സാംസങ് നോട്ട് സീരീസ് ഓര്‍മയാകുന്നു 

സാംസങ്ങിന്‍െറ നില കഴിഞ്ഞ മാസം മുതല്‍ പരുങ്ങലിലാണ്. താനേ പൊട്ടിത്തെറിക്കുന്ന നോട്ട് സെവന്‍െറ ബാറ്ററിയാണ് സാംസങ്ങിന്‍റെ ഇപ്പോഴത്തെ പേടിസ്വപ്നം. എന്നാല്‍ ആ പേടിസ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കാനൊരുങ്ങുകയാണ് സാംസങ് എന്നാണു വാര്‍ത്തകള്‍. നോട്ട് സെവന്‍ സീരീസ് നിര്‍ത്തലാക്കാന്‍ പോവുകയാണത്രെ സാംസങ്.

ഭാവിയില്‍ ഇറങ്ങാന്‍ പോകുന്ന ഒരു ഫോണിനും സാംസങ്ങിന്‍റെ ഈ ഫാബ്ലറ്റ് ബ്രാന്‍ഡിന്‍റെ പേരുണ്ടാവില്ല. സാംസങ് കോര്‍പ്പറേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള ഒരു ഒഫീഷ്യല്‍ ഇങ്ങനെ വെളിപ്പെടുത്തിയതായി Hi-Tech.Mail.ru റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന അവസ്ഥ കാരണം നോട്ട് സെവന്‍റെ വിശ്്വാസ്യത നഷ്ടപ്പട്ടു. സൗത്ത് കൊറിയ അടക്കമുള്ള മാര്‍ക്കറ്റുകളില്‍ കമ്പനി നടത്തിയ സര്‍വെയില്‍ അമ്പതു ശതമാനം ആളുകള്‍ക്കും നെഗറ്റീവ് ആയ അഭിപ്രായമായിരുന്നു. എന്നാല്‍ ഒൗദ്യോഗിക വിശദീകരണം നല്‍കാന്‍ സാംസംഗ് ഇതുവരെ തയ്യാറായിട്ടില്ല. 

സൗത്ത്കൊറിയ ആസ്ഥാനമാക്കിയാണ് ഗാലക്സി നോട്ട് സെവന്‍റെ നിര്‍മ്മാണം. ഇപ്പോള്‍ ഇവിടെ നിര്‍മാണം ഒന്നും നടക്കുന്നില്ല. വില്‍പ്പനയും നിര്‍ത്തി വച്ചിരിക്കുകയാണ്. ഇത് ഉപയോഗിക്കരുതെന്ന് സാംസങ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രശ്നം കാരണം സാംസങ്ങിന് 15,375 കോടി രൂപയാണ് നഷ്ടം വന്നിരിക്കുന്നത്. 

ലോകം മുഴുവന്‍ സാംസങ്ങിനെ കളിയാക്കുകയാണ് ഇപ്പോള്‍. നോട്ട് സെവന്‍ പൊട്ടിത്തെറിച്ചത് മൂലമുണ്ടായ സംഭവങ്ങള്‍ തമാശയായി ഷെയര്‍ ചെയ്ത് ആഘോഷിക്കുന്നു. വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം ഇതുകാരണം അപകടം പറ്റിയ നിരയില്‍ പെടുന്നു. 
കഴിഞ്ഞ മാസം ഇന്ത്യയിലെ എല്ലാ ഫൈ്ളറ്റുകളിലും സാംസംഗ് നോട്ട് സെവന്‍ നിരോധിച്ചിരുന്നു. മറ്റു ചില രാജ്യങ്ങളിലും ഇതേപോലെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എന്താണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണം എന്ന് സാംസങ്ങിനു പോലും ഇതുവരെ മനസിലായിട്ടില്ല. ബാറ്ററി പ്രശ്നം ആണെങ്കില്‍ എന്തുകൊണ്ട് ഇതേ ഘടനയുള്ള ലിഥിയം-അയണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്ന മറ്റു ഫോണുകളില്‍ ഇങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.

എന്നാല്‍ ഈ അവസരം മുതലെടുത്ത് ആപ്പിളും ഗൂഗിളും വിപണി കൂടുതല്‍ ശക്തമാക്കി. നോട്ട് സെവന് പകരം എന്ത് എന്ന ആലോചന ചെന്ന് നില്‍ക്കുന്നത് പലപ്പോഴും ഐഫോണിലും ഗൂഗിളിന്‍റെ പുതിയ പിക്സല്‍ സ്മാര്‍ട്ട്ഫോണിലുമാണ്. ക്രിസ്മസ് വിപണിയിലും മുന്‍നിര ഉപഭോക്താക്കളുടെ പ്രധാന ആകര്‍ഷണം ഇവയായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആന്‍ഡ്രോയ്ഡ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടം പിക്സല്‍ തന്നെയായിരിക്കും.

'വലിയ സ്ക്രീനുള്ള ഡിവൈസുകള്‍ ആണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കമ്പം. നോട്ട് സെവന്‍റെ പ്രശ്നത്തോടെ സാംസംഗ് വിപണിയില്‍ നിന്നും പിന്‍വലിഞ്ഞു. ഐഫോണ്‍ സെവന്‍ പ്ലസിനും ഗൂഗിള്‍ പിക്സളിനും ആളുകള്‍ കൂടുകയും ചെയ്യന്നു.' ടെക് അനലിസ്റ്റായ ജെയിംസ് കോഡ്വെല്‍ പറയുന്നു.

 

Tags:    
News Summary - samsung galaxy note 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.