സോൾ: ആപ്പിളിെൻറ െഎഫോൺ xന് ലഭിച്ച സ്വീകാര്യതയെ മറികടക്കാൻ ലക്ഷ്യമിട്ട് ഗാലക്സി എസ് 9 വിപണിയിലറിക്കാൻ ഒരുങ്ങി സാംസങ്. െഎഫോൺ എക്സ് പുറത്തറിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഗാലക്സി എസ് 8 വിപണിയിലിറക്കാൻ സാംസങിന് സാധിച്ചുവെങ്കിലും ആപ്പിളിെൻറ ഫോൺ വിപണിയിലെത്തിയതോട് കമ്പനിക്ക് തിരിച്ചടിയേറ്റിരുന്നു.
െഎഫോൺ എട്ടിന് വിപണിയിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും x എത്തിയതോടെ സ്ഥിതി മാറി. ഗാലക്സി നോട്ട് 8നും മറികടക്കാനാവാത്ത സ്വീകാര്യത െഎഫോൺ xന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് െഎഫോൺ xനെ മറികടക്കാനുള്ള ഫീച്ചറുകളുമായി പുതിയ ഫോൺ പുറത്തിറക്കാൻ സാംസങ് നിർബന്ധിതരായത്. 2018ൽ പുതിയ ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.
െഎഫോൺ xനോട് കിടപിടിക്കുന്ന ഫീച്ചറുകളാണ് ഗാലക്സി എസ് 9നിൽ ഉണ്ടാവുക. െഎഫോൺ xലെ മുഖം തിരിച്ചറിയുന്ന സംവിധാനം കുറച്ച് കൂടി മെച്ചപ്പെടുത്തി സാംസങ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നാല് ജി.ബി, എട്ട് ജി.ബി എന്നിങ്ങനെ രണ്ട് റാം വേരിയൻറുകളിലായിരിക്കും ഫോൺ വിപണിയിലെത്തുക. എക്സിനോസ് അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ ആണ് പ്രൊസസർ. ഫിംഗർപ്രിൻറ് സെൻസർ ഫോണിൽ ഉണ്ടാവില്ല. 18:9 റേഷ്യോവിലുള്ള കർവഡ് ഡിസ്പ്ലേയാണ് ഗാലക്സി എസ് 9നിൽ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.