െഎ.പിയുണ്ടെങ്കിൽ എന്തിന് പേടി!
text_fieldsഅറിയാതെ വെള്ളത്തിൽ വീണാലും നനയുകപോലും ചെയ്യാത്ത സ്മാർട്ട്ഫോണുകൾ വാങ്ങാൻ കിട്ടുമെങ്കിലും വിലക്കൂടുതൽ പലർക്കും വിലങ്ങുതടിയാണ്. അതുകൊണ്ട് കൈയിലുള്ള ഫോൺ വെള്ളത്തിൽ വീഴാതെയും നനയാതെയും പൊന്നുപോലെ സൂക്ഷിക്കുകയാണ് സാധാരണക്കാർ.
നനഞ്ഞാൽ
സാദാ ഫോണുകൾ വെള്ളത്തിൽ മുങ്ങിയാൽ വാറൻറി നഷ്ടപ്പെടും. ആക്സിഡെൻറൽ ഒാക്സിഡേഷൻ ഗാരൻറി എന്ന ഇളവ് നൽകിയിട്ടില്ലെങ്കിൽ പ്രത്യേകിച്ചും. ഇമ്മേർഷൻ സെൻസർ ഉള്ളതിനാൽ ദ്രാവകം വീണാൽ നിറംമാറുമെന്നതിനാൽ നടന്ന സംഭവംതന്നെ പറയുക. വെള്ളത്തിൽ വീണാൽ കഴിവതും വേഗമെടുത്ത് ഒാഫാക്കി ഉണങ്ങിയ തുണിയിലോ കടലാസിലോ പൊതിയുക. അരി ഇൗർപത്തെ എളുപ്പം വലിച്ചെടുക്കുന്നതിനാൽ അരിയിട്ട വായുകടക്കാത്ത പാത്രത്തിൽ ഫോണിട്ട് രണ്ടുദിവസം സൂക്ഷിക്കുക. ഒാവൻ, റേഡിയേറ്റർ, ഹെയർ ഡ്രയർ എന്നിവ ഉണക്കാൻ ഉപയോഗിക്കരുത്.
നനയാത്ത ഫോൺ
പക്ഷേ, നനയാത്ത ഫോണിനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. പിടിതരാതെ കിടക്കുന്ന ഒത്തിരി സംഗതികൾ ഇത്തരം ഫോണുകളെ ചുറ്റിപ്പറ്റിയുണ്ട്. അവയിലേക്കൊന്ന് ചുഴിഞ്ഞിറങ്ങിയാലോ... ആഴമുള്ള വെള്ളത്തിൽ വീണാൽ ഒന്നും പറ്റാത്തത്, മഴ നനഞ്ഞാൽ കുഴപ്പമില്ലാത്തത്, അൽപം െവള്ളം വീണാൽ പ്രശ്നമില്ലാത്തത് എന്നിങ്ങനെ വെള്ളവുമായി ബന്ധപ്പെടുന്ന സ്മാർട്ട്ഫോണുകളുടെ വകഭേദങ്ങൾ ഏറെയാണ്. മഴനനയൽ, യാത്രക്കിടെ വാഹനങ്ങളിൽനിന്ന് ചളിവെള്ളം തെറിച്ചുവീഴൽ, പോക്കറ്റിൽനിന്ന് വാഷ്ബേസിനിലേക്ക് വഴുതിവീഴൽ എന്നിങ്ങനെ പലതരം സാഹചര്യങ്ങൾ നേരിടേണ്ടിവരാറുണ്ട്. സർട്ടിഫിക്കേഷൻ നോക്കിയാലേ ഏത് വിഭാഗത്തിൽപെട്ടതാണെന്ന് അറിയാൻ കഴിയൂ.
എന്താണ് െഎ.പി
െഎ.പി (Ingress Protection) റേറ്റിങ് എന്നാണ് വെള്ളം, പൊടി തുടങ്ങിയവയിൽനിന്നുള്ള പ്രതിരോധത്തിെൻറ അളവുകോൽ അറിയപ്പെടുന്നത്. നിർമാതാക്കളല്ല, ഇൻറർനാഷനൽ ഇലക്ട്രോടെക്നിക്കൽ കമീഷൻ (IEC) ആണ് ഇൗ നിലവാരം അനുവദിക്കുന്നത്. പലതരം പരീക്ഷണങ്ങൾക്കുശേഷമാണ് ഇത് ഉറപ്പിക്കുന്നത്. െഎപി 67, െഎപി 68 എന്നിങ്ങനെ രണ്ട് അക്കങ്ങളാണ് െഎ.പി കോഡിലുള്ളത്. ആദ്യ അക്കം ഖരവസ്തുക്കളിൽനിന്നുള്ള സുരക്ഷയുടെ തോതും രണ്ടാമത്തെ അക്കം ദ്രാവകങ്ങളിൽനിന്നുള്ള പ്രതിരോധത്തിെൻറ അളവും സൂചിപ്പിക്കുന്നു. കൂടിയ അക്കമാണെങ്കിൽ സംരക്ഷണവും കൂടുതലെന്ന് കരുതണം. അതേസമയം, ഇൗ നിലവാരങ്ങളൊന്നും കനത്ത പൊടിയിൽനിന്നും ശക്തിയായ ഏറെ ആഴമുള്ള വെള്ളത്തിൽനിന്നും ദീർഘനേരത്തേക്ക് പൂർണസംരക്ഷണം നൽകുന്നില്ല. സമയവും സന്ദർഭവും അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ വരാം.
അക്കങ്ങളുടെ രഹസ്യം
ഇനി െഎ.പി കോഡിലെ ആദ്യ അക്കം എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നോക്കാം: 0- ഒരു സംരക്ഷണവുമില്ല, 1-50 ക്യുബിക് മില്ലീമീറ്റർ വരെ ഖരവസ്തുക്കളിൽ നിന്ന് പ്രതിരോധം, 2- 12 ക്യുബിക് മില്ലീമീറ്റർ വരെ ഖരവസ്തുക്കളിൽ നിന്ന് പ്രതിരോധം, 3-2.5 ക്യുബിക് മില്ലീമീറ്റർ വരെ ഖരവസ്തുക്കളിൽ നിന്ന് പ്രതിരോധം, 4- 1 ക്യുബിക് മില്ലീമീറ്റർ വരെ ഖരവസ്തുക്കളിൽ നിന്ന് പ്രതിരോധം, 5- പൊടിയിൽനിന്ന് ഭാഗിക സംരക്ഷണം, 6-പൊടിയിൽനിന്ന് പൂർണ സംരക്ഷണം. ഇനി െഎ.പി കോഡിലെ രണ്ടാമത്തെ അക്കം എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നോക്കാം: 0- ഒരു സംരക്ഷണവുമില്ല, 1-ലംബമായി തുള്ളിതുള്ളിയായി വെള്ളം വീണാൽ കുഴപ്പമില്ല, 2- 15 ഡിഗ്രി വരെ ലംബമായി വെള്ളം തെറിച്ചുവീണാൽ പ്രശ്നമില്ല, 3-60 ഡിഗ്രി വരെ ലംബമായ വെള്ളം തെറിച്ചുവീണാൽ കുഴപ്പമില്ല, 4- എല്ലാ ദിശകളിൽനിന്നും വെള്ളം വീണാൽ പ്രശ്നമില്ല, 5- എല്ലാ ദിശകളിൽനിന്നും വെള്ളം വീണാൽ കുഴപ്പമില്ല, 6- വെള്ളം അൽപം കൂടുതൽ വീണാൽ പ്രശ്നമില്ല, 7- 15 സെമീ മുതൽ ഒരു മീറ്റർ വരെ ആഴത്തിലുള്ള വെള്ളത്തിൽ കുറഞ്ഞസമയം കിടന്നാലും കുഴപ്പമില്ല, 8- നല്ല മർദത്തിൽ വെള്ളം വീണാലും കൂടുതൽ നേരം ആഴമുള്ള വെള്ളത്തിൽ കിടന്നാലും പ്രശ്നമില്ല.
നിലവാരം ഇങ്ങനെ
ഇനി െഎ.പി സർട്ടിഫിക്കേഷൻ നോക്കാം: മോേട്ടാ എക്സ് പ്ലേ, മോേട്ടാ എക്സ് സ്റ്റൈൽ എന്നിവ വെള്ളത്തെ പ്രതിരോധിക്കുന്ന നാനോ കോട്ടിങ് മാത്രമുള്ളതാണ്-െഎപി 52 ആണ് റേറ്റിങ്. സോണി എക്സ്പീരിയ സെഡ് 3 പ്ലസ് ആണെങ്കിൽ ഒരേസമയം വെള്ളത്തെയും പൊടിയേയും പ്രതിരോധിക്കുന്ന െഎ.പി 65, െഎ.പി 68 സർട്ടിഫിക്കേഷനുള്ളതാണ്. െഎ.പി x7 നിലവാരമുള്ള എച്ച്.ടി.സി ഡിസയർ െഎ ആകെട്ട വെള്ളം വീണാൽ കുഴപ്പമില്ലാത്തതാണ്.
സോണി എക്സ്പീരിയ എം 4 അക്വ ഒന്നരമീറ്റർ വരെ ആഴമുള്ള വെള്ളത്തെ 10 മിനിറ്റും കനത്ത പൊടിയെയും പ്രതിരോധിക്കുന്ന െഎ.പി 65, െഎ.പി 68 നിലവാരമുള്ളതാണ്. ഒന്നര മീറ്റർ വരെ ആഴമുള്ള വെള്ളത്തിൽ അരമണിക്കൂർ കിടക്കുന്നതാണ് െഎ.പി 68 റേറ്റിങ് ഉള്ള സോണി എക്സ്പീരിയ എക്സ് സെഡ് പ്രീമിയവും സാംസങ് ഗാലക്സി എസ് 8ഉം. പൊടി പ്രതിരോധവും ഒഴുക്കുമില്ലാത്ത ഒരു മീറ്റർ ആഴമുള്ള വെള്ളത്തിൽ അരമണിക്കൂർ കിടന്നാൽ കുഴപ്പമില്ലാത്തതുമാണ് െഎഫോൺ 7 പ്ലസ്- െഎ.പി 67 ആണ് നിലവാരം.
കാറ്റർപില്ലർ കാറ്റ് എസ് 60 എന്ന ഫോൺ അഞ്ച് മീറ്റർ ആഴമുള്ള െവള്ളത്തിൽ ഒരു മണിക്കൂർ കിടന്നാലും പ്രവർത്തിക്കും-െഎ.പി 68 ആണ് റേറ്റിങ്. 1.8 മീറ്റർ പൊക്കത്തിൽനിന്ന് കോൺക്രീറ്റ് തറയിൽ വീണാലും അടിയേറ്റാലും പ്രവർത്തിക്കും. MIL-STD-810G എന്ന യു.എസ് മിലിട്ടറി നിലവാരത്തിലുള്ളതായതിനാൽ പൊടി, റേഡിയേഷൻ, ആഘാതങ്ങൾ എന്നിവയെയും ഒരു പരിധിവരെ അതിജീവിക്കും. സോണി എക്സ്പീരിയ സെഡ് -െഎ.പി 57, സോണി എക്സ്പീരിയ സെഡ് 1- െഎ.പി 58, സോണി എക്സ്പീരിയ സെഡ് 2- െഎ.പി 58, സോണി എക്സ്പീരിയ സെഡ് 3- െഎ.പി 68, സോണി എക്സ്പീരിയ സെഡ് 5/ സെഡ് 5 കോംപാക്ട്- െഎ.പി 68, സോണി എക്സ്പീരിയ എക്സ് പെർഫോമൻസ്-െഎ.പി 68, സോണി എക്സ്പീരിയ എക്സ് സെഡ്-െഎ.പി 68, സാംസങ് ഗാലക്സി എസ് 4 ആക്ടിവ്- െഎ.പി 67, സാംസങ് ഗാലക്സി എസ് 5- െഎ.പി 67, സാംസങ് ഗാലക്സി എസ് 5 ആക്ടിവ്- െഎ.പി 67, സാംസങ് ഗാലക്സി എസ് 5 മിനി-െഎ.പി 67, സാംസങ് ഗാലക്സി എസ് 7 / എസ് 7 എഡ്ജ്-െഎ.പി 68, സാംസങ് ഗാലക്സി എക്സ്കവർ 3- എ.പി 67 എന്നിങ്ങനെയാണ് റേറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.