിയമാക്കിയത്​. മറ്റ്​ കമ്പനികൾ 5000വും 4000വും എം.എ.എച്ച്​ ബാറ്ററി വലിപ്പം നൽകു​േമ്പാൾ ഫോണിന്​ ഭാരം വർധിപ്പിക്കാതെ സാംസങ്​ 6000 എം.എ.എച്ചുള്ള ബാറ്ററി നൽകിയത്​ എല്ലാവരെയും ഞെട്ടിച്ചു. നിലവിൽ 20000 രൂപക്ക്​ താഴെയുള്ള ഫോണുകളിൽ ബാറ്ററി ലൈഫ്​ ഏറ്റവും കൂടുതൽ ലഭിക്കുന്നത്​ സാംസങ്ങി​െൻറ എം സീരീസ്​ ഫോണുകളിലാണ്​.




എം51ൽ ഒരുപടി കൂടി മുന്നിലേക്ക്​ പോവുകയാണ്​ സാംസങ്​. 7000 എം.എ.എച്ച്​ ബാറ്ററിയുമായാണ്​ എം51 വരുന്നതെന്നാണ്​ സൂചന. കൂടെ വേഗത്തിൽ ചാർജ്​ ചെയ്യാൻ 25വാട്ട്​ ഫാസ്റ്റ്​ ചാർജറും പ്രതീക്ഷിക്കാം. 6000 എം.എ.ച്ച്​ ബാറ്ററിയുള്ള എം31​െൻറ ഭാരം 200 ഗ്രാമിലും താഴെയായിരുന്നു. 7000 എം.എ.എച്ച്​ ബാറ്ററി വരുന്നതോടെ സാംസങ്​ ഭാരത്തി​െൻറ കാര്യത്തിൽ എന്താണ്​ ചെയ്യാൻ പോകുന്നതെന്ന്​ കണ്ടറിയണം.

6.67-വലിപ്പമുള്ള ഫുൾ എച്ച്​.ഡി അമോലെഡ്​ ഡിസ്​പ്ലേയാണ്​ എം51ന്​. ഡിസ്​പ്ലേക്കുള്ളിൽ തന്നെ ഇടതുഭാഗത്തായി സെൽഫി കാമറ സജ്ജീകരിക്കും. 64 മെഗാ പിക്​സലുള്ള പ്രധാന കാമറയും 12 മെഗാപിക്​സലുള്ള അൾട്രാവൈഡ്​ ലെൻസുമായിരിക്കും പുറകിലുണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്​.  

Tags:    
News Summary - Samsung Galaxy M51 leaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.