മുംബൈ: ആപ്പിളിനെ പിന്നാലെ വയർലെസ്സ് ഹെഡ്ഫോണുമായി സാംസങ്ങും രംഗത്തെത്തുന്നു. കമ്പനിയെ ഉദ്ധരിച്ച് കൊറിയയിലെ ടെക്നോളജി വെബ് സൈറ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
അടുത്ത വർഷം പുറത്തിറങ്ങുന്ന ഗാലക്സി എസ്8ന് 3.5mm ഹെഡ്ഫോൺ ജാക്കിന് പകരം വയർലെസ്സ് ഹെഡ്ഫോണാവും ഉണ്ടാവുക. ഫോണിനൊടപ്പം തന്നെ പുതിയ വയർെലസ്സ് ഹെഡ്ഫോൺ സാംസങ്ങ് ലഭ്യമാക്കുമോ അതോ ആപ്പിളിെൻറ വയർലെസ്സ് ഹെഡ്ഫോൺ എയർപോഡിനെ പോലെ സ്റ്റോറുകളിലൂടെ പിന്നീട് വിൽക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഹെഡ്ഫോൺ ജാക്ക് ഒഴിവാക്കുന്നത് മൂലം നിരവധി ഗുണങ്ങൾ ഫോണിന് ലഭിക്കും. ഫോൺ വാട്ടർപ്രൂഫായി മാറ്റാൻ ഇത് മൂലം സാധിക്കും. ഹെഡ്ഫോൺ ജാക്ക് ഇല്ലാതായാൽ ഫോണിനകത്തേക്ക് വെള്ളം കയറാനുള്ള സാധ്യത കുറയും. ആ സ്ഥാനത്ത് കൂടുതൽ സെൻസറുകൾ ഉൾപ്പെടുത്താൻ കമ്പനികൾക്ക് കഴിയും. ബാറ്ററിയുടെ ശേഷി ഉൾപ്പടെ വർധിപ്പിക്കാനും സാധിക്കും.
െഎഫോൺ 7, 7പ്ലസ് എന്നീ മോഡലുകളുടെ ഒപ്പമാണ് ആപ്പിൾ വയർെലസ്സ് ഹെഡ്ഫോൺ അവതരിപ്പിച്ചത്. ഇൗ ഹെഡ്ഫോൺ പ്രത്യേകമായായിരുന്നു കമ്പനി വിറ്റിരുന്നത്. ഇന്ത്യയിൽ 15,400 രൂപക്കാണ് എയർപോഡ് ആപ്പിൾ വിൽക്കുന്നത്. സാംസങ്ങ് ഏറ്റവും പ്രതീക്ഷയോടു കൂടി കാണുന്ന മോഡലാണ് എസ്8. നോട്ട്7 സൃഷ്ടിച്ച പ്രതിസന്ധി എസ്8ലൂടെ തീർക്കാനാണ് സാംസങ്ങ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.