ഇന്ത്യയിൽ സാംസങ്ങിന്‍റെ ഗാലക്സി എസ്20 സീരീസിൽ ഏറ്റവും അവസാനമെത്തിയ മോഡലായിരുന്നു എസ് 20 ഫാൻ എഡിഷൻ അഥവാ, എസ് 20 എഫ്.ഇ. പ്രീമിയം ഫീച്ചറുകളിൽ പലതിലും വിട്ടു വീഴ്ച്ച വരുത്താതെ വില കുറച്ചു വിറ്റതോടെ എസ്20 എഫ്.ഇക്ക് മികച്ച വിൽപ്പന നേടാൻ സാധിച്ചിരുന്നു. എക്സിനോസ് 990 എന്ന സാംസങ്ങിന്‍റെ സ്വന്തം ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റുമായി എത്തിയ എസ് 20 എഫ്.ഇ-യുടെ സ്നാപ്ഡ്രാഗൺ വകഭേദവും ഒടുവിൽ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്. മാർച്ച് 30ന് ഫോൺ രാജ്യത്ത് വിൽപ്പനയാരംഭിക്കും.
എസ്20 എഫ്.ഇ 5ജി എന്ന് പേരിട്ടിരിക്കുന്ന ഫോണിന് കരുത്തുപകരുന്നത് ക്വാൽകോമിന്‍റെ ഒരു വർഷം മുമ്പിറങ്ങിയ ഫ്ലാഗ്ഷിപ്പ് പ്രൊസസറർ സ്നാപ്ഡ്രാൺ 865 ആണ്. എസ്20 എഫ്.ഇയുടെ ഗ്ലോബൽ വാരിയന്‍റിന് ഇതേ പ്രൊസസറായിരുന്നു നൽകിയിരുന്നത്. 5ജി പിന്തുണയുള്ള ചിപ്സെറ്റിന് പകരം ഇന്ത്യയിൽ 4ജി മാത്രമുള്ള എക്സിനോസ് ചിപ്സെറ്റ് നൽകിയതിൽ സാംസങ് ഫാൻസിന് നീരസമുണ്ടായിരുന്നു. അതിനാണ് മാർച്ച് 30 ഓടെ കമ്പനി പരിഹാരമുണ്ടാക്കുന്നത്. 50000 രൂപയ്ക്ക് താഴെയായിരിക്കും ഫോണിന്‍റെ വില.
അതേസമയം, ഫോണിന്‍റെ മറ്റ് ഫീച്ചറുകളെല്ലാം എസ്20 എഫ.ഇ എക്സിനോസ് വകഭേദത്തിന് സമാനമാണ്. 2400 x 1080 പിക്സൽ റെസൊല്യൂഷനുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയും അതിന് 120Hz റിഫ്രഷ് റേറ്റമുണ്ട്. 12MP പ്രധാന കാമറയും 12MP അൾട്രാവൈഡ് ലെൻസും 30എക്സ് ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 8MP ടെലിഫോട്ടോ ലെൻസുമാണ് ഫോണിന്‍റെ പിൻകാമറ വിശേഷങ്ങൾ. മുന്നിൽ പഞ്ച്ഹോൾ കാമറയായി 32MP സെൻസറുമുണ്ട്. 4,500mAh ബാറ്ററിയും 25W വയേർഡ് ചാർജിങ്, 15W വയർലെസ് ചാർജിങ് 4.5W റിവേഴ്സ് വയർലെസ് ചാർജിങ് സവിശേഷതകളും എസ്20 എഫ്.ഇയെ വേറിട്ടതാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.