വമ്പൻ ഡിമാന്റ്; ഐഫോൺ 15 പ്രോ സ്വന്തമാക്കാൻ ദിവസങ്ങളേറെ കാത്തിരിക്കേണ്ടി വരും

ഏറ്റവും പുതിയ ഐഫോണുകൾ പ്രീ-ബുക്ക് ചെയ്യാനുള്ള സൗകര്യം സെപ്തംബർ 15നായിരുന്നു ആപ്പിൾ തുറന്നിട്ടത്. അതോടെ ഫോൺ വാങ്ങാനായി ആളുകളുടെ തിക്കുംതിരക്കുമായി. സെപ്‌റ്റംബർ 22-ന് ഔദ്യോഗികമായി ഫോണിന്റെ വിൽപ്പന നടക്കും. പതിവുപോലെ പ്രോ മോഡലിനാണ് ആവശ്യക്കാരേറെ. ഡിമാന്റ് ഗണ്യമായി കൂടിയതോടെ ഐഫോൺ കയറ്റുമതി നവംബർ വരെ വൈകിയിരിക്കുകയാണ്. പുതിയ ഐഫോണുകൾ പെട്ടന്ന് തന്നെ സ്വന്തമാക്കാൻ കാത്തിരിക്കുന്നവരെ നിരാശരാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഐഫോൺ 15 പ്രോ മോഡലുകളോ സ്റ്റാൻഡേർഡ് മോഡലുകളോ വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ലഭ്യതയുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

ഐഫോൺ 15 പ്രോ വേണോ...? കാത്തിരിക്കേണ്ടിവരും

ഐഫോൺ 15 പ്രോയുടെ 128GB, 256GB, 512GB മോഡലുകൾ ഒക്ടോബർ ഒമ്പതിനും ഒക്ടോബർ 14 നും ഇടയിൽ എപ്പോഴെങ്കിലും ലഭ്യമാകും, എന്നാൽ, പിക്കപ്പ് ഓപ്ഷനൊന്നും ലഭ്യമല്ല. 1TB വേരിയന്റും ഇതേ ദിവസങ്ങളിൽ ലഭ്യമാകും. അതേസമയം, ഐഫോൺ 15 പ്രോ ഒരു ടിബി വേരിയന്റിന് സെപ്തംബർ 22ന് തന്നെ പികപ്പ് ഓപ്ഷൻ ലഭ്യമാണ്.

ബ്ലാക്ക് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം ഓപ്ഷനുകൾ എന്നിവ വൈകാതെ തന്നെ ലഭ്യമായി തുടങ്ങുമെങ്കിലും, വൈറ്റ് ടൈറ്റാനിയം കളർ ഓപ്ഷൻ ഒക്ടോബർ 20 വരെ വൈകിയേക്കും.

നേരത്തെ പ്രതീക്ഷിച്ചതുപോലെ ഐഫോൺ 15 പ്രോ മാക്‌സിന് കൂടുതൽ കാലതാമസമുണ്ടായേക്കും. നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം എന്നീ നിറങ്ങൾക്കായി നവംബർ എട്ട് വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. ബ്ലാക്ക് ടൈറ്റാനിയത്തിൽ 512 ജിബി മോഡലിന് മാത്രമേ സെപ്റ്റംബർ 22-ന് പിക്കപ്പ് ഓപ്ഷനുള്ളൂ.

അതേസമയം, റെഗുലർ മോഡലായ ഐഫോൺ 15-ന്റെ നീല നിറം 256 ജിബിയിലും 512 ജിബിയിലും സെപ്റ്റംബർ 22 ന് ലഭ്യമാകും, 128 ജിബി മോഡൽ ഒക്ടോബർ മൂന്നുവരെ വൈകും. പിങ്ക് കളർ ഷിപ്പ്‌മെന്റുകൾ ഒക്ടോബർ മൂന്നു വരെ നീട്ടിവെക്കാനിടയുണ്ട്, എന്നാൽ അതിന്റെ 512 ജിബി മോഡൽ വിൽപന സമയത്ത് തന്നെ ലഭിക്കും. മഞ്ഞ, പച്ച, കറുപ്പ് നിറങ്ങളും ഇതുപോലെ വൈകും. ഐഫോൺ 15 പ്ലസിന്റെ കാര്യത്തിലും ഇതുതന്നെയാകും അവസ്ഥ.

ഇതിനെക്കുറിച്ചുള്ള ശരിയായ വിശദാംശങ്ങൾ ലഭിക്കുന്നതിന്, നിങ്ങൾക്ക് ആപ്പിളിന്റെ ഇന്ത്യൻ വെബ്‌സൈറ്റ് സന്ദർശിക്കാം.

ഐഫോൺ 15, 15 പ്ലസ് എന്നിവ കൃത്യസമയത്ത് എത്തുമെങ്കിലും, 15 പ്രോ മോഡലുകളുടെ കാലതാമസം ഉപഭോക്താക്കളെ നിരാശപ്പെടുത്തിയേക്കും. സ്റ്റോറുകൾ വഴി നിങ്ങൾക്ക് ഐഫോൺ 15 പ്രോ ലഭിച്ചേക്കാം, എന്നാൽ പരിമിതമായ സ്റ്റോക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. മുൻ മോഡലുകളെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളില്ലാതെ എത്തുന്ന റെഗുലർ ഐഫോൺ 15 മോഡലുകളേക്കാൾ, പ്രോ മോഡലുകളോടാണ് ആളുകൾക്ക് താൽപര്യം. കയറ്റുമതി ഇവ്വിധം നീളുന്നത് വിൽപനയെ വരെ ബാധിച്ചേക്കും.

വില വിവരങ്ങൾ

  • ഐഫോൺ 15 128GB: Rs 79,900
  • ഐഫോൺ15 256GB: Rs 89,900
  • ഐഫോൺ 15 512GB: Rs 1,09,900
  • ഐഫോൺ 15 പ്ലസ് 128GB: Rs 89,900
  • ഐഫോൺ 15 പ്ലസ് 256GB: Rs 99,900
  • ഐഫോൺ 15 പ്ലസ് 512GB: Rs 1,19,900
  • ഐഫോൺ 15 പ്രോ 128GB: Rs 1,34,900
  • ഐഫോൺ 15 പ്രോ 256GB: Rs 1,44,900
  • ഐഫോൺ 15 പ്രോ 512GB: Rs 1,64,900
  • ഐഫോൺ 15 പ്രോ 1TB: Rs 1,84,900
  • ഐഫോൺ 15 പ്രോ മാക്സ് 256GB: Rs 1,59,900
  • ഐഫോൺ 15 പ്രോ മാക്സ് 512GB: Rs 1,79,900
  • ഐഫോൺ 15 പ്രോ മാക്സ് 1TB: Rs 1,99,900
Tags:    
News Summary - Shipments of iPhone 15 Pro Face Delays Until November Due to Soaring Demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.