െഎ.പിയുണ്ടെങ്കിൽ എന്തിന്​ പേടി!

അറിയാതെ വെള്ളത്തിൽ വീണാലും നനയുകപോലും ചെയ്യാത്ത സ്​മാർട്ട്​ഫോണുകൾ വാങ്ങാൻ കിട്ടുമെങ്കിലും വിലക്കൂടുതൽ പലർക്കും വിലങ്ങുതടിയാണ്​. അതുകൊണ്ട്​ കൈയിലുള്ള ഫോൺ വെള്ളത്തിൽ വീഴാതെയും നനയാതെയും പൊന്നുപോലെ സൂക്ഷിക്കുകയാണ്​ സാധാരണക്കാർ. 
നനഞ്ഞാൽ
സാദാ ഫോണുകൾ ​വെള്ളത്തിൽ മുങ്ങിയാൽ വാറൻറി നഷ്​ടപ്പെടും. ആക്​സിഡ​​െൻറൽ ഒാക്​സിഡേഷൻ ഗാരൻറി എന്ന ഇളവ്​ നൽകിയിട്ടില്ലെങ്കിൽ പ്രത്യേകിച്ചും. ഇമ്മേർഷൻ സെൻസർ ഉള്ളതിനാൽ ദ്രാവകം വീണാൽ നിറംമാറുമെന്നതിനാൽ നടന്ന സംഭവംതന്നെ പറയുക. വെള്ളത്തിൽ വീണാൽ കഴിവതും വേഗമെടുത്ത്​ ഒാഫാക്കി ഉണങ്ങിയ തുണിയിലോ കടലാസിലോ പൊതിയുക. അരി ഇൗർപത്തെ എളുപ്പം വലിച്ചെടുക്കുന്നതിനാൽ അരിയിട്ട വായുകടക്കാത്ത പാത്രത്തിൽ ഫോണിട്ട്​ രണ്ടുദിവസം സൂക്ഷിക്കുക. ഒാവൻ, റേഡിയേറ്റർ, ഹെയർ ഡ്രയർ എന്നിവ ഉണക്കാൻ ഉപയോഗിക്കരുത്​. 
നനയാത്ത ഫോൺ
പക്ഷേ, നനയാത്ത ഫോണിനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. പിടിതരാതെ കിടക്കുന്ന ഒത്തിരി സംഗതികൾ ഇത്തരം ഫോണുകളെ ചുറ്റിപ്പറ്റിയുണ്ട്​. അവയിലേക്കൊന്ന്​ ചുഴിഞ്ഞിറങ്ങിയാലോ​... ആഴമുള്ള വെള്ളത്തിൽ വീണാൽ ഒന്നും പറ്റാത്തത്​, മഴ നനഞ്ഞാൽ കുഴപ്പമില്ലാത്തത്​, ​അൽപം െവള്ളം വീണാൽ പ്രശ്​നമില്ലാത്തത്​ എന്നിങ്ങനെ വെള്ളവുമായി ബന്ധപ്പെടുന്ന സ്​മാർട്ട്​ഫോണുകളുടെ വകഭേദങ്ങൾ ഏറെയാണ്​. മഴനനയൽ, യാത്രക്കിടെ വാഹനങ്ങളിൽനിന്ന്​ ചളിവെള്ളം തെറിച്ചുവീഴൽ, പോക്കറ്റിൽനിന്ന്​ വാഷ്​ബേസിനിലേക്ക്​ വഴുതിവീഴൽ എന്നിങ്ങനെ പലതരം സാഹചര്യങ്ങൾ നേരിടേണ്ടിവരാറുണ്ട്​. സർട്ടിഫിക്കേഷൻ നോക്കിയാലേ ഏത്​ വിഭാഗത്തിൽപെട്ടതാണെന്ന്​ അറിയാൻ കഴിയൂ. 
എന്താണ്​ െഎ.പി
​െഎ.പി (Ingress Protection) റേറ്റിങ്​ എന്നാണ്​ വെള്ളം, പൊടി തുടങ്ങിയവയിൽനിന്നുള്ള പ്രതിരോധത്തി​​​െൻറ അളവുകോൽ അറിയപ്പെടുന്നത്​. നിർമാതാക്കളല്ല, ഇൻറർനാഷനൽ ഇലക്​ട്രോടെക്​നിക്കൽ കമീഷൻ (IEC) ആണ്​ ഇൗ നിലവാരം അനുവദിക്കുന്നത്​.  പലതരം പരീക്ഷണങ്ങൾക്കുശേഷമാണ്​ ഇത്​​ ഉറപ്പിക്കുന്നത്​.  െഎപി 67, ​െഎപി 68 എന്നിങ്ങനെ രണ്ട്​ അക്കങ്ങളാണ്​ ​െഎ.പി കോഡിലുള്ളത്​. ആദ്യ അക്കം ഖരവസ്​തുക്കളിൽനിന്നുള്ള സുരക്ഷയുടെ തോതും രണ്ടാമത്തെ അക്കം ദ്രാവകങ്ങളിൽനിന്നുള്ള പ്രതിരോധത്തി​​​െൻറ അളവും സൂചിപ്പിക്കുന്നു. കൂടിയ അക്കമാണെങ്കിൽ സംരക്ഷണവും കൂടുതലെന്ന്​ കരുതണം. അതേസമയം, ഇൗ നിലവാരങ്ങളൊന്നും കനത്ത പൊടിയിൽനിന്നും ശക്​തിയായ ഏറെ ആഴമുള്ള വെള്ളത്തിൽനിന്നും ദീർഘനേരത്തേക്ക്​ പൂർണസംരക്ഷണം നൽകുന്നില്ല. സമയവും സന്ദർഭവും അനുസരിച്ച്​ ഏറ്റക്കുറച്ചിലുകൾ വരാം. 
അക്കങ്ങളുടെ രഹസ്യം
ഇനി ​​െഎ.പി കോഡിലെ ആദ്യ അക്കം എന്തിനെ സൂചിപ്പിക്കു​ന്നുവെന്ന്​ നോക്കാം:  0- ഒരു സംരക്ഷണവുമില്ല, 1-50 ക്യുബിക്​ മില്ലീമീറ്റർ വരെ ഖരവസ്​തുക്കളിൽ നിന്ന്​ പ്രതിരോധം, 2- 12 ക്യുബിക്​ മില്ലീമീറ്റർ വരെ ഖരവസ്​തുക്കളിൽ നിന്ന്​ പ്രതിരോധം, 3-2.5 ക്യുബിക്​ മില്ലീമീറ്റർ വരെ ഖരവസ്​തുക്കളിൽ നിന്ന്​ പ്രതിരോധം, 4- 1 ക്യുബിക്​ മില്ലീമീറ്റർ വരെ ഖരവസ്​തുക്കളിൽ നിന്ന്​ പ്രതിരോധം, 5- പൊടിയിൽനിന്ന്​ ഭാഗിക സംരക്ഷണം, 6-പൊടിയിൽനിന്ന്​ പൂർണ സംരക്ഷണം. ഇനി ​​െഎ.പി കോഡിലെ രണ്ടാമത്തെ അക്കം എന്തിനെ സൂചിപ്പിക്കു​ന്നുവെന്ന്​ നോക്കാം: 0- ഒരു സംരക്ഷണവുമില്ല, 1-ലംബമായി തുള്ളിതുള്ളിയായി വെള്ളം വീണാൽ കുഴപ്പമില്ല, 2- 15 ഡിഗ്രി വരെ ലംബമായി വെള്ളം തെറിച്ചുവീണാൽ  പ്രശ്​നമില്ല, 3-60 ഡിഗ്രി വരെ ലംബമായ വെള്ളം തെറിച്ചുവീണാൽ കുഴപ്പമില്ല, 4- എല്ലാ ദിശകളിൽനിന്നും വെള്ളം വീണാൽ പ്രശ്​നമില്ല, 5- എല്ലാ ദിശകളിൽനിന്നും വെള്ളം വീണാൽ കുഴപ്പമില്ല, 6- വെള്ളം അൽപം കൂടുതൽ വീണാൽ പ്രശ്​നമില്ല, 7- 15 സെമീ മുതൽ ഒരു മീറ്റർ വരെ ആഴത്തിലുള്ള വെള്ളത്തിൽ കുറഞ്ഞസമയം കിടന്നാലും കുഴപ്പമില്ല, 8- നല്ല മർദത്തിൽ വെള്ളം വീണാലും കൂടുതൽ നേരം ആഴമുള്ള വെള്ളത്തിൽ കിടന്നാലും പ്രശ്​നമില്ല. 
നിലവാരം ഇങ്ങനെ
ഇനി െഎ.പി സർട്ടിഫിക്കേഷൻ നോക്കാം: മോ​േട്ടാ എക്​സ്​ പ്ലേ, മോ​േട്ടാ എക്​സ്​ സ്​റ്റൈൽ എന്നിവ വെള്ളത്തെ പ്രതിരോധിക്കുന്ന നാനോ കോട്ടിങ്​ മാത്രമുള്ളതാണ്​-െഎപി 52 ആണ്​ റേറ്റിങ്​. സോണി എക്​സ്​പീരിയ സെഡ് 3 പ്ലസ്​ ആണെങ്കിൽ ഒരേസമയം വെള്ളത്തെയും പൊടിയേയും പ്രതിരോധിക്കുന്ന ​​െഎ.പി 65, ​െഎ.പി 68 സർട്ടിഫിക്കേഷനുള്ളതാണ്​. ​െഎ.പി x7 നിലവാരമുള്ള എച്ച്​.ടി.സി ​ഡിസയർ െഎ ആക​െട്ട വെള്ളം വീണാൽ കുഴപ്പമില്ലാത്തതാണ്​. 
സോണി എക്​സ്​പീരിയ എം 4 അക്വ ഒന്നരമീറ്റർ വരെ ആഴമുള്ള വെള്ളത്തെ 10 മിനിറ്റും കനത്ത പൊടിയെയും പ്രതിരോധിക്കുന്ന ​​െഎ.പി 65, ​െഎ.പി 68 നിലവാരമുള്ളതാണ്​. ഒന്നര മീറ്റർ വരെ ആഴമുള്ള വെള്ളത്തിൽ അരമണിക്കൂർ കിടക്കുന്നതാണ്​ ​െഎ.പി 68 റേറ്റിങ്​ ഉള്ള സോണി എക്​സ്​പീരിയ ​എക്​സ്​ സെഡ്​ പ്രീമിയവും സാംസങ്​ ഗാലക്​സി എസ്​ 8ഉം. പൊടി ​പ്രതിരോധവും ഒഴുക്കുമില്ലാത്ത ഒരു മീറ്റർ ആഴമുള്ള വെള്ളത്തിൽ അരമണിക്കൂർ കിടന്നാൽ കുഴപ്പമില്ലാത്തതുമാണ്​ ​െഎഫോൺ 7 പ്ലസ്​- ​​െഎ.പി 67 ആണ്​ നിലവാരം. 

കാറ്റർപില്ലർ കാറ്റ്​ എസ്​ 60 എന്ന ഫോൺ അഞ്ച്​ മീറ്റർ ആഴമുള്ള ​െവള്ളത്തിൽ ഒരു മണിക്കൂർ കിടന്നാലും പ്രവർത്തിക്കും-െഎ.പി 68 ആണ്​ റേറ്റിങ്​. 1.8 മീറ്റർ പൊക്കത്തിൽനിന്ന്​ കോൺക്രീറ്റ്​ തറയിൽ വീണാലും അടിയേറ്റാലും പ്രവർത്തിക്കും. MIL-STD-810G എന്ന യു.എസ്​ മിലിട്ടറി നിലവാരത്തിലുള്ളതായതിനാൽ പൊടി, റേഡിയേഷൻ, ആഘാതങ്ങൾ എന്നിവയെയും ഒരു പരിധിവരെ അതിജീവിക്കും.  സോണി എക്​സ്​പീരിയ സെഡ്​ -​െഎ.പി 57, സോണി എക്​സ്​പീരിയ സെഡ്​ 1- ​െഎ.പി 58,  സോണി എക്​സ്​പീരിയ സെഡ് 2- െഎ.പി 58,  സോണി എക്​സ്​പീരിയ സെഡ് 3- ​െഎ.പി 68, സോണി എക്​സ്​പീരിയ സെഡ് 5​/ സെഡ്​​ 5 കോംപാക്​ട്​- ​െഎ.പി 68, സോണി എക്​സ്​പീരിയ എക്​സ്​ പെർഫോമൻസ്​-​െഎ.പി 68,  സോണി എക്​സ്​പീരിയ എക്​സ്​ സെഡ്-​െഎ.പി 68, സാംസങ്​ ഗാലക്​സി എസ്​ 4 ആക്​ടിവ്​- ​െഎ.പി 67, സാംസങ്​ ഗാലക്​സി എസ്​ 5- ​െഎ.പി 67, സാംസങ്​ ഗാലക്​സി എസ്​ 5 ആക്​ടിവ്​- ​െഎ.പി 67, സാംസങ്​ ഗാലക്​സി എസ്​ 5 മിനി-​െഎ.പി 67, സാംസങ്​  ഗാലക്​സി എസ്​ 7 / എസ്​ 7 എഡ്​ജ്​-​െഎ.പി 68,  സാംസങ്​  ഗാലക്​സി എക്​സ്​കവർ 3- എ.പി 67 എന്നിങ്ങനെയാണ്​ റേറ്റിങ്​.  

Tags:    
News Summary - Samsung Galaxy S7 waterproof mobile phone -technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.