ഗാലക്​സി എസ്​ 8 ഇന്ത്യയിൽ; വില 57,900 

ന്യൂഡൽഹി: സാംസങ്ങിെൻറ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഗാലക്സി എസ്8, എസ്8 പ്ലസ് എന്നിവ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. എസ്8ന് 57,900 രൂപയും എസ്8 പ്ലസിന് 64,900 രൂപയുമാണ് ഇന്ത്യൻ വില. മിഡ്നൈറ്റ് ബ്ലാക്, ഒാർക്കിഡ് ഗ്രേ, ആർക്ടിക് സിൽവർ, കോറൽ ബ്ലൂ, മേപ്പിൾ ഗോൾഡ് നിറങ്ങളിൽ എസ്8  ലഭിക്കും.

ശബ്ദം െകാണ്ട് പ്രവർത്തിക്കുന്ന വിർച്വൽ അസിസ്റ്റൻറ് ‘ബിക്സ്ബി’ ആണ് എസ്8െൻറ പ്രധാന പ്രത്യേകത. ഫോണിൽ മുൻകൂർ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ബിക്സിബിയോട് പറഞ്ഞ് പ്രവർത്തിപ്പിക്കാൻ കഴിയും. ബിക്സ്ബിക്കായി പ്രത്യേക ബട്ടണുണ്ട്. ആപ്പിൾ സിരി, മൈക്രോസോഫ്റ്റ് കോർട്ടാന, ആമസോൺ അലക്സ, ഗൂഗിൾ അസിസ്റ്റൻറ് എന്നിവയാണ് മറ്റ് പേഴ്സണൽ അസിസ്റ്റൻറുമാർ. സുരക്ഷക്കായി ഫോൺ അൺലോക്ക് ചെയ്യാനും സാംസങ് അക്കൗണ്ട് വെരിഫൈ ചെയ്യാനും കണ്ണിലെ കൃഷ്ണമണി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന െഎറിസ് സ്കാനറുണ്ട്. ഇതുകൂടാതെ രണ്ട് ഫോണുകളിലും പിന്നിൽ വിരലടയാള സ്കാനറുമുണ്ട്.

മുൻ കാമറയുടെ ഫേഷ്യൽ െറക്കഗ്നീഷ്യൻ സംവിധാനം മുഖം തിരിച്ചറിഞ്ഞ് മികച്ച െസൽഫി എടുക്കാൻ സഹായിക്കും. പൊടിയും വെള്ളവുമേശാത്ത രൂപകൽപന. ആൻഡ്രോയിഡ് 7.0 നഗറ്റ് ഒ.എസാണ് കരുത്തേകുന്നത്. കുരുങ്ങാത്ത, ചെവിയിൽ ചേർന്നിരിക്കുന്ന, ശബ്ദശല്യമില്ലാത്ത ഹൈ പെർഫോമൻസ് ഇയർഫോണുണ്ട്. സ്മാർട്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സ്മാർട്ട് ഹോം സൗകര്യങ്ങൾക്കും സാംസങ് കണക്ട് ആപ്പുണ്ട്. തേർഡ് പാർട്ടി ആപ്പുകളുമായി ചേർന്നും സാംസങ് കണക്ട് പ്രവർത്തിക്കും.

നാലിനെക്കാൾ രണ്ട് മടങ്ങു വേഗവും നാലുമടങ്ങ് പരിധിയുമുള്ളതും കുറഞ്ഞ ഉൗർജ ഉപയോഗമുള്ളതുമായ ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയുമായി വരുന്ന ആദ്യ സ്മാർട്ട്ഫോണാണിത്. മുന്നിൽ താഴെയുള്ള ഹോം ബട്ടൺ ഒഴിവാക്കി അരികുകൾ പൂർണമായും കുറച്ചുകൊണ്ടുള്ള രൂപകൽപനയാണ്. ഒരേസമയം പലകാര്യങ്ങൾ ചെയ്യാൻ ഇത് സൗകര്യപ്രദമാണ്. സാധാരണ ഫോണുകളിൽ കാണുന്ന യൂസർ ഇൻറർഫേസിന് (UI) പകരം കൂടുതൽ പരിഷ്കൃതമായ യൂസർ എക്സ്പീരിയൻസ് (UX) രൂപകൽപനയാണ്. ഒരു കൈകൊണ്ട് സുഖമായി പ്രവർത്തിപ്പിക്കാം. ആപ് െഎക്കണുകളിലും ടൈപ്പോഗ്രഫിയിലും ഇതിെൻറ മാറ്റങ്ങൾ കാണാം. കരുത്തേറിയ പ്രോസസർ കാരണം സെക്കൻഡിൽ ഒരു ജിഗാബൈറ്റ് വരെ ഡൗൺലോഡ് വേഗമുള്ള ജിഗാബൈറ്റ് എൽ.ടി.ഇ, ജിഗാബൈറ്റ് വൈ ഫൈ സാധ്യമാകും.

എസ് 7നെക്കാൾ 18 ശതമാനം വലുതും 38 ശതമാനംവരെ കാഴ്ചപരിധിയുമുള്ള ഇൻഫിനിറ്റി ഡിസ്േപ്ലയിൽ ഒരേസമയം പല വിൻഡോകൾ തുറക്കാം. ഒരു ആപ് തുറന്നിരിക്കുേമ്പാൾ തന്നെ അതിെൻറ താഴെഭാഗം മറ്റ് പ്രവൃത്തികൾക്ക് ഉപയോഗിക്കാൻ സ്നാപ് വിൻഡോ സൗകര്യമുണ്ട്. എപ്പോഴും ഒാണായിരിക്കുന്ന ഡിസ്േപ്ലയാണിത്. ൈഹ ൈഡനാമിക് റേഞ്ച് ചിത്രങ്ങളുടെ മിഴിവ് കൂട്ടും. കാമറയുടെ ഇരട്ട പിക്സൽ സെൻസർ സാേങ്കതികവിദ്യ വൈഡ് അപ്പർച്ചർ, ഒാേട്ടാഫോക്കസും കുറഞ്ഞ പ്രകാശത്തിലും മികച്ച കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു.

ഗാലക്സി എസ് 8ന് 1440x2960 പിക്സൽ റസലൂഷനുള്ള 5.8 ഇഞ്ച് ക്യൂ.എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്േപ്ലയാണ്. എസ് 8 പ്ലസിന് 1440x2960 പിക്സൽ റസലൂഷനുള്ള 6.2 ഇഞ്ച് ക്യൂ.എച്ച്.ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്േപ്ലയാണ്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 12 മെഗാപിക്സൽ ‘ഇരട്ട പിക്സൽ’ പിൻകാമറ, എട്ട് മെഗാപിക്സൽ മുൻകാമറ, 2.3 ജിഗാഹെർട്സ് നാലുകോറും 1.7 ജിഗാഹെർട്സ് നാലുകോറും വീതമുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ (2.35 ജിഗാഹെർട്സ് നാലുകോറും 1.9 ജിഗാഹെർട്സ് നാലുകോറും വീതമുള്ള എക്സൈനോസ് 8895 പ്രോസസറുമുണ്ട്), നാല് ജി.ബി റാം, 256 ജി.ബി വരെ കൂട്ടാവുന്ന 64 ജി.ബി ഇേൻറണൽ മെമ്മറി, ഫോർജി എൽ.ടി.ഇ, ൈവഫൈ, ബ്ലൂടൂത്ത് 5.0, യു.എസ്.ബി ൈടപ്പ് സി പോർട്ട്, എസ് 8ൽ വയർലസ് ചാർജിങ്ങുള്ള 3000 എം.എ.എച്ച് ബാറ്ററി, എസ് 8 പ്ലസിൽ 3500 എം.എ.എച്ച് ബാറ്ററി, എസ് 8ൽ 155 ഗ്രാമും എസ് 8 പ്ലസിൽ 173 ഗ്രാമും ഭാരം എന്നിവയാണ് വിശേഷങ്ങൾ.

Tags:    
News Summary - Samsung Galaxy S8 Launched at Rs 57,900: All You Need to Know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.