സാംസങ് അവരുടെ ഗ്യാലക്സി എസ് സീരീസിൽ പുറത്തിറക്കാറുള്ള ഫാൻ എഡിഷൻ ഫോണുകൾക്ക് ഏറെ ആരാധകരുണ്ട്. പ്രീമിയം ഫോണുകളിൽ നൽകാറുള്ള ഫീച്ചറുകൾ കുത്തിനിറച്ച് ഇറക്കുന്ന എസ് സീരീസിലെ എഫ്ഇ ഫോണുകൾക്ക് താരതമ്യേന വിലയും കുറവാണ്. ഗ്യാലക്സി എസ് 21 എഫഇ ആണ് സാംസങ് അവസാനമായി ഫാൻ എഡിഷൻ സീരീസിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ എസ്23 എഫ്ഇയും ദക്ഷിണ കൊറിയൻ ടെക് ഭീമൻ അവതരിപ്പിച്ചിരിക്കുകയാണ്.
6.4 ഇഞ്ച് വലിപ്പമുള്ള ഡൈനാമിക് ഫുൾ എച്ച്.ഡി അമോലെഡ് 2X ഡിസ്‍പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 120hz റിഫ്രഷ് റേറ്റുള്ള ഡിസ്‍പ്ലേ മികച്ച ഔട്ട്പുട്ടായിരിക്കും നൽകുക. സ്നാപ്ഡ്രാഗൺ 8 ജെൻ 1, അല്ലെങ്കിൽ എക്സിനോസ് 2200 എന്നീ ചിപ്സെറ്റുകളാണ് ഫോണിന് കരുത്തേകുന്നത്. ഇന്ത്യയിൽ മിക്കവാറും എക്സിനോസ് ചിപ്പുമായാകും ഫോൺ എത്തുക.
50 മെഗാപിക്സൽ പ്രധാന ക്യാമറയുമായി എത്തുന്ന ഫോണിന് 12 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ എന്നിവയും നൽകിയിട്ടുണ്ട്. 10 മെഗാപിക്സലിന്റെ മുൻ ക്യാമറയാണുള്ളത്. 4500 എംഎഎച്ച് ബാറ്ററിയും 25 വാട്ടിന്റെ അതിവേഗ ചാർജിങ്ങും ഫോണിനൊപ്പമുണ്ടാകും. ഐപി 68 റേറ്റിങും ഫോണിനുണ്ട്.
599 ഡോളര്‍ (ഏകദേശം 49900 രൂപ) ആണ് ഫോണിന് വിലയിട്ടിരിക്കുന്നത്. സാംസങ് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫോണിന് എട്ട് ജിബി റാമും 256 ജിബി സ്‌റ്റോറേജുമാണുള്ളത്. ഫോൺ ഒരേയൊരു സ്റ്റോറേജ് ഓപ്ഷനുമായാകും എത്തുകയെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.