ബീജിങ്: കഴിഞ്ഞ വർഷം നവംബറിലാണ് w2016 എന്ന ഇരട്ട ഡിസ്പേ്ള ഫോണുമായി സാംസങ് രംഗത്തെത്തിയത്. ചൈനീസ് വിപണിയിലായിരുന്നു ഫോൺ ആദ്യം പുറത്തിറക്കിയത്. ഇപ്പോൾ ഫോണിെൻറ പുതിയ മോഡൽ w2017 എന്ന മോഡലുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ചൈനീസ് വിപണിയിൽ തന്നെയാവും പുതിയ ഫോണിെൻറ ലോഞ്ചിംങ് നടക്കുക. ഫിംഗർപ്രിൻറ് സ്കാനർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഫോണിൽ ഉണ്ടാവും.
മാർഷല്ലോ 6.0.1 ഒാപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക. 4.2 ഇഞ്ച് വലിപ്പമുള്ള ഇരട്ട ഡിസ്പേ്ള, സ്നാപ്പ്ഡ്രാഗൺ പ്രോസസർ, 4 ജി.ബി റാം എന്നിവയെല്ലാമാണ് ഫോണിെൻറ മറ്റു പ്രേത്യകതകൾ.
12 മെഗാപിക്സലിെൻറ പിൻക്യാമറയും 5മെഗാപിക്സലിെൻറ മുൻ ക്യാമറയും ഫോണിനുണ്ടാകും. 64 ജി.ബി ഇൻബിൽറ്റ് സ്റ്റോറേജ് 256 ജി.ബി വരെ ദീർഘിപ്പിക്കാവുന്ന മെമ്മറി, 2300mAh ബാറ്ററി, ഹൈബ്രിഡ് സിം സ്ളോട്ട്, മൈക്രാ യു.എസ്.ബി സ്ളോട്ട്, എന്നിവയാണ് മറ്റു പ്രത്യേകതകൾ.
പുതിയ പരീക്ഷണങ്ങളില്ലാതെ അനുദിനം മാറി മറിയുന്ന ഫോൺ വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ ഫോണിമായി രംഗത്തിറക്കാൻ സാംസങിനെ പ്രേരിപ്പിക്കുന്നത്. എന്നാൽ എകദേശം 98,700 രുപയിൽ വിലയാരംഭിക്കുന്നത് ഇൗ ഫോൺ സാംസങിനെ അതിന് എത്രത്തോളം സഹായിക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.