ഹ്വാവേയുടെ പതനത്തോടെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ ആഗോളതലത്തിൽ 'നമ്പർ വൺ' ആയ സാംസങ് വിപണിയിൽ അപ്രമാദിത്വം തുടരാൻ വ്യത്യസ്തമായ നീക്കങ്ങളാണ് അടുത്ത വർഷത്തേക്ക് കോപ്പുകൂട്ടിവെച്ചിരിക്കുന്നത്. സാംസങ് അവരുടെ ജനപ്രിയമായ എസ് സീരീസിലെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ പതിവിലും നേരത്തെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. എസ് 20 മോഡലുകൾ വിപണിയിൽ എത്തിയിട്ട് അധിക കാലം ആകുന്നതിന് മുേമ്പ എസ്21 സീരീസും അടുത്ത വർഷം ജനുവരിയിൽ തന്നെ എത്തിയേക്കും.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ആദ്യമായി എസ് സീരീസിലേക്ക് എസ്-പെൻ പിന്തുണ അവതരിപ്പിക്കാൻ പോവുകയാണ്. എസ്-പെൻ സാംസങ്ങിെൻറ ഏറ്റവും ഡിമാൻറുള്ള നോട്ട് സീരീസിനൊപ്പം വരാറുള്ളതാണെങ്കിലും അടുത്ത വർഷം അതിന് മാറ്റം വരുത്താനും കമ്പനി തീരുമാനിച്ചു എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
കൊറിയക്കാരൻ സാംസങ്ങിെൻറ നോട്ട് സീരീസിലുള്ള ഫോണുകളോട് മുട്ടാൻ പോന്ന ഒരു മോഡൽ ഇതുവരെ അമേരിക്കനായ ആപ്പിളിന് പോലും നിർമിക്കാൻ സാധിച്ചിട്ടില്ല. നോട്ട് സീരീസും അതിനൊപ്പം വരുന്ന എസ്-പെന്നും അതുകൊണ്ടുള്ള കസർത്തും ഒരുതവണ പയറ്റി നോക്കിയാൽ മറ്റുള്ള കമ്പനികളുടെ ഫോണുകളൊന്നും കണ്ണിന് പിടിക്കാനിടയില്ല. അത്രത്തോളം രസകരവും ഉപകാരപ്രദവുമാണ് നോട്ടും കൂടെയുള്ള പെന്നും.
ആൻഡ്രോയ്ഡ് പൊലീസ് എന്ന പ്രശസ്ത ടെക് വെബ് സൈറ്റിലെ മാക്സ് വൈൻബാക്കിെൻറ പുതിയ ട്വീറ്റ് പ്രകാരം അടുത്ത വർഷം സാംസങ് അവതരിപ്പിക്കാൻ പോകുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ S21 FE,S21, S21+, S21 Ultra, Z Fold 3, Z Flip 3, Z Fold FE എന്നിവയാണ്. നോട്ട് സീരീസ് ഫാൻസിന് വെള്ളിടി വെട്ടിയ അവസ്ഥയായിരിക്കും ട്വീറ്റ് സമ്മാനിച്ചിട്ടുണ്ടാവുക. കാരണം, ട്വീറ്റിൽ നോട്ട് സീരീസിലുള്ള ഫോണുകൾ ഇല്ല.
എന്നാൽ, നോട്ട് സീരീസിെൻറ മാത്രം പ്രത്യേകതയായ എസ്-പെൻ പിന്തുണ മുകളിൽ പറഞ്ഞ ഫോണുകളിൽ മൂന്നെണ്ണത്തിന് ഉണ്ടാവുമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. അത് S21 Ultra, Z Flip 3, and Z Fold 3 എന്നീ ഫോണുകൾക്കാവാനും ഇടയുണ്ട്. ലിസ്റ്റിൽ നിന്ന് നോട്ട് സീരീസ് പുറത്തായതും അതോടൊപ്പം മറ്റ് ഫോണുകൾക്ക് എസ്-പെൻ സപ്പോർട്ട് കൊടുത്തതും നോട്ട് സീരീസ് ഇനിയില്ല എന്ന് പോലും ചിലർ കണക്കുകൂട്ടാൻ തുടങ്ങിയിട്ടുണ്ട്.
Samsung flagships to expect this year:
— Max Weinbach (@MaxWinebach) November 15, 2020
S21 FE
S21
S21+
S21 Ultra
Z Fold 3
Z Flip 3
Z Fold FE
സാംസങ് ഫോണുകളെ കുറിച്ച് ഏറ്റവും ആദ്യം ടിപ് തരാറുള്ള ട്വിറ്റർ അക്കൗണ്ടായ െഎസ് യൂനിവേഴ്സ് കഴിഞ്ഞദിവസം ഇട്ട ട്വീറ്റിൽ നോട്ട് 21 സീരീസിനെ കുറിച്ച് നിലവിൽ യാതൊരു സൂചനയുമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, അടുത്ത വർഷം എസ്21 അവതരിപ്പിക്കുകയും 2022ൽ നോട്ട് 21 ലോഞ്ച് ചെയ്യുകയുമാണ് നിലവിൽ സാംസങ്ങിെൻറ പ്ലാനെന്നും നോട്ട് സീരീസ് കമ്പനി നിർത്താൻ പോകുന്നില്ലെന്നുമുള്ള സൂചനയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.